ബിബിസി ഡോക്യുമെന്‍ററി പ്രദർശനം; കൂടുതൽ സർവകലാശാലകളിൽ സംഘടിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘടനകൾ. ഡൽഹി സർവകലാശാല, അംബേദ്കർ സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്ഐ, എന്‍എസ്‍യുഐ തുടങ്ങിയ സംഘടനകൾ അറിയിച്ചു. ജാമിയ മിലിയിൽ സർവകലാശാല അധികൃതരും പൊലീസും ചേർന്ന് പ്രദർശനം തടഞ്ഞിരുന്നു. വിദ്യാർത്ഥി നേതാക്കളെ കരുതൽ തടങ്ങളിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി.  നേരത്തെ ജെഎൻയു സർവകലാശാലയിലും ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ​ദിവസം രാത്രി 9 മണിക്കാണ് ഡോക്യുമെൻ്ററി പ്രദർശനം…

Read More

‘കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത് സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറി; നേതാക്കൾ അധഃപതിച്ചു’

ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന പൊതുവികാരമാണ് പങ്കുവച്ചതെന്ന് കോൺഗ്രസ് പാര്‍ട്ടി പദവികള്‍നിന്ന് രാജിവച്ച അനില്‍ ആന്‍റണി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് മോശം പ്രതികരണമുണ്ടായി. സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ് ഇങ്ങനെ അധഃപതിച്ചതെന്നും അനില്‍ വിമര്‍ശിച്ചു. മകന്‍ പദവികള്‍ ഒഴിഞ്ഞതില്‍ പ്രതികരിക്കാനില്ലെന്ന് എ.കെ.ആന്‍റണി പറഞ്ഞു.  ”രാജിയെക്കുറിച്ച് വളരെ വ്യക്തമായി കത്തിൽ പറയുന്നുണ്ട്. മാസങ്ങളായും വർഷങ്ങളായും നടക്കുന്ന പല പ്രത്യേക കാരണങ്ങളും അതിന്റെ ഭാഗമാണ്. പക്ഷേ കഴിഞ്ഞ 24 മണിക്കൂറിൽ സംഭവിച്ച കാര്യങ്ങൾ എനിക്ക് വ്യക്തിപരമായി വലിയ വേദനയുണ്ടാക്കി. ഇങ്ങനെ ഒരു സാഹചര്യത്തിൽ എന്നെപ്പോലൊരാൾ…

Read More

ബിബിസി ഡോക്യൂമെന്‍ററിയെ വിമര്‍ശനം; അനിലിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം

ബിബിസി ഡോക്യൂമെന്‍ററിയെ വിമർശിച്ച കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്‍റണിക്ക് എതിരെ കോൺഗ്രസിൽ എതിർപ്പ് ശക്തം. പാർട്ടി നിലപാട് അല്ലെന്നു നേതാക്കൾ തിരുത്തിയിട്ടും അനിൽ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതിലാണ് എതിർപ്പ് കൂടുതൽ. അനിലിനെ പുറത്താക്കണം എന്നാണ് യുത്ത് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ആവശ്യപ്പെടുന്നത്. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകനെതിരെ എന്ത് നടപടി എടുക്കും എന്ന് നേതാക്കൾ പറയുന്നില്ല. അനിൽ ഉൾപ്പെട്ട സമിതിയുടെ കാലാവധി തീർന്നതാണെന്നാണ് നേതാക്കളുടെ വാദം. ഒരുപക്ഷേ…

Read More

വിവാദ ഡോക്യുമെന്‍റിയുടെ 2ാം ഭാഗം സംപ്രേഷണം ചെയ്ത് ബിബിസി

ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി.ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേക്ഷണം. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്തതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.  അതേസമയം വൻ പ്രതിഷേധങ്ങൾക്കിടെ നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻററി പ്രദർശനം കേരളത്തിൽ ഇന്നും തുടരും. ഇടത് സംഘടനകളുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രദർശനം…

Read More

ബി.ബി.സി ഡോക്യുമെന്ററി വിവാദം; കേന്ദ്രത്തിന് പിന്തുണയുമായി അനിൽ കെ. ആന്റണി

ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ കെ. ആന്റണി. ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെയും ബ്രീട്ടീഷ് വിദേശകാര്യസെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നത് നമ്മുടെ പരമാധികാരത്തെ ബാധിക്കുമെന്ന് അനിൽ കെ. ആന്റണി ട്വീറ്റ് ചെയ്തു. ”ബി.ജെ.പിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും നിരവധി മുൻവിധികളുള്ള ബ്രിട്ടന്റെ സ്പോൺസേർഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായ ജാക്ക് സ്ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ മുൻതൂക്കം കൽപിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്…

