വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തകരാറായ സംഭവം; പോത്തുകളുടെ ഉടമകൾക്കെതിരെ കേസെടുത്ത് ആർപിഎഫ്

കന്നുകാലികളെ ഇടിച്ചതിലാൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തകരാറായ സംഭവത്തിൽ പോത്തുകളുടെ ഉടമകൾക്കെതിരെ കേസെടുത്ത് ആർപിഎഫ്. റെയിൽവേ ആക്ട് സെഷൻ 147 പ്രകാരമാണ് കേസ്. വ്യാഴാഴ്ച രാവിലെ 11.15ന് ആയിരുന്നു സംഭവം. മുംബൈയില്‍നിന്ന് ഗാന്ധിനഗറിലേക്കു പോയ ട്രെയിൻ അഹമ്മദാബാദ് സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ട്രാക്കിൽ ഉണ്ടായിരുന്ന കന്നുകാലികളെ ഇടിച്ചത്. ഇടിയിൽ ട്രെയിനിന് തകരാർ സംഭവിക്കുകയും നാല് പോത്തുകൾ ചാവുകയും ചെയ്തു. വെള്ളിയാഴ്ചയും ട്രെയിൻ പശുവിനെ ഇടിച്ചിരുന്നു. അതേസമയം, ട്രെയിനിനു മുന്നിലെ ഫൈബർ കവചമാണ് തകർന്നതെന്നും യന്ത്രഭാഗങ്ങള്‍ക്ക് തകരാർ സംഭവിച്ചിട്ടില്ലെന്നും…

Read More

കൊവിഡ്; ഇന്ത്യ നൽകിയ പിന്തുണയെ പ്രകീർത്തിച്ച് ലോകബാങ്ക് തലവൻ

കൊവിഡ് കാലത്ത് നിസ്സഹായരും ദരിദ്രരുമായ മനുഷ്യർക്ക് ഇന്ത്യ നൽകിയ പിന്തുണയെ പ്രകീർത്തിച്ച് ലോക ബാങ്കിന്റെ അധ്യക്ഷൻ. നേരിട്ട് പണം നൽകിയ ഇന്ത്യയുടെ മാതൃക മറ്റു രാജ്യങ്ങൾ സ്വീകരിക്കണമെന്നും ലോക ബാങ്ക് അധ്യക്ഷൻ ഡേവിഡ് മൽപ്പാസ് ആവശ്യപ്പെട്ടു. ദാരിദ്ര്യ നിർമാർജനത്തിൽ ലോകരാഷ്ട്രങ്ങൾ കൈവരിച്ചു കൊണ്ടിരുന്ന മുന്നേറ്റം കൊവിഡ് കാലത്ത് ഇല്ലാതായെന്നും ഡേവിഡ് മൽപ്പാസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 30 വർഷം കൊണ്ട് ഒരു ബില്യൺ ജനത ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ഏറ്റവും ദരിദ്രമായ രാജ്യങ്ങൾ നില മെച്ചപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു….

Read More

രാജ്യത്ത് ജിയോ 5ജി സേവനങ്ങള്‍ ഇന്നുമുതല്‍

രാജ്യത്ത്  റിലയന്‍സ് ജിയോയുടെ  5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം. പരീക്ഷണാടിസ്ഥാനത്തില്‍ നാല് നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, വാരാണസി നഗരങ്ങളിലാണ് സേവനങ്ങള്‍ക്ക് തുടക്കമിടുന്നത് റിലയന്‍സ് അറിയിച്ചു. ദസറയുടെ ശുഭ അവസരത്തില്‍ തങ്ങളുടെ 5ജി സേവനങ്ങളുടെ ബീറ്റ ട്രയല്‍ ആരംഭിക്കുമെന്നാണ് റിലയന്‍സ് ജിയോ വ്യക്തമാക്കിയത്. ഡിജിറ്റല്‍ സൊസൈറ്റിയായി ഇന്ത്യയുടെ പരിവര്‍ത്തനം വേഗത്തിലാക്കുക എന്നതാണ് 425 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ജിയോയുടെ ദൗത്യമെന്ന് കമ്പനി പറയുന്നു. 2023 ഡിസംബറില്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി ലഭ്യമാക്കുമെന്ന്…

Read More

ആശ്രിത നിയമനം അവകാശമല്ല അത് ആനുകൂല്യം മാത്രം: സുപ്രീംകോടതി

ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും വ്യക്തമാക്കി സുപ്രിംകോടതി . കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള കൊച്ചിയിലെ FACT-യിൽ ആശ്രിതനിയമനം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഫാക്ടിൽ ജീവനക്കാരനായിരുന്ന പിതാവ് സ‍ര്‍വ്വീസിലിരിക്കെ മരണപ്പെട്ടതിനാൽ ആശ്രിത നിയമനം നൽകണം എന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. 1995- ലാണ്ഫാക്ടിൽ ജോലി ചെയ്തിരുന്ന യുവതിയുടെ പിതാവ് മരണപ്പെടുന്നത്.14 വർഷത്തിനുശേഷം പ്രായപൂർത്തിയായപ്പോഴാണ് മകൾ ആശ്രിതനിയമനത്തിന്…

