
ഒമാനിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നു
സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണ നിരക്ക് വർധിപ്പിക്കാനുള്ള പദ്ധതികളുമായി തൊഴിൽ മന്ത്രാലയം രംഗത്ത്. തൊഴിൽ മാർക്കറ്റിൽ ഒമാനികൾക്ക് ചെയ്യാൻ പറ്റിയ പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. പുതിയ ഉത്തരവ് നടപ്പാക്കാത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിയും സ്വീകരിക്കും. തൊഴിൽ മന്ത്രാലയവും സ്വകാര്യ മേഖല കമ്പനികളും മറ്റ് ബന്ധപ്പെട്ട അധികൃതരും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തൊഴിൽ മേഖല ക്രമീകരിക്കാനും സ്വദേശികൾക്ക് അനുയോജ്യമായ ജോലികളിൽ പ്രവേശിക്കാനും പുതിയ നീക്കം സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. സർക്കാർ നിർദേശിച്ച…