2024 സ്മാർട്ട് സിറ്റി സൂചിക: എട്ട് സ്ഥാനം മറികടന്ന് മസ്‌കത്ത്

2024ലെ സ്മാർട്ട് സിറ്റി ഇൻഡക്സിൽ (എസ്സിഐ) 142 നഗരങ്ങളിൽ 88ാം സ്ഥാനത്തെത്തി മസ്‌കത്ത്. കഴിഞ്ഞ വർഷത്തെ 96ാം സ്ഥാനത്തുനിന്ന് എട്ട് സ്ഥാനം മറികടന്നാണ് നഗരം മുന്നേറിയത്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് തയ്യാറാക്കുന്ന സൂചിക നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും സാങ്കേതിക പ്രയോഗങ്ങളെക്കുറിച്ചും ഉള്ള താമസക്കാരുടെ വിലയിരുത്തൽ അടിസ്ഥാനമാക്കിയുള്ളതാണ്. ജിസിസി രാജ്യങ്ങളിലെ നഗരങ്ങളിൽ, അബൂദബി പത്താം സ്ഥാനത്താണ്. ദുബൈ (12), റിയാദ് (25), ദോഹ (48), മക്ക (52), ജിദ്ദ (55), മദീന (74) എന്നിങ്ങനെയാണ് ഇതര…

Read More

സിസ്റ്റം നവീകരണം: പാസ്പോർട്ട്, ഇസി, പിസിസി സേവനങ്ങൾ മുടങ്ങും: ഇന്ത്യൻ എംബസി മസ്‌കത്ത്

സിസ്റ്റം നവീകരണം നടക്കുന്നതിനാൽ പാസ്പോർട്ട്, ഇസി, പിസിസി സേവനങ്ങൾ മുടങ്ങുമെന്ന് ഇന്ത്യൻ എംബസി മസ്‌കത്ത്. ആഗസ്റ്റ് 29 ഒമാൻ സമയം വൈകീട്ട് ആറര മുതൽ സെപ്റ്റംബർ 2 രാവിലെ നാലര വരെയാണ് പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് (ഇസി), പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) സേവനങ്ങൾ ലഭ്യമല്ലാതിരിക്കുകയെന്ന് എംബസി എക്‌സിൽ പോസ്റ്റ് ചെയ്ത വാർത്താകുറിപ്പിൽ അറിയിച്ചു.എന്നാൽ M/s BLS ഇന്റർനാഷണൽ നടത്തുന്ന ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളിൽ (IVACs) കോൺസുലാർ, വിസ സേവനങ്ങൾ തുടർന്നും ലഭ്യമാകും. Important Notice!…

Read More

ഒമാനിൽ അനുമതിയില്ലാതെ പണപിരിവ് നടത്തുന്നത് കുറ്റകരം

ഒമാനിൽ അനുമതിയില്ലാതെ പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് കുറ്റകരമാണെന്ന് സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ പണപിരിവ് നടത്തുന്നത് ഒമാൻ പീനൽ കോഡിലെ ആർട്ടിക്കിൽ 299, 300 പ്രകാരം കുറ്റകരമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു. അനുമതിയില്ലാതെ പണംപിരിക്കുന്നവരെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്. ഒമാനിലോ വിദേശത്തോ ഉപയോഗിക്കാനുള്ള പണപിരിവാണെങ്കിലും അനുമതി ലഭിച്ച വ്യക്തികൾക്കോ സംഘടനകൾക്കോ മാത്രമേ പണം പിരിക്കനാവുകയുളളുവെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ആർട്ടിക്കിൾ 299 പ്രകാരം ലൈസൻസില്ലാതെ പണം പിരിച്ചാൽ ഒരു മാസം മുതൽ…