Read More

കെ എ ത്രിപാഠിയുടെ പത്രിക തള്ളി; മത്സരം ഖാർഗെയും തരൂരും തമ്മിൽ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമർപ്പിച്ച കെ എ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നൽകിയിരുന്നത്. സൂക്ഷമ പരിശോധനയിൽ ത്രിപാഠിയുടെ പത്രിക തള്ളിയതോടെ ഇനി മത്സരം മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, കെ എൻ ത്രിപാഠി എന്നിവരാണ് പത്രിക സമർപ്പിചിരിക്കുന്നത്. ഖാർഗെ പതിനാല് സെറ്റ് പത്രികയും തരൂർ അഞ്ച് സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചിരുന്നത്….

Read More

5ജി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയിൽ അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾ ആരംഭിച്ചത്. ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ-ഐഡിയ (വിഐ)യുടെ കുമാർ മംഗളം ബിർള എന്നിവർ പങ്കെടുത്തു. 2023 ഡിസംബറിൽ എല്ലാ താലൂക്കിലും ജിയോ 5ജി എത്തിക്കുമെന്നു മുകേഷ് അംബാനി പറഞ്ഞു. എട്ടു നഗരങ്ങളിൽ ഇന്നു…

Read More

ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാമനിര്‍ദേശ പത്രിക നല്‍കി

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളായ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും നാമനിർദേശ പത്രിക നൽകി. മുൻ ഝാർഖണ്ഡ് മന്ത്രി കെഎൻ ത്രിപാഠിയും മത്സര രംഗത്തുണ്ട്. പത്രിക നൽകുന്നതിനുള്ള അവസാന ദിനമായ ഇന്ന് തെരഞ്ഞെടുപ്പു സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രിക്കാണ് മത്സരാർഥികൾ പത്രിക നൽകിയത്. പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് തരൂർ പത്രിക നൽകാനെത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്നും ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ ഗാന്ധി ഉറപ്പു നൽകിയിട്ടുണ്ടെന്നും, നാമനിർദേശ പത്രിക നൽകിയ ശേഷം തരൂർ പറഞ്ഞു….

Read More

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് പദയാത്ര തുടങ്ങുക. ഗൂഡല്ലൂരിൽ നിന്ന് പുറപ്പെടുന്ന രാഹുൽ ഗാന്ധിയെ മേൽ കമ്മനഹള്ളിയിൽ വെച്ച്  കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.  ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.  കർണാടകയിൽ നിയസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. സോണിയ ഗാന്ധിയും…

Read More

ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ പരിശോധന; രേഖകൾ പിടിച്ചെടുത്തു

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ സിബിഐ പരിശോധന. ശിവകുമാറിന്റെ സ്വദേശമായ രാമനഗരയിലെ വീട്ടിലടക്കം എത്തിയ സി.ബി.ഐ. സ്വത്തുക്കളുടെ രേഖകള്‍ പരിശോധിച്ചു. അദ്ദേഹത്തിന്റെ ബന്ധുക്കളോട് സ്വത്ത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് റെയ്ഡ്. ശിവകുമാറിന്റെ വീടിനുപുറമേ കനകപുര, ദൊഡ്ഡലഹള്ളി, സന്തെ കൊഡിഹള്ളി എന്നിവിടങ്ങളിലുള്ള സ്വത്തുവകകളും ബുധനാഴ്ച സി.ബി.ഐ. സംഘം പരിശോധിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിവകുമാറിന്റെപേരില്‍ സി.ബി.ഐ. കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന….

Read More

നിരോധനം പരിഹാരമല്ല, ആർഎസ്എസിനെ മൂന്നുതവണ നിരോധിച്ചിട്ട് എന്തായി?; യെച്ചൂരി

രാജ്യത്ത് പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ വിശദമായ വാർത്താക്കുറിപ്പ് പുറത്തിറക്കുമെന്ന് ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി വ്യക്തമാക്കി.വർഗീയത ചെറുക്കണമെന്ന കാര്യത്തിൽ രണ്ട് അഭിപ്രായം ഇല്ല പിഎഫ്‌ഐക്കെതിരെ നിലപാടെടുക്കുമ്പോൾ അതേ പ്രവർത്തി ചെയ്യുന്ന ആർഎസിനെതിരെയും നടപടി വേണം. അക്രമങ്ങൾ അവസാനിപ്പിക്കാൻ ആർഎസ്എസും തയ്യാറാകണം. നിരോധനം ഒന്നിനും പരിഹാരം അല്ല. വർഗ്ഗീയതയും തീവ്രവാദവും ഉൾപ്പെടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും നിയമം ഒരു പോലെ ബാധകമാകണമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് നിരോധിക്കണോ എന്ന ചോദ്യത്തിന്, മൂന്ന് തവണ…

Read More