ഖർഗെയ്ക്ക് വിജയം ഉറപ്പ്, ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുക പ്രധാന ഉത്തരവാദിത്വം: രമേശ് ചെന്നിത്തല

കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി എത്തുന്ന മല്ലികാർജുൻ ഖർഗെയുടെ പ്രധാന ഉത്തരവാദിത്വം ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റിമോർട്ട് കൺട്രോളായിരിക്കുമെന്ന വിമർശനം ഖർഗയെ അപമാനിക്കാൻ വേണ്ടിയാണ്. ഗാന്ധി കുടുംബത്തെ അങ്ങനെ ക്രമക്കേട് ഉണ്ടായോ എന്നും തനിക്കറിയില്ല. അത് പരിശോധിക്കേണ്ടത് മധുസൂദൻ മിസ്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു അതേസമയം വോട്ടെണ്ണല്‍ നടപടികള്‍ ദില്ലിയിലെ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം. അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഖര്‍ഗെയുടെ…

Read More

അഗ്നിപഥ് പദ്ധതിക്കെതിരായ ഹർജികൾ തള്ളണമെ കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ

അഗ്നിപഥ് പദ്ധതിക്കെതിരായ ഹർജികൾ തള്ളണമെന്ന് കേന്ദ്രം ഡൽഹിഹൈക്കോടതിയിൽ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട്  എടുത്ത നയപരമായ തീരുമാനമാണ് അഗ്നിപഥ് പദ്ധതി. ഇത് സായുധ സേനകളുടെ  മൊത്തത്തിലുള്ള സംഘടനയിൽ ഘടനാപരമായ മാറ്റങ്ങൾക്ക് അനിവാര്യമാണെന്നും കേന്ദ്രം. അഗ്നിപഥ് പദ്ധതി സായുധ സേനയെ ചെറുപ്പമാക്കും. വിരമിച്ച അഗ്നിവീരന്മാർ സമൂഹത്തിന് നൈപുണ്യമുള്ള മനുഷ്യശേഷി നൽകുമെന്നും കേന്ദ്രം പറഞ്ഞു. അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് കരസേന അയോഗ്യത കല്‍പ്പിച്ചിരുന്നു. ഇവര്‍ക്ക്  അഗ്നിവീര്‍ റിക്രൂട്ട്മെന്‍റുകളില്‍ പങ്കെടുക്കാനാവില്ല. നിയമാവലിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ റിക്രൂട്ട്മെന്‍റിനെ ബാധിച്ചിട്ടില്ലെന്നാണ് കോഴിക്കോട്…

Read More

ആര്യൻ ഖാന്റെ ലഹരിക്കേസ്: അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ

ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ലഹരിക്കേസിന്റെ അന്വേഷണത്തിൽ നിരവധി ‘ക്രമക്കേടുകൾ’ നടന്നിട്ടുണ്ടെന്ന് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി). സ്വന്തം ഏജൻസിയിലെ ഏഴ്-എട്ട് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംശയകരമാണെന്നും എൻസിബി പറയുന്നു. തെളിവു കണ്ടെത്താൻ കഴിഞ്ഞില്ലെന്നു കാട്ടി മേയിൽ ആര്യനെ കുറ്റവിമുക്തനാക്കിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തെ (എസ്‌ഐടി) ഏർപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 65 പേരുടെ മൊഴികൾ രേഖപ്പെടുത്തി. ചിലയാളുകൾ മൂന്ന് – നാലു തവണ മൊഴി മാറ്റി. അന്വേഷണത്തിലെ പിഴവുകളും എസ്‌ഐടി കണ്ടെത്തി. ആരോപണങ്ങൾ ഉയർന്ന…

Read More

കശ്മീർ പരാമർശം : ജലിലിനെതിരായ പരാതി കേരള ഡിജിപി ക്ക് കൈമാറി ഡൽഹി പോലീസ്

കെടി ജലീലിന്‍റെ വിവാദമായ ആസാദ് കശ്മീര്‍ പരാമര്‍ശത്തിനെതിരായ പരാതി കേരള ഡി ജി പി ക്ക് കൈമാറിയെന്ന് ദില്ലി പോലീസ് സൈബർ ക്രൈം വിഭാഗം. ഈക്കാര്യം കാട്ടി റോസ് അവന്യൂ കോടതിയിൽ റിപ്പോർട്ട് നൽകി..എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള കേരളത്തിലെ കോടതി ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു.ഹർജിക്കാരനായ ജി എസ് മണിയും . ജലീലിന്റെ അഭിഭാഷകനും ഇല്ലെന്ന് മറുപടി നൽകി.കേസ് അടുത്ത മാസം ഒമ്പതിന് വീണ്ടും പരിഗണിക്കും കെ ടി ജലീലിനെതിരെ ദില്ലി റോസ്…

Read More

ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഭീകരാക്രമണം. രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹർമേനിലാണ് ഭീകരാക്രമണം ഉണ്ടായത്. യുപി സ്വദേശികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്കർ ഇ തൊയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗനി അറസ്റ്റിലായതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഷോപ്പിയാനിൽ ശനിയാഴ്ച ഒരു കശ്മീരി പണ്ഡിറ്റിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടക്കുന്നത്

