500 പുതിയ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി എയർ ഇന്ത്യ

സിവിൽ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനൊരുങ്ങി എയർ ഇന്ത്യ. 500 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള 82 ലക്ഷ്യം കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചതായി റിപ്പോർട്ട്. കരാർ പ്രകാരം ഫ്രഞ്ച് കമ്പനിയായ എയർബസിൽ നിന്നും യുഎസ് കമ്പനിയായ ബോയിംഗിൽ നിന്നും എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങും. അടുത്തയാഴ്ചയോടെ കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ. റിപ്പോർട്ടുകൾ പ്രകാരം എയർ ഇന്ത്യ എയർബസിൽ നിന്ന് 250 വിമാനങ്ങൾ വാങ്ങും. 210 സിംഗിൾ ഐൽ എ320നിയോസും, 40 വൈഡ് ബോഡി…

Read More

‘അനാഥരായ കുട്ടികളും ഉപേക്ഷിക്കപ്പെട്ട കുട്ടികളും തമ്മില്‍ വ്യത്യാസമില്ല’;  ബോംബെ ഹൈക്കോടതി

അനാഥരായ കുട്ടികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്ക് നൽകാനാകില്ലെന്ന മഹാരാഷ്ട്ര സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി (Bombay Highcourt). ഈ രണ്ട് വിഭാഗം തമ്മിലും യാതൊരു വ്യത്യാസവുമില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഗൗതം പട്ടേൽ, ജസ്റ്റിസ് നീല ഗോഖലെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. സർക്കാരിൽ നിന്ന് കുറച്ചുകൂടി ഉത്തരവാദിത്തത്തോടെയുള്ള പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികൾക്ക് അവർ ഉപേക്ഷിക്കപ്പെട്ടവരാണെന്ന് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകാൻ മഹാരാഷ്ട്ര സർക്കാരിനോട് കോടതി ഉത്തരവിട്ടു. അതിലൂടെ…

Read More

എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങുന്നു; 100 ബില്യൻ ഡോളറിലേറെ ചെലവ്

500 വിമാനങ്ങൾ വാങ്ങാൻ കമ്പനികളുമായി ധാരണയിലെത്തി എയർ ഇന്ത്യ. 100 ബില്യൻ യുഎസ് ഡോളറിലേറെ ചെലവിട്ടാണ് വിമാനങ്ങൾ വാങ്ങുന്നതെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ സ്വന്തമാക്കിയതിനു പിന്നാലെയുള്ള വമ്പൻ പുതുക്കലിന്റെ ഭാഗമായാണു നടപടി. പുതിയ വിമാനങ്ങളുമായി ആഭ്യന്തര, രാജ്യാന്തര യാത്രയിൽ ആധിപത്യം സ്ഥാപിക്കുകയാണു ടാറ്റാ ഗ്രൂപ്പിന്റെ ലക്ഷ്യം. ഫ്രാൻസിന്റെ എയർബസ്, എതിരാളികളായ ബോയിങ് എന്നീ കമ്പനികൾക്കു തുല്യമായാണു വിമാനനിർമാണ കരാർ അനുവദിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും….

Read More

ബിബിസി നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ‘ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക’ എന്ന് കോടതി ആരാഞ്ഞു. ഹർജിക്കാരനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ പിങ്കി ആനന്ദ്, ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂർവം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Read More

അശോക് ഗെലോട്ട് അവതരിപ്പിച്ചത് കഴിഞ്ഞ വർഷത്തെ ബജറ്റ്; ബിജെപി നടുത്തളത്തിൽ കുത്തിയിരുന്നു

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അവതരിപ്പിച്ചത് പഴയ ബജറ്റ്. ആദ്യ എട്ട് മിനുട്ടോളം ബജറ്റ് വായിച്ചതിന് ശേഷമാണ് പഴയ ബജറ്റാണ് മുഖ്യമന്ത്രി വായിക്കുന്നതെന്ന് മനസ്സിലായത്. ഉടൻ ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം നിർത്തി. 2022-2023 സാമ്പത്തിക വർഷത്തെ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ആദ്യത്തെ രണ്ട് പദ്ധതികൾ അവതരിപ്പിച്ചപ്പോൾ തന്നെ പഴയ ബജറ്റാണെന്ന് മുറുമുറുപ്പയർന്നു. പഴയ ബജറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിപക്ഷം പരിഹാസവുമായി രംഗത്തെത്തി. ഒടുവിൽ ഉദ്യോഗസ്ഥർ പുതിയ ബജറ്റ് എത്തിച്ചു നൽകി. എന്നാൽ ഉദ്യോഗസ്ഥർ കൊണ്ടുവന്ന പുതിയ…

Read More

12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ, 2022ൽ മാത്രം 2.25 ലക്ഷം പേര്‍

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. 2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ കണക്ക്. കഴിഞ്ഞ വർഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. 2020 ൽ 85,256 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സംഖ്യ എന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകളെക്കുറിച്ച് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015ൽ…

