
ഒമാനിൽ ഇന്ന് മുതൽ മഴക്ക് സാധ്യത
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഉഷ്ണമേഖല ന്യൂനമർദമായി മാറിയതായി അധികൃതർ അറിയിച്ചു. ഒമാൻ തീരപ്രദേശത്തുനിന്ന് ഏകദേശം 950 കി.മീ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉഷ്ണമേഖല ന്യൂനമർദം പടിഞ്ഞാറോട്ട് ദോഫാർ ഗവർണറേറ്റിലേക്കും ഏദൻ ഉൾക്കടലിലേക്കും നീങ്ങുന്നതായാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്. ഇത് തീവ്ര ന്യൂനമർദമായി മാറുമെന്നും തിങ്കളാഴ്ച രാത്രി മുതൽ മഴ ലഭിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ബുധനാഴ്ചവരെ മഴ തുടർന്നേക്കും. അതേസമയം, തിങ്കളാഴ്ച വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പിലെ…