
ഗാംബിയയിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 69 ആയി; ആശുപത്രിയിൽ 81 കുട്ടികൾ
ഇന്ത്യൻ നിർമിത കഫ് സിറപ്പ് കഴിച്ച് ആഫ്രിക്കയിലെ ഗാംബിയയിൽ മരിച്ച കുട്ടികളുടെ എണ്ണം 69 ആയി. മരുന്നു കഴിച്ചതിനെത്തുടർന്ന് വൃക്ക തകരാറിലായി മൂന്ന് കുട്ടികളെക്കൂടി പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരും മരിച്ചതോടെ മരണനിരക്ക് 69 ആയിരിക്കുകയാണ്. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് സിറപ്പുകൾക്കെതിരേയാണ് ആരോപണം. സെപ്റ്റംബർ 29-ന് ഈ സിറപ്പുകളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്‌ള്യു.എച്ച്.ഒ.) ഡി.സി.ജി.ഐ.ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ലോകാരോഗ്യസംഘടനയും…