കശ്മീരിൽ ഏറ്റുമുട്ടൽ; ജയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

ജമ്മു കശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി വിവരം. കശ്മീരിലെ ഷോപിയാൻ മേഖലയിലാണ് ഇന്ന് ഏറ്റുമുട്ടൽ ഉണ്ടായത്. ജമ്മു കശ്മീർ പൊലീസും സൈന്യവും ചേർന്നാണ് ഭീകരരെ നേരിട്ടത്. ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാൾ ഇന്ത്യാക്കാരനല്ലെന്ന് വ്യക്തമായി. കുൽഗാം – ഷോപ്പിയാൻ മേഖലയിൽ ഭീകര പ്രവർത്തനം നടത്തിയ കമ്രാൻ ഭായ് എന്ന ഹനീസിനെയാണ് വധിച്ചതെന്ന് തിരിച്ചറിഞ്ഞു. കൂടുതൽ ഭീകരക്കായി മേഖലയിൽ പരിശോധന തുടരുന്നതായി സുരക്ഷാ വിഭാഗങ്ങൾ അറിയിച്ചു.

Read More

ഹിമാചൽ പ്രദേശിൽ ഇന്ന് നിശബ്ദപ്രചാരണം; ബിജെപിക്ക് ഭരണത്തുടർച്ചയെന്ന് സർവ്വേഫലങ്ങൾ

 ഹിമാചൽ പ്രദേശിൽ ബിജെപിക്ക് ഭരണ തുടർച്ചയെന്ന് സർവേ ഫലങ്ങൾ. ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പബ്ലിക് പി മാർക്യു ഒപ്പീനിയൻ പോളിൽ 37 മുതൽ 45 വരെ സീറ്റ് നേടി ബിജെപി ഭരണം തുടരുമെന്നാണ് പ്രവചനം. കോൺഗ്രസ് 22 മുതൽ 28 വരെ സീറ്റിൽ ഒതുങ്ങുമെന്നും, ആപ്പിന് 1 സീറ്റ് ലഭിച്ചേക്കാമെന്നും ഒപ്പീനിയൻ പോളിൽ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന എബിപി സീ വോട്ടർ സർവേയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില് ബിജെപി അധികാര തുടർച്ച നേടുമെന്നായിരുന്നു പ്രവചനം. ഇന്നലെ പരസ്യ…

Read More

തീപ്പിടിത്തം: മാലദ്വീപിൽ 9 ഇന്ത്യക്കാർ മരിച്ചു

മാലിദ്വീപ് തലസ്ഥാനമായ മാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് ഇന്ത്യക്കാരുൾപ്പെടെ 11 പേർ മരിച്ചു. വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കത്തിനശിച്ച കെട്ടിടത്തിൽനിന്ന് 11 മൃതദേഹങ്ങൾ കണ്ടെടുത്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വാഹന റിപ്പയർ കടയിൽനിന്നാണ് തീ പടർന്നത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ നാല് മണിക്കൂറോളം സമയമെടുത്താണ് പുറത്തെത്തിച്ചതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

Read More

സഞ്ജയ് റാവുത്തിന്റെ അറസ്റ്റ് നിയമവിരുദ്ധം; ഇ.ഡിക്കെതിരെ പ്രത്യേക കോടതി

ഗൊരേഗാവ് പത്രചാൽ പുനർനിർമാണപദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടുകേസിൽ രാജ്യസഭാംഗം സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് പ്രത്യേകകോടതി. ശിവസേന ഉദ്ധവ് വിഭാഗം നേതാവായ റാവുത്തിന് കഴിഞ്ഞ ദിവസം കോടതി ജാമ്യമനുവദിച്ചിരുന്നു. തിരഞ്ഞു പിടിക്കൽ സമീപനത്തിന്റെ ഭാഗമായിരുന്നു നടപടി. നിയമവിരുദ്ധമായിട്ടായിരുന്നു അറസ്റ്റെന്നും കോടതി അഭിപ്രായപ്പെട്ടു കേസ് വൈകിപ്പിക്കുന്നതിനും മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതിനും അന്വേഷണ ഏജൻസിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജൂലായ് 31-നാണ് റാവുത്തിനെ ഇ.ഡി. അറസ്റ്റുചെയ്തത്. ആർതർറോഡ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു റാവുത്ത്. ശിവസേന (ഉദ്ധവ് പക്ഷം)യിലെ…

Read More

‘ചാനലുകള്‍ പൊതുതാല്പര്യമുള്ള വിഷയങ്ങളിൽ പ്രോഗ്രാമുകൾ നൽകണം’; പുതുക്കിയ മാർഗ്ഗ നിർദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ടിവി ചാനലുകൾക്ക് പുതുക്കിയ മാർഗ്ഗ നിർദേശങ്ങളുമായി കേന്ദ്രം .അപ് ലിങ്കിങ്, ഡൗൺ ലിങ്കിംഗ് മാർഗ്ഗ നിർദ്ദേശങ്ങൾ 11 വർഷങ്ങൾക്ക് ശേഷമാണ് പുതുക്കിയത്. പൊതു താല്പര്യമുള്ള വിഷയങ്ങളിൽ പ്രോഗ്രാമുകൾ നൽകണം എന്നും നിർദേശമുണ്ട്. ദേശീയ താൽപര്യമുളള വിഷയങ്ങൾ  ഉള്ളടക്കത്തിൽ ഉൾപ്പെടുത്തണം.30 മിനിറ്