ഭാരത് ജോഡോ യാത്രയ്ക്കിടെ അപകടം; 4 പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെ ക‍‍ര്‍ണാടകയിലെ ബെല്ലാരിയിൽ വെച്ച് അപകടം. നാല് പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു. പരിക്കേറ്റ നാല് പേരെയും ബെള്ളാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ സംഘം കടന്ന് പോകുന്നതിന് തൊട്ട് മുമ്പ് ഫ്ലക്സുകളും മറ്റുമുള്ള ഒരു വാഹനവും കോൺഗ്രസിന്റെ മാധ്യമ സ്ഥാപനങ്ങളിലെ പ്രവ‍‍ര്‍ത്തകരുടെ ഒരു വാഹനവും കടന്ന് പോകുന്നുണ്ട്. ഇതിൽ ഫ്ലക്സുകൾ കൈകാര്യം ചെയ്യുന്ന വാഹനങ്ങളിലുണ്ടായിരുന്ന നാല് പ്രവ‍ര്‍ത്തകര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഇരുമ്പ് വടി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഫ്ലക്സിന്…

Read More

നിയമങ്ങൾ പ്രാദേശിക ഭാഷയിലായാൽ സാധാരണക്കാർക്കും മനസ്സിലാകും:  നരേന്ദ്ര മോദി

 കേസുകളിൽ നീതി വൈകുന്നത് വലിയ വെല്ലുവിളി എന്ന് പ്രധാനമന്ത്രി മോദി. തർക്കങ്ങളിൽ പ്രശ്ന പരിഹാരം പെട്ടെന്ന് ഉണ്ടാകണമെന്നും നരേന്ദ്ര മോദി പറഞ്ഞു. നിയമ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നല്ല നിയമങ്ങളുടെ പ്രയോജനം പാവങ്ങൾക്കും ലഭ്യമാക്കണം. കൊളോണിയൽ നിയമങ്ങൾ ഇല്ലതാക്കേണ്ടത് പ്രധാനമാണ്. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കി എന്നും മോദി പറഞ്ഞു. നീതി നിർവഹണത്തിൽ പ്രാദേശിക ഭാഷകൾക്ക് നിർണായക സ്വാധീനം ഉണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി നിയമങ്ങൾ പ്രാദേശിക ഭാഷയിൽ ആയാൽ സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുമെന്നും വിശദീകരണം നൽകി. സാങ്കേതിക വിദ്യ…

Read More

നരബലി; തിരുവണ്ണാമലയിലെ വീട്ടിൽ വാതിൽ തകർത്ത് 6 പേരെ പിടികൂടി

നരബലി നടക്കുന്നുവെന്ന പരാതിയെ തുടർന്ന് തമിഴ്നാട് തിരുവണ്ണാമലയിൽ പൊലീസ് വീട് തകർത്ത് ആറുപേരെ അറസ്റ്റ് ചെയ്തു. മൂന്നുദിവസമായി വീട് അടച്ചിട്ടു പൂജ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചു പേരെയും പൂജാരിയെയുമാണ് അറസ്റ്റ് ചെയ്തത്. പൂജ തടസപെടുത്തിയാൽ സ്വയം  ബലി നൽകുമെന്നു ഭീഷണി പ്പെടുത്തിയതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രം കൊണ്ട് വന്നു വാതിൽ തകർത്താണ് തഹസീൽദാരും പൊലീസും വീടിനുള്ളിൽ കയറിയത്. തിരുവണ്ണാമല ജില്ലയിലെ ആറണി. എസ്.വി നഗറിൽ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് കഴിഞ്ഞ മൂന്നു ദിവസമായി പൂജ നടന്നിരുന്നത്. രാവിലെ…

