
തുടർ ഓഹരി വില്പന വിജയമെങ്കിലും കൂപ്പുകുത്തി അദാനിയുടെ ഓഹരികള്‍, ഇന്ന് ഇടിഞ്ഞത് 25 ശതമാനം
അദാനിയുടെ ഓഹരികൾ കൂപ്പുകുത്തുന്നു. തുടർ ഓഹരി വില്പന വിജയമായെങ്കിലും അദാനി എൻറർപ്രൈസസിന്റെ ഓഹരി ഇന്ന് 25 ശതമാനമാണ് ഇടിഞ്ഞത്. അദാനിയുടെ എല്ലാ ഓഹരികളും നഷ്ടത്തിലാണ്. അതേസമയം ഓഹരി വിപണികൾ നേട്ടം തുടരുകയാണ്. തുടർച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന എൻഡിടിവിയും അദാനി വിൽമറും അടക്കം നഷ്ടത്തിലാണ്. ഇന്ന് വ്യാപാരം ആരംഭിച്ച ഉടൻ അദാനി കമ്പനികൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോവുകയായിരുന്നു. സെന്‍സെക്സ് 1.91 ശതമാനം ഉയർന്നു. സമീപ ദിവസങ്ങളിലെ ഏറ്റവും നല്ല പ്രകടനമാണ് ഇത്. ഓഹരി വിലയിലെ തട്ടിപ്പ് ആരോപിച്ച്…