Read More

ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സ്ത്രീയുടെ അണ്ഡം അതിനായി ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

വാടകയ്ക്ക് ഗർഭപാത്രം നൽകുന്ന സ്ത്രീക്ക് ഇങ്ങനെ ജനിക്കുന്ന കുഞ്ഞുമായി ജനിതകബന്ധം പാടില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. അതിനാൽ, ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം അതിനായി ഉപയോഗിക്കരുതെന്നും ആരാണോ വാടകഗർഭപാത്രം തേടുന്നവർ, നിയമപ്രകാരം ആ ദമ്പതിമാരുടെ ബീജവും അണ്ഡവുമാണ് അതിനായി ഉപയോഗിക്കേണ്ടതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. വാണിജ്യാടിസ്ഥാനത്തിൽ ഗർഭപാത്രം വാടകയ്ക്ക് നൽകുന്നത് നിരോധിച്ചതിനെ ചോദ്യംചെയ്യുന്ന പൊതുതാത്പര്യ ഹർജിയിലാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ ഒരു സത്യവാങ്മൂലം നൽകിയത്. വാടകയ്ക്ക് ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം ഉപയോഗിക്കരുതെന്ന വ്യവസ്ഥയും ഹർജിയിൽ ചോദ്യംചെയ്യുന്നുണ്ട്.

Read More

ബി.ജെ.പിയുടെ വിശുദ്ധ പശുവാണ് ഗൗതം അദാനിയെന്ന് സഞ്ജയ് റാവത്ത്

ബി.ജെ.പിയുടെ വിശുദ്ധ പശുവാണ് ഗൗതം അദാനിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഫെബ്രുവരി 14-ന് ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നുള്ള കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന് കീഴിലുള്ള മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്. ബിജെപി അവരുടെ വിശുദ്ധപശുവിനെ ആശ്ലേഷിച്ച ശേഷം അവശേഷിക്കുന്ന പശുക്കളെ വാലന്റൈന്‍സ് ദിനത്തില്‍ നമുക്ക് പുണരാനായി വിട്ടുതന്നിരിക്കുകയാണെന്നു പറഞ്ഞ സഞ്ജയ് റാവത്ത് പശുവിനെ ഞങ്ങള്‍ ഗോമാതാവായി ബഹുമാനിക്കുന്നുണ്ടെന്നും പശുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു പ്രത്യേകദിനം ഞങ്ങള്‍ക്കാവശ്യമില്ലെന്നും തുറന്നടിച്ചു.

Read More

‘നാഴികക്കല്ലുകൾ സൃഷ്ടിക്കാനാകുമെന്ന് കരുതുന്നു’; രാജ്യസഭ നിയന്ത്രിച്ച് പി.ടി ഉഷ

രാജ്യസഭ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ. രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അവധിയായതിനാലാണ് ഉപാധ്യക്ഷ പാനലിലുള്ള ഉഷ സഭ നിയന്ത്രിച്ചത്. സഭ നിയന്ത്രിച്ചതിന്റെ ഹ്രസ്വ വീഡിയോ ഉഷ ട്വീറ്റ് ചെയ്തു. ഇത് അഭിമാന നിമിഷമാണെന്നും ഈ യാത്രയിൽ നാഴികക്കല്ലുകൾ തീർക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്ററിൽ കുറിച്ചു. ”കൂടുതൽ അധികാരമുള്ളവർക്ക് കൂടുതൽ ഉത്തരവാദിത്തവുമുണ്ടെന്ന് ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റിന്റെ വാക്കുകളാണ് ഇന്ന് രാജ്യസഭാ സെഷൻ നിയന്ത്രിച്ചപ്പോൾ എന്റെ മനസിൽ വന്നത്. ജനങ്ങൾ എന്നിലർപ്പിച്ച വിശ്വാസത്തോടെ ഈ യാത്രയിൽ നാഴികക്കല്ലുകൾ…

Read More

‘പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപി കുറയ്ക്കും, അസുഖങ്ങൾ തടയും’; യുപി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി

പശുവിനെ കെട്ടിപിടിക്കുന്നത് ബിപി കുറയ്ക്കുമെന്നും അസുഖങ്ങൾ തടയുമെന്നും ഉത്തർപ്രദേശ് മന്ത്രി ധരം പാൽ സിംഗ് രംഗത്ത്. വലൻറൈൻസ് ഡേയിൽ, കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ചു ആഘോഷിക്കണം എന്നും മന്ത്രി പറഞ്ഞു. പ്രണയദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് കഴിഞ്ഞ ദിവസമാണ് ആഹ്വാനം ചെയ്തത്. കൗ ഹഗ്ഗ് ഡേ ആചരിക്കണമെന്നാണ് അഭ്യർത്ഥന. പശുക്കളെ കെട്ടിപ്പിടിക്കുന്നത് സമൂഹത്തിൽ സന്തോഷമുണ്ടാക്കുമെന്നാണ് ആഹ്വാനത്തിന് പിന്നിലെ വിശദീകരണമായി കേന്ദ്ര…

Read More