
എസ്എച്ച്ഒയ്ക്ക് മസാജ് ചെയ്ത് നൽകി വനിത കോൺസ്റ്റബിൾ; വൈറലായി വിഡിയോ, അന്വേഷണം പ്രഖ്യാപിച്ചു
ആഗ്രയിൽ വനിത പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (എസ്എച്ച്ഒ) ഡ്യൂട്ടിക്കിടെ വനിത കോൺസ്റ്റബിൾ മസാജ് ചെയ്ത് നൽകുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ അന്വേഷണം പ്രഖ്യാപിച്ചു. യുപിയിലെ കസ്ഗഞ്ച് ജില്ലയിലെ എസ്എച്ച്ഒ ആയിരുന്ന മുനീത സിങ്ങിനെതിരെ വകുപ്പുതല അന്വേഷണത്തിന് പോലീസ് സൂപ്രണ്ട് സൗരഭ് ദീക്ഷിത് ഉത്തരവിട്ടു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എസ്എച്ച്ഒയെ സ്ഥലംമാറ്റി. സ്റ്റേഷനിൽ നടന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കിൾ ഓഫീസർ (സിറ്റി) അജിത് കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് യുപിയിലെ കസ്ഗഞ്ച് വനിത…