
ഒമാനിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച മുതൽ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വതനിരകളിലും മഴ ലഭിച്ചേക്കും. ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാകും ഉണ്ടാകുക. അന്തരീക്ഷം മേഘാവൃതമായിരിക്കും. ചൊവ്വാഴ്ച വരെ ഈ മേഖലയില്‍ സമാന കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ആഴ്ചയില്‍ വടക്കന്‍ ഗവർണറേറ്റുകളിൽ കനത്ത മഴ പെയ്തിരുന്നു.