സിനിമാ തിയേറ്ററുകളിൽനിന്ന് തുക തിരിച്ചുപിടിക്കണം; സർക്കാരിന് നിർദ്ദേശവുമായി മദ്രാസ് ഹൈക്കോടതി

അമിത ടിക്കറ്റ് നിരക്ക് ഈടാക്കിയ സിനിമാ തിയേറ്ററുകളിൽനിന്ന് തുക തിരിച്ചുപിടിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. തിയേറ്ററുകളിൽ അമിതനിരക്ക് ഈടാക്കുന്നതിനെതിരേ ജി. ദേവരാജൻ എന്നയാളാണ് ഹർജി സമർപ്പിച്ചത്. സർക്കാർ നിരീക്ഷണ സംവിധാനമുണ്ടായിട്ടും അമിതനിരക്ക് ഈടാക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് പരിശോധനയും നിരീക്ഷണവും കർശനമായി തുടരണമെന്നും ഇതുവരെ അമിതമായി ഈടാക്കിയ പണം തിരിച്ചുപിടിക്കുന്നതിനുള്ള മാർഗംകണ്ടെത്തണമെന്നും കോടതി നിർദേശിച്ചു. അമിതനിരക്ക് തടയുന്നതിനായി ഹൈക്കോടതി രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. സാധാരണ തിയേറ്ററുകളിലെ പരമാവധി നിരക്ക് 120 രൂപയായും ഐമാക്‌സ് തിയേറ്ററുകളിൽ…

Read More

ത്രിപുരയിൽ പോളിങ് തുടങ്ങി

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനു തുടക്കം. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലു വരെ നീളും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപിയെ, സിപിഎമ്മും കോൺഗ്രസും കൈകോർത്താണ് നേരിടുന്നത്. പുതിയ ഗോത്ര പാർട്ടിയായ തിപ്ര മോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നു. 60 നിയമസഭാ മണ്ഡലങ്ങളിലായി 3,328 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 1,100 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 28 അതീവ പ്രശ്നബാധിത ബൂത്തുകളും. രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത കാവൽ ഒരുക്കി….

Read More

അദാനിക്കെതിരേ അന്വേഷണം നടത്തണം; റിസർവ് ബാങ്കിനും സെബിക്കും കോൺഗ്രസിന്റെ കത്ത്

അദാനി ഗ്രൂപ്പിന്റെ ഓഹരി-സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിസർവ് ബാങ്കിനും സെബിക്കും കോൺഗ്രസ് നേതാവ് ജയറാം രമേഷ് കത്തെഴുതി. അദാനി ഗ്രൂപ്പിന്റെ കടം ഇന്ത്യൻ ബാങ്കുകളെ അസ്ഥിരപ്പെടുത്തില്ലെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്, സെബി ചെയർപേഴ്‌സൺ മധാബിപുരി ബുച്ച് എന്നിവർക്ക് എഴുതിയ കത്തിൽ രമേഷ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും സംരക്ഷിക്കാൻ സാധ്യമായതെല്ലാം ആർ.ബി.ഐ. ചെയ്യണം. ദുർഭരണത്തിനും നിയമലംഘനങ്ങൾക്കും ഇന്ത്യയിലെ നികുതിദായകർ വില നൽകില്ലെന്ന്‌ ഉറപ്പാക്കണമെന്നും രമേഷ് ആവശ്യപ്പെട്ടു.

Read More

ബിബിസി ഓഫിസുകളിലെ ആദായ നികുതി പരിശോധന തുടരുന്നു

 ആദായ നികുതി വകുപ്പിൻ്റെ ബിബിസി ഓഫീസുകളിലെ പരിശോധന മൂന്നാം ദിവസത്തിൽ. പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിവരം.നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നത്. എന്നാൽ പരിശോധന സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം മൂന്നാം ദിവസത്തിലും വകുപ്പ് നൽകിയിട്ടില്ല.  പരിശോധന കണക്കിലെടുത്ത് വാർത്താ വിഭാഗത്തിലെ ചില ജീവനക്കാർ മാത്രമാണ് ജോലിക്ക് എത്തുന്നത്.മറ്റുള്ളവരോട് വർക്ക് ഫ്രം ഹോം രീതിയിൽ തുടരാനാണ് ഇന്നും നിർദ്ദേശം. അതെ സമയം ഇന്നലെ ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു സേന പ്രവർത്തകർ ദില്ലി ഓഫീസിന്…

Read More

ത്രിപുര ഇന്ന് പോളിങ് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ ഇന്ന് വോട്ടെടുപ്പ് അറുപത് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ത്രിപുരയിൽ വോട്ടിങ്ങിനായി 3, 327 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്.28 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 400 കമ്പനി സിഎപിഎഫ് , 9000 ത്രിപുര സ്റ്റേറ്റ് റൈഫിൾസ് , 6000 പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ബിജെപി, സിപിഎം കോൺഗ്രസ് സഖ്യം, തിപ്ര മോത എന്നീ പാർട്ടികൾ…

Read More

ഡോക്യുമെന്ററിയുടെ പേരിലുള്ള പ്രതികാരമായേ ലോകം കാണൂ; ബിബിസി ഓഫിസ് പരിശോധനയ്‌ക്കെതിരെ തരൂർ

ബിബിസി ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ശശി തരൂർ എംപി. ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാൽ, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെൽഫ് ഗോളാണ്. ബിബിസി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം കാണുകയുള്ളൂ. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിത്’  തരൂർ ട്വീറ്റ് ചെയ്തു….

