
ആന്ധ്രാപ്രദേശിന് പുതിയ തലസ്ഥാനം; അമരാവതിയിൽനിന്ന് വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് ജഗൻമോഹൻ
ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി. തന്റെ ഓഫിസ് വിശാഖപട്ടണത്തേക്ക് മാറ്റുമെന്നും ജഗൻമോഹൻ റെഡ്ഡി പറഞ്ഞു. മാർച്ച് 3, 4 തീയതികളിൽ വിശാഖപട്ടണത്തു നടക്കുന്ന നിക്ഷേപ സംഗമത്തിലേക്ക് അഥിതികളെ ക്ഷണിക്കാൻ ഡൽഹിയിൽ നടത്തിയ പരിപാടിയിലാണ് പ്രഖ്യാപനം. നിലവിൽ അമരാവതിയാണ് ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം. 2014ൽ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോഴാണ് അമരാവതി തലസ്ഥാനമായി എൻ.ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ടിഡിപി സർക്കാർ തിരഞ്ഞെടുത്ത്. അമരാവതിയിൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള വികസന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ…