വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുന്നു, രാജാവ് കേൾക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയർത്തു: പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽഗാന്ധി

രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുകയാണെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നും കോൺഗ്രസ് നോതാവ് രാഹുൽഗാന്ധി. പത്ത് തവണ ആലോചിച്ചാണ് ജനങ്ങൾ അവശ്യവസ്തുക്കൾ വാങ്ങുന്നത്. രാജാവ് കേൾക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയർത്തുമെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. വിലക്കയറ്റത്തിന് എതിരായ കോൺഗ്രസിൻറെ റാലി ഇന്ന് ഡൽഹിയിൽ നടക്കുന്നതിന് മുന്നോടിയായിട്ടാണ് രാഹുലിന്റെ ട്വീറ്റ്. രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. രാഹുൽ ഗാന്ധിയാണ് വിലക്കയറ്റത്തിന് എതിരായ റാലി ഉദ്ഘാടനം ചെയ്യുന്നത്….

Read More

ഗായകന്‍ ബംബാ ബാകിയ അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര ഗായകന്‍ ബംബാ ബാകിയ (49) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയിലെ ഗാനമാണ് ബംബാ ബാകിയ ഒടുവില്‍ പാടിയത്. എ.ആര്‍. റഹ്മാന്റെ സംഗീതസംവിധാനത്തില്‍ നിരവധി തമിഴ് ചിത്രങ്ങളില്‍ ബംബാ ബാകിയ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ചലച്ചിത്ര-പിന്നണി ഗാനരംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.  

Read More

ഇപിഎസ് വീണ്ടും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

തമിഴകത്തെ അണ്ണാ ഡിഎംകെ അധികാര തർക്കത്തിൽ വീണ്ടും സുപ്രധാന നീക്കം. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ ജൂലൈ 11ന് പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന ജനറൽ കൗൺസിൽ എടുത്ത തീരുമാനങ്ങൾ വീണ്ടും പ്രാബല്യത്തിലായി. ഇപിഎസ് വീണ്ടും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി. ഇരട്ട നേതൃത്വം റദ്ദാക്കിയ ജനറൽ കൗൺസിൽ തീരുമാനവും വീണ്ടും നിലവിൽ വന്നു.

Read More

നാവികസേനയ്ക്ക് ഇനി പുതിയ പതാക:

ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ പതാക വരുന്നു. വെള്ളിയാഴ്ച്ച ഐ.എൻ.എസ്. വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പുതിയ പതാക പ്രകാശനം ചെയ്യുക . നിലവിൽ സെൻറ് ജോർജ് ക്രോസിൻറെ ഒരറ്റത്ത് ത്രിവർണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പതാക. മൂന്നു സമുദ്രങ്ങളിൽ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവികസേന. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയൽ ചിഹ്നത്തിനാണ് അവസാനമാകുന്നത്. ‘പുതിയ പതാക കൊളോണിയൽ ഓർമകളെ പൂർണമായി മായ്ക്കും. ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന് യോജിച്ചതാവും ഇതെന്നാണ് പ്രധാനമന്ത്രിയുെട ഓഫിസ് പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നത്….

Read More

സ്മൃതി ഇറാനിയുടെ ശബ്ദം ഫോണിൽ തിരിച്ചറിഞ്ഞില്ല; യുപി ഉദ്യോഗസ്ഥനെതിരെ അന്വേഷണം

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ശബ്ദം ഫോണിൽ തിരിച്ചറിയാതിരുന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഔദ്യോഗികകൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന കുറ്റമാണ് അന്വേഷിക്കുന്നത്. മുസാഫിർഖാന തെഹ്സിലിനു കീഴിലുള്ള പൂരെ പഹൽവാൻ ഗ്രാമത്തിൽ താമസിക്കുന്നയാൾ ഓഗസ്റ്റ് 27ന് സ്മൃതി ഇറാനിക്കു നൽകിയ പരാതിയാണ് സംഭവത്തിന് ആധാരം.  അധ്യാപകനായിരുന്നു പിതാവ് അന്തരിച്ചുവെന്നും മാതാവിന് അർഹതപ്പെട്ട പെൻഷൻ ലഭിക്കാൻ വൈകുന്നുവെന്നുവെന്നും ആയിരുന്നു പരാതി. ദീപക് എന്ന ക്ലർക്ക് ബന്ധപ്പെട്ട പരിശോധന നടത്താൻ വൈകുന്നതാണ് കാരണമെന്നും പരാതിക്കാരനായ കരുണേഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യം…

Read More

തെലങ്കാനയിലെ മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമാ എം.എ ഖാൻ പാർട്ടി വിട്ടു