Read More

ബിബിസി ഓഫിസിലെ റെയ്ഡ്: സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് യുകെ സർക്കാർ

ബ്രിട്ടിഷ് മാധ്യമമായ ബിബിസിയുടെ ഇന്ത്യയിലെ ഓഫിസിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുകെ സർക്കാർ. സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സർക്കാരിനു പുറമേ ബിബിസിയും നടപടികളോടു പ്രതികരിച്ചു. ഡൽഹി, മുംബൈ നഗരങ്ങളിലെ പരിശോധനകളോടു പൂർണമായും സഹകരിക്കുന്നതായി ബിബിസി അറിയിച്ചു. ട്വീറ്റിലൂടെയായിരുന്നു ബിബിസിയുടെ പ്രതികരണം. രാജ്യാന്തര നികുതിയടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ ‘സർവേ’ നടത്തിയെന്നാണ് ആദായനികുതി വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. റെയ്ഡല്ല, സർവെയാണ് നടത്തിയതെന്നാണ് നികുതി…

Read More

കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാൻ ആടിനെ മോഷ്ടിച്ച കാമുകൻ പിടിയിൽ

കാമുകിക്ക് സമ്മാനം നൽകാനുള്ള പണം കണ്ടെത്താൻ ആടിനെ മോഷ്ടിച്ച യുവാവും സുഹൃത്തും പിടിയിൽ. വിഴുപുരം ജില്ലയിലെ മലയരശൻകുത്തിപ്പാണ് സംഭവം. കോളേജ് വിദ്യാർത്ഥികളായ അരവിന്ദ് കുമാർ, സുഹൃത്ത് മോഹനുമായി ചേർന്നാണ് ഗ്രാമത്തിലെ കർഷകരുടെ വീട്ടിൽ നിന്ന് ആടിനെ മോഷ്ടിച്ചത്. കണ്ടച്ചിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മലയരസൻ കുപ്പം ഗ്രാമത്തിലെ രേണുകയുടെ ആടിനെ മോഷ്ടിക്കാനാണ് പദ്ധതിയിട്ടത്. ആടുവളർത്തലാണ് രേണുകയുടെ തൊഴിൽ. അരവിന്ദനും സുഹൃത്തും ബൈക്കിൽ രേണുകയുടെ ഫാമിലെത്തി. ഒരാടിനെ മാത്രം മോഷ്ടിക്കാനാണ് അവർ പദ്ധതിയിട്ടത്. ഇരുവരും ആടിനെ മോഷ്ടിക്കുന്നത് രേണുക…

Read More

‘വാലന്‍റൈൻസ് ഡേ’യില്‍ നാഗാലാൻഡ് മന്ത്രിയുടെ പോസ്റ്റ് വൈറല്‍

ഇന്ന് ഫെബ്രുവരി 14, പ്രണയിതാക്കളുടെ ദിനമായി ആഘോഷിക്കപ്പെടുകയാണ്. എങ്ങും ‘വാലന്‍റൈൻസ് ഡേ’ നിറങ്ങളാണ് ഇന്ന് കാണാൻ സാധിക്കുക. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലാണ് ഇതിന്‍റെ ആഘോഷങ്ങള്‍ പകിട്ടോടെ കാണാൻ സാധിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ‘വാലന്‍റൈൻസ് ഡേ’ ആഘോഷം പൊടിപൊടിക്കുമ്പോള്‍ ഒരു വിഭാഗം പേര്‍ക്ക് സ്വാഭാവികമായും നിരാശ അനുഭവപ്പെടാൻ സാധ്യതയുണ്ട്. പ്രണയിതാവില്ലാത്തവരെ കുറിച്ചാണ് പറയുന്നത്.  ‘വാലന്‍റൈൻസ് ഡേ’യില്‍ ‘സിംഗിള്‍’ ആയവരുടെ ദുഖമെന്ന രീതിയില്‍ സമാശ്വാസ പോസ്റ്റുകളും മീമുകളുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുകവിയുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് നാഗാലാൻഡ് മന്ത്രി…

Read More

‘അദാനി വിവാദത്തിൽ കേന്ദ്രത്തിനും ബിജെപിക്കും മറയ്ക്കാനോ ഭയക്കാനോ ഒന്നുമില്ല’; അമിത് ഷാ

അദാനി വിവാദത്തിൽ കേന്ദ്രസർക്കാരിനും ബിജെപിക്കും മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിക്കെതിരെ പാർലമെൻറിൽ രാഹുൽഗാന്ധിയും കോൺഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളിൽ നിന്ന് നീക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു. കോൺഗ്രസ് എം പിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യൽ പാർലമെന്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ല. ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെൻറ്. സഭ്യമായ ഭാഷയിൽ പ്രതികരിക്കണം. അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. അദാനി വിവാദം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ…

Read More