Read More

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’, സർക്കാരിന് ഒളിക്കാനുണ്ടെന്ന് സീതാറാം യെച്ചൂരി

ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ കേന്ദ്രസർക്കാർ എടുക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാരിന് എന്തൊക്കെയോ ഒളിക്കാൻ ഉണ്ടെന്നും ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും യെച്ചൂരി പറഞ്ഞു. അതേസമയം കേരളത്തിൽ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടത്തിയിരുന്നു. എറണാകുളം ലോകോളേജിലും , പാലക്കാട് വിക്ടോറിയ കോളേജിലും പ്രദർശനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി , യുവമോർച്ച പ്രവർത്തകർ എത്തിയിരുന്നു.

Read More

മൂന്നാമത്തെ കുട്ടി ജനിച്ചാൽ സർക്കാർ ജോലി സ്ഥിരമാകില്ലെന്ന ഭയം; 5 മാസമുള്ള കുഞ്ഞിനെ ദമ്പതികൾ കനാലിലെറിഞ്ഞു

സർക്കാരിന്റെ രണ്ടു കുട്ടി പദ്ധതി മൂലം ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് മൂന്നാമത്തെ കുട്ടിയെ കനാലിലെറിഞ്ഞ് ദമ്പതികൾ. സർക്കാർ വകുപ്പിൽ കരാർ ജീവനക്കാരനായ 36കാരൻ ജവർലാൽ മെഗ്വാളും ഭാര്യ ഗീത ദേവിയുമാണ് 5 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കനാലിലെറിഞ്ഞു കൊന്നത്. ഞായറാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ബിക്കാനേർ ജില്ലയിലാണ് സംഭവം. ജവർലാലിനും ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങളുണ്ട്, അതിനിടെയാണ് മൂന്നാമതൊരു കുഞ്ഞ് കൂടി ജനിക്കുന്നത്. കരാർ ജോലിയിൽ നിന്നും സ്ഥിരജോലി പ്രതീക്ഷിക്കുന്ന മെഗ്വാളിനു രാജസ്ഥാൻ സർക്കാരിന്റെ രണ്ടുകുട്ടി പദ്ധതി പാരയാകുമെന്ന്…

Read More

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്; തടയാനൊരുങ്ങി കേന്ദ്രസർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഡിവൈഎഫ്‌ഐ. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്‌ഐ അറിയിച്ചത്. ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ ഇന്നു വൈകിട്ടാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുക. അതേസമയം കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്‌ഐയും അറിയിച്ചിട്ടുണ്ട്. ജനുവരി 27ന് കണ്ണൂർ ജില്ലയിലെ എല്ലാ കോളജുകളിലും പ്രദർശനമുണ്ടാകുമെന്നും അറിയിപ്പുണ്ട്. കാലടി സർവകലാശാലയിലും കുസാറ്റിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ…

Read More

വനിത ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു

വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ഡൽഹി-ഹൈദരാബാദ് സ്‌പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം. പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപിക്കുകയായിരുന്നു. ഒരു യാത്രക്കാരൻ വനിത ക്യാബിൻ ക്രൂവിനോട് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും, മറ്റൊരു യാത്രക്കാരൻ പ്രശ്‌നത്തിൽ ഇടപെടാൻ എത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവനക്കാരിയുടെ ദേഹത്ത് യാത്രക്കാരൻ സ്പർശിച്ചതായും മറ്റു ജീവനക്കാർ പരാതി നൽകി. ഡൽഹിയിൽനിന്ന് വിമാനം പുറപ്പെടാനിരിക്കെയാണ് യാത്രക്കാരൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതെന്നും അവരെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതായും സ്‌പൈസ്ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ…

Read More

പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം നാളെ; ജാഗ്രത കൂട്ടി കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി നാളെയാണ് പുറത്ത് വിടാനിരിക്കുന്നത്. ഇതിനു മുന്നോടി്യായി ജാഗ്രത കൂട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആദ്യ ഭാഗം പുറത്ത് വന്നപ്പോഴുണ്ടായ ജാഗ്രത കുറവ് നികത്തുന്നതിനായി സമൂഹമാധ്യമ കമ്പനികള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം തന്നെയാണ് നല്‍കിയിരിക്കുന്നത്. അതേസമയം ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നാളെ പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്‍ററിക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയതോടെ ആദ്യ ഭാഗം കാണാവുന്ന മറ്റ് ലിങ്കുകള്‍ പ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെ പങ്കുവെച്ചു. ഇതിനു പുറമെ ഡോക്യുമെന്‍ററി വിവാദത്തില്‍…

Read More