ഗുലാംനബി ആസാദിന് പിന്നാലെ തെലങ്കാനയിലെ മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമാ എം.എ ഖാൻ കോൺഗ്രസ് വിട്ടു. പാർട്ടിയെ നശിപ്പിച്ചത് രാഹുൽ ഗാന്ധിയാണെന്ന് ഖാൻ കുറ്റപ്പെടുത്തി. മുതിർന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയില്ല. കോൺഗ്രസ് തകരാൻ തുടങ്ങിയത് രാഹുൽ ഗാന്ധി പാർട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷനായതിന് പിന്നാലെയാണ്. രാഹുലിന്റെ പ്രവർത്തനങ്ങളാണ് കോൺഗ്രസിനെ നാശത്തിലേക്ക് നയിച്ചതെന്നും ഖാൻ വിമർശിച്ചു. രാഹുലിന്റെ പ്രവർത്തനം കാരണം പതിറ്റാണ്ടുകളായി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച മുതിർന്ന നേതാക്കളും ഇപ്പോൾ പാർട്ടി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു….

Read More

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17 ന്

കോൺഗ്രസ് പ്രസിഡന്റെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 17 ന് വോട്ടെടുപ്പ് നടക്കും. 19 നാണ് വോട്ടെണ്ണൽ. ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് പുതിയ എഐസിസി പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഉച്ചകഴിഞ്ഞ് 3.30 നാണ് പ്രവർത്തക സമിതി യോഗം വെർച്വലായി ആരംഭിച്ചത്. നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിനു പിന്നാലെയാണ് പ്രവർത്തക സമിതി യോഗം…

Read More

നോയിഡയിലെ ഇരട്ടക്കെട്ടിടം നിലംപൊത്തി; ഇന്ത്യയിൽ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടം

നോയിഡയിൽ സൂപ്പർടെക്കിൻറെ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. ഒൻപതു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ടവർ സ്ഫോടനത്തിലൂടെ തകർത്തത്. കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള നോയിഡയിലെ ഇരട്ട ടവർ, ഇന്ത്യയിൽ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ്. മരടിലെ ഫ്‌ലാറ്റ് പൊളിക്കലിന് നേതൃത്വം നൽകിയ എഡിഫൈസ് എൻജിനീയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിനും നേതൃത്വം നൽകിയത്. 3,700 കിലോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചത്. സമീപത്തെ ഫ്‌ലാറ്റുകളിൽനിന്ന് നാലായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. അവശിഷ്ടങ്ങൾ ഇവിടെനിന്ന് മൂന്നുമാസമെടുത്ത്…

Read More

സോനാലി ഫോഗട്ടിന്റെ ദുരൂഹ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ഹരിയാന മുഖ്യമന്ത്രി

നടിയും ബിജെപി നേതാവുമായ സോനാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തിൽ ഹരിയാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെടും. കേസ് രജിസ്റ്റർ ചെയ്തത് ഗോവയിൽ ആയതിനാൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാറിന് കത്ത് അയക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. സോനാലിയുടെ കുടുംബം മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  സോനാലി ഫോഗട്ടിൻറെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സോനാലിക്ക് പ്രൈവറ്റ് സെക്രട്ടറിയും സഹായിയും ചേർന്ന്…

Read More

കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള നോയിഡയിലെ സൂപ്പർടെക് ബിൽഡേഴ്‌സിന്റെ ഇരട്ടക്കെട്ടിടങ്ങൾ പൊളിക്കുന്നു; 2.30 സ്‌ഫോടനത്തിലൂടെ തകർക്കും

ഡൽഹി അതിർത്തിയിലെ നോയിഡയിൽ 40 നിലകളിലായി 100 മീറ്റർ ഉയരമുള്ള സൂപ്പർടെക് ബിൽഡേഴ്‌സിന്റെ ഇരട്ടക്കെട്ടിടങ്ങൾ ഇന്നുച്ചയ്ക്ക് രണ്ടരയ്ക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കും. ഇത്രയും ഉയരമുള്ള കെട്ടിടം പൊളിക്കുന്നത് രാജ്യത്ത് ആദ്യമാണ്. തൊട്ടടുത്ത് നിരവധി കെട്ടിടങ്ങളുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് പൊളിക്കൽ.  എറണാകുളം മരടിലെ നാല് ഫ്‌ളാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനിയറിംഗ് കമ്പനിക്കാണ് കരാർ. നോയിഡയിലെ സെക്ടർ 93 എയിൽ 7.5ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിർമ്മിച്ച 40 നിലകളുള്ള 915 ഫ്‌ളാറ്റുകൾ അടങ്ങിയ അപെക്‌സ് (32നില), സെയാൻ (29നില)…

Read More