Read More

റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്

റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ അനധികൃതമായി വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.പാർപ്പിട മേഖലകളിലെ കെട്ടിടങ്ങളിൽ അനുവാദമില്ലാതെ വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെയാണ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലൈസൻസ് കൂടാതെ റെസിഡൻഷ്യൽ കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമ ലംഘനമായി കണക്കാകുമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം ലംഘനങ്ങൾക്ക് പിഴ ചുമത്താമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വാണിജ്യ പ്രവർത്തനങ്ങളെ അതിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലേക്ക് മാറ്റുന്നതിന് മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും, ഇത് പാർപ്പിട മേഖലകളിൽ താമസിക്കുന്നവരുടെ സ്വകാര്യത ഉറപ്പ്…

Read More

വെള്ളപ്പൊക്ക ഭീഷണിയുയർത്തുന്ന മേഖലകൾ കണ്ടെത്താൻ ഒമാനിൽ പുതിയ പദ്ധതി

ഒമാനിൽ വെള്ളപ്പൊക്ക ഭീഷണിയുയർത്തുന്ന മേഖലകൾ കണ്ടെത്താൻ പദ്ധതിയുമായി ജലവിഭവ മന്ത്രാലയം. വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും അപകട മേഖലാ ഭൂപടം തയ്യാറാക്കാനുമാണ് മന്ത്രാലയം പദ്ധതിയിടുന്നത്. വെള്ളപ്പൊക്ക ഭീഷണിയുയർത്തുന്ന മേഖലകൾ കണ്ടെത്തുന്നതിനായി മന്ത്രാലയം നിശ്ചയിച്ച കൺസൾട്ടൻസിക്ക് രണ്ട് വർഷക്കാലയളവാണ് നൽകിയിരിക്കുന്നത്. വെള്ളപ്പൊക്ക മേഖലകൾ കണ്ടെത്തുക, അവയുടെ അപകട സാധ്യതയും വെള്ളം ഒഴുകി പോകുന്ന പ്രധാന വാദികളും ഉപവാദികളും അടയാളപ്പെടുത്തുക, ഇവയെ ഭൂമിശാസ്ത്രപരമായി തിരിച്ചറിഞ്ഞ് ഉയർന്ന അപകടസാധ്യത, ഇടത്തരം അപകട സാധ്യത, കുറഞ്ഞ അപകട സാധ്യതയുള്ളവ എന്നിങ്ങനെ വേർതിരിക്കുക…

Read More

ഒ​മാ​നി​ക​ൾ​ക്ക് ഇ​നി ശ്രീ​ല​ങ്ക​യി​ലേ​ക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാം

ഒ​മാ​നി​ക​ൾ​ക്ക് ഇ​നി ശ്രീ​ല​ങ്ക​യി​ലേ​ക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​മെ​ന്ന് ശ്രീ​ല​ങ്ക​യി​ലെ ഒ​മാ​ൻ എം​ബ​സി. സു​ൽ​ത്താ​നേ​റ്റും ഇ​ന്ത്യ​യു​മു​ൾ​പ്പെ​ടെ 35 രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് ശ്രീ​ല​ങ്ക​ൻ ഗ​വ. രാ​ജ്യ​ത്തേ​ക്ക് സൗ​ജ​ന്യ ടൂ​റി​സ്റ്റ് വി​സ ന​ൽ​കി​യ​ത്. പു​തി​യ നി​യ​മം 2024 ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ആ​റു​മാ​സ​ത്തേ​ക്കാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക. വി​നോ​ദ​സ​ഞ്ചാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​റി​ന്റെ തീ​രു​മാ​നം. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ലാ​ണ് 35 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം. 2025 മാ​ർ​ച്ച് 31 വ​രെ ആ​റ് മാ​സ​ത്തെ പൈ​ല​റ്റ് പ്രോ​ഗ്രാ​മി​ന് കീ​ഴി​ലാ​ണ് 30…