Read More

ബെംഗളൂരുവിൽ നോട്ടിനു പകരം ചൂടു വടയും ചമ്മന്തിയുമായി ഇഡ്ഡലി എടിഎം

ദിവസം മുഴുവൻ ചൂടോടെ എടിഎമ്മുകളിൽ നിന്ന് പണം മാത്രമല്ല ഇനി ഇഡ്ഡലിയും വടയും ചമ്മന്തിയും ലഭിക്കും. ഇഡ്ഡലി എടിഎമ്മുകളുമായിസ്റ്റാർട്ട് അപ്പ് കമ്പനിയായ ഫ്രെഷോട്ട് റോബട്ടിക്സ്. ബെംഗളൂരുവിലെ പ്രധാന മെട്രോ സ്റ്റേഷനുകളിലാണ്  ഇഡ്ഡലി എടിഎമ്മുകൾ സ്ഥാപിക്കുന്നത്. ഇഡ്ഡലി എടിഎമ്മുകളിൽ എത്തി ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാം. ഓൺലൈനായി പണം അടയ്ക്കുന്നതോടെ യന്ത്രത്തിൽ വിഭവങ്ങൾ പാകം ചെയ്യാൻ ആരംഭിക്കും. മിനിറ്റുകൾക്കുള്ളിൽ ഇവ പാക്കറ്റുകളിൽ ലഭിക്കും. സംരംഭകരായ സുരേഷ് ചന്ദ്രശേഖരൻ, ഷാരൻ ഹിരേമത്ത് എന്നിവരാണ് ഉദ്യമത്തിനു പിന്നിൽ. നവംബർ അവസാനത്തോടെ നിലവിൽ…

Read More

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് മറ്റന്നാൾ; പ്രചാരണം അവസാന ഘട്ടത്തിലേക്ക്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് മറ്റന്നാള്‍. എഐസിസികളിലും പിസിസികളിലും ഭാരത് ജോഡോ യാത്രയിലുമായി 68 ബൂത്തുകളാണ് പോളിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പത്ത് മണി മുതൽ വൈകീട്ട് നാല് വരെയാണ് പോളിംഗ്. ഒൻപതിനായിരത്തിലേറെ പേർക്കാണ് വോട്ടവകാശമുള്ളത്.  വോട്ടെടുപ്പ് കഴിഞ്ഞ ഒരു ദിവസത്തെ ഇടവേള കഴിഞ്ഞ് ബുധനാഴ്ച വോട്ടുകളെണ്ണി ഫലം പ്രഖ്യാപിക്കും. മത്സര രംഗത്തുള്ള മല്ലികാർജ്ജുൻ ഖാർഗെയും, ശശി തരൂരും വോട്ടുറപ്പിക്കാൻ അവസാനവട്ട പ്രചാരണത്തിലാണ്. ഭൂരിപക്ഷം നേതാക്കളും, പിസിസികളും ഖാർഗെക്ക് പിന്തുണ അറിയിച്ചുണ്ട്. യുവാക്കളുടേതടക്കം വോട്ട് പ്രതീക്ഷിക്കുന്ന തരൂർ രഹസ്യ ബാലറ്റിലൂടെ…

Read More

സ്കൂളിൽ പോകാൻ നിർബന്ധിച്ച അമ്മയെ തലയ്ക്കടിച്ച് മകൻ കൊലപ്പെടുത്തി

14 വയസ്സുകാരൻ സ്കൂളിൽ പോകാൻ നിർബന്ധിച്ച മാതാവിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. 36 വയസ്സുകാരി ആണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകന്റെ ആക്രമണത്തി‍ൽ മരിച്ചത്. സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന മകൻ തിങ്കളാഴ്ച പോകാൻ തയാറായില്ല. തുടർന്ന്, അമ്മ ശാസിച്ചു.  കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന പിതാവിനെ വിവരമറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കു മുറിയിൽ ഉറങ്ങിയ മാതാവിന്റെ തലയ്ക്കു മകൻ സിമന്റ് കട്ട കൊണ്ട് ഇടിക്കുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ശബ്ദം കേട്ടു മകളാണു ബന്ധുക്കളെ…

Read More

5ജി ഇന്ത്യയുടെ സ്വന്തം ഉൽപ്പന്നം; മറ്റു രാജ്യങ്ങൾക്ക് നൽകാനും തയാറെന്ന് നിർമല സീതാരാമൻ

ഇന്ത്യ അവതരിപ്പിച്ചത് തദ്ദേശീയമായി വികസിപ്പിച്ച 5ജി സേവനമാണെന്നും മറ്റു രാജ്യങ്ങളുമായി അതു പങ്കുവയ്ക്കാൻ തയാറാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജോൺസ് ഹോപ്കിൻസ് സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷനൽ സ്റ്റഡീസിൽ (എസ്എഐഎസ്) വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ‘ഇന്ത്യയിൽ പൊതുജനത്തിന് 5ജി സേവനം ഉടൻ ലഭ്യമാകും. ഞങ്ങൾ അവതരിപ്പിച്ച 5ജി വേറിട്ടു നിൽക്കുന്നതാണ്. പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് 5ജി ഒരുക്കിയത്. എവിടെനിന്നും ഇറക്കുമതി ചെയ്തതല്ല, ഞങ്ങളുടെ സ്വന്തം ഉൽപ്പന്നമാണ്. 5ജി ഇന്ത്യയുടെ നേട്ടമാണ്, അതിൽ അഭിമാനിക്കുന്നു’ ചോദ്യത്തിനു…

Read More

ഇന്ത്യയില്‍ വിവാഹ ബന്ധം ഗൗരവമുള്ളത്: സുപ്രീംകോടതി

ഒരാള്‍ എതിര്‍ക്കുന്ന പക്ഷം വിവാഹ മോചനം അനുവദിക്കുന്നതിന് ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ വിവാഹ ബന്ധം ഗൗരവമുള്ളതാണ് . ഇന്നു വിവാഹം, നാളെ വിവാഹ മോചനം എന്ന പാശ്ചാത്യ രീതിയിലേക്കു നമ്മള്‍ എത്തിയിട്ടില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, അഭയ് ഓക്ക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച്  കേസ് പരിഗണിക്കവേ വാക്കാൽ പരാമർശിച്ചു. ഭാര്യയുടെ എതിര്‍പ്പ് തള്ളി വിവാഹ മോചനം അനുവദിക്കണമെന്ന ഭര്‍ത്താവിന്റെ ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം.  വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ്…

Read More

ജി 23നേതാക്കളുടേയും പിന്തുണ ഖർഗെയ്ക്ക്

ജി 23യുടെ പിന്തുണ മല്ലികാർജുന ഖർഗെയ്ക്ക് . പിന്തുണ പരസ്യമാക്കി നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ഖർഗെയുടെ കരങ്ങളിൽ പാർട്ടി സുരക്ഷിതമായിരിക്കുമെന്ന് മനീഷ് തിവാരി പറഞ്ഞു. പാർട്ടിയെ സ്ഥിരതയോടെ മുമ്പോട്ട് കൊണ്ടുപോകാൻ കഴിയുന്നവരാകണം അധ്യക്ഷ പദത്തിലെത്താൻ. ഖർഗെക്ക് അതിന് കഴിയുമെന്നും മനീഷ് തിവാരി പറഞ്ഞു. ഇതിനിടെ ശശി തരൂരിന്‍റെ പ്രസ്‍താവനകളില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ച് മല്ലികാർജ്ജുൻ ഖർഗെ രംഗത്തെത്തി. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് മുന്നോട്ട് പോകാനാവില്ല. ഗാന്ധി കുടുംബത്തിന്‍റെ സഹകരണം അനിവാര്യമാണ്. സോണിയ ഗാന്ധിയുടെ ഉപദേശം തേടിയേ പ്രവർത്തിക്കുവെന്നും…

Read More

കർണാടകത്തിലെ ഹിജാബ് വിലക്ക്; വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി

കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരി വച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാല ബെഞ്ചിന് വിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാൻശു ധൂലിയ ഈ വിധി തള്ളി. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് ചീഫ്…

Read More