Read More

വോട്ടെടുപ്പിൽ ആത്മവിശ്വാസമുണ്ടെന്നു പ്രതികരിച്ച് ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ ആത്മവിശ്വാസമുണ്ടെന്നു പ്രതികരിച്ച് ശശി തരൂർ. ”ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഫലമെന്തായാലും കൂട്ടായ പ്രവർത്തനം തുടരും. മത്സരിക്കുന്നത് വ്യക്തിനേട്ടത്തിനല്ല പാർട്ടിക്കും രാജ്യത്തിനും വേണ്ടി” – തരൂർ പറഞ്ഞു. തരൂർ തിരുവനന്തപുരത്തും എതിർ സ്ഥാനാർഥി മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിലുമാണ് വോട്ട് ചെയ്യുക. ”മത്സരം പാർട്ടിക്കു ഗുണം ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ സന്ദേശം ലഭിച്ചു. ഖർഗെയുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹത്തോട് ആദരവുണ്ടെന്നും പാർട്ടിയുടെ വിജയത്തിനായി കൂട്ടായ പങ്കാളിത്തമുണ്ടാകുമെന്നും അറിയിച്ചു. ഗാന്ധി കുടുംബത്തിന്റെ നിലപാട് ശരിയെന്നു…

Read More

ജയിലിൽ പോയാലും ഗുജറാത്തിലെ പ്രചാരണം മുടങ്ങില്ല: മനീഷ് സിസോദിയ

മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ‘ഞാൻ അടുത്ത ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലേക്ക് പോകേണ്ടതായിരുന്നു. അതു തടയുകയാണ് അവരുടെ ലക്ഷ്യം.”– സിസോദിയ ട്വീറ്റ് ചെയ്തു. ഗുജറാത്ത് പ്രചാരണത്തിൽനിന്നു തന്നെ തടയാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായി തന്നെ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്നും ബിജെപിക്കു പരാജയഭീതിയാണെന്നും അദ്ദേഹം ആരോപിച്ചു. താൻ ജയിലിൽ പോയാലും പ്രചാരണം മുടങ്ങില്ലെന്ന് സിസോദിയ പറഞ്ഞു.

Read More

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് തുടങ്ങി

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് തുടങ്ങി. രണ്ടു പതിറ്റാണ്ടിനുശേഷം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയും ശശി തരൂരും നേർക്കുനേർ പോരാടും.  വോട്ടെടുപ്പ് വൈകുന്നേരം 4 വരെയാണ് നടക്കുക. തിരുവനന്തപുരം ഉൾപ്പെടെയുള്ള പിസിസി ആസ്ഥാനങ്ങളിലും ഡൽഹിയിലെ എഐസിസി ആസ്ഥാനത്തുമായി വോട്ടെടുപ്പ് നടക്കും. ആകെ 9308 വോട്ടർമാരാണുള്ളത്. ബുധനാഴ്ച രാവിലെ 10നു വോട്ടെണ്ണും. വൈകിട്ട് ഫലപ്രഖ്യാപനം. 2000ൽ സോണിയ ഗാന്ധിയും ജിതേന്ദ്ര പ്രസാദയും തമ്മിലാണ് ഇതിനു മുൻപു തിരഞ്ഞെടുപ്പു നടന്നത്. അന്നു സോണിയ വൻഭൂരിപക്ഷത്തിൽ ജയിച്ചു….

Read More

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; സഹപാഠി പോലീസ് കസ്റ്റഡിയില്‍

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. 22-കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച സംഭവത്തിലാണ് സഹപാഠിയും മലയാളിയുമായ അല്‍ത്താഫിനെതിരെ പോലീസ് ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഭുവന ആത്മഹത്യ ചെയ്തത്. തൃശൂര്‍ ഇളന്തുരുത്ത് കാര്യാട്ടുകര കുറ്റിക്കാട്ടുപറമ്പില്‍ വീട്ടില്‍ ബാബുവിന്റെ മകളാണ് ആത്മഹത്യ ചെയ്ത ഭുവന. മംഗളൂരുവില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലായിരുന്നു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. ബെല്‍മേട്ട യേനപ്പോയ കോളജിലെ ഫോറന്‍സിക് സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ്…

Read More

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമം;  മോദിക്ക് കത്തയച്ച് സ്റ്റാലിൻ 

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കത്ത്. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാനങ്ങളുടെ ന്യായമായ ഭയവും അതൃപ്തിയും കേന്ദ്രം പരിഗണിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. 1965ൽ ഒട്ടേറെ യുവാക്കൾ ജീവൻ ബലികൊടുത്ത ഭാഷാസമരത്തെപ്പറ്റിയും സ്റ്റാലിൻ കത്തിൽ ഓർമിപ്പിക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം അപ്രായോഗികവും രാജ്യത്തെ ഭിന്നിപ്പിക്കുന്നതുമാണ്. ഇന്ത്യയുടെ ബഹുഭാഷാ സംസ്കാരം ജനാധിപത്യത്തിന്‍റെ ഉജ്ജ്വല മാതൃകയാണ്. വ്യതിരിക്തതകളെ കേന്ദ്രസർക്കാർ അംഗീകരിക്കണം. എല്ലാ ഭാഷകൾ സംസാരിക്കുന്നവർക്കും…

Read More