Read More

ബോയിങ് 787-9 വിമാനങ്ങളിൽ ആദ്യത്തേത് സ്വന്തമാക്കി ഒമാൻ എയർ

എയർലൈന്‍റെ ഡ്രീംലൈനർ ഫ്ളീറ്റ് വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഈ വർഷം അനുവദിച്ച മൂന്ന് പുതിയ ബോയിങ് ബി787-9 വിമാനങ്ങളിൽ ആദ്യത്തേത് സ്വന്തമാക്കി ഒമാൻ എയർ. 2027ഓടെ എട്ട് വിമാനങ്ങൾ കൂടി ഒമാൻ എയറിന് സ്വന്തമാകും. അത്യാധുനിക സാങ്കേതിക വിദ്യയും ഇന്ധനക്ഷമതയും വിശാലമായ ക്യാബിനുകളുമാണ് ബി787-9 വിമാനങ്ങളുടെ പ്രത്യേകത. ബോയിങ്ങിന്‍റെ സിയാറ്റിൽ കേന്ദ്രത്തിൽ നിന്നാണ് വിമാനം മസ്‌കത്തിലെത്തിച്ചത്. ആധുനികവും ഏകീകൃതവുമായ ഒരു ഫ്ലീറ്റ് നിലനിർത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും പരിപാലനച്ചെലവ് കുറക്കുന്നതിനും യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും നൽകുന്നതിനുള്ള ഒമാൻ എയറിന്‍റെ…

Read More

വ​ട​ക്ക​ൻ ഒമാനിൽ ശ​ക്ത​മാ​യ മ​ഴ

രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു. നോ​ർ​ത്ത് അ​ൽ ഷ​ർ​ഖി​യ, അ​ദ് ദ​ഖി​ലി​യ, അ​ദ് ദാ​ഹി​റ, അ​ൽ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ഒ​മാ​ന്‍റെ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​തു സം​ബ​ന്ധി​ച്ച് നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ ആ​രം​ഭി​ച്ച കാ​റ്റും, ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്.

Read More

ഒമാനിൽ പാഠപുസ്തകത്തിൽ ഇനി പരിസ്ഥിതി ശാസ്ത്ര പഠനവും

ഒമാനിൽ സ്‌കൂളുകളിലെ പാഠപുസ്തകത്തിൽ ഇനി പരിസ്ഥിതി ശാസ്ത്ര പഠനവും ഉൾപ്പെടുത്തും. അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ പരിസ്ഥിതി ശാസ്ത്രം ഉൾപ്പെടുത്തുമെന്നും ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശയങ്ങളും അറിവുകളും വിദ്യാർഥികളിൽ പകരാനും ഇതുവഴി പരിസ്ഥിതിയുടെ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കാനുമാണ് വിദ്യാഭ്യാസ മന്ത്രാലയം ലക്ഷ്യമിടുന്നത്. 2024 -25 അധ്യയന വർഷത്തിൽ 11ാം ക്ലാസിലെ പാഠപുസ്തകത്തിലും തൊട്ടടുത്ത വർഷം 2025 -29 മുതൽ 12ാം ക്ലാസിലും പരിസ്ഥിതി ശാസ്ത്രം പഠിപ്പിക്കും. ഒന്നാം ഭാഗത്തിൽ പരിസ്ഥിതി മാനേജ്‌മെൻറിനുള്ള ആമുഖം,…

Read More

സ്വർണവും പണവും കഠാരയും മോഷ്ടിച്ചു ; പ്രതി പിടിയിൽ

സ്വ​ർ​ണ​വും വി​ല​പി​ടി​പ്പു​ള്ള ക​ഠാ​ര​ക​ളും പ​ണ​വും മോ​ഷ്ടി​ച്ച ഒ​രാ​ളെ പി​ടി​കൂ​ടി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. നോ​ർ​ത്ത് അ​ൽ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​നാ​വ വി​ലാ​യ​ത്തി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും പ്ര​തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും ആ​ർ.​ഒ.​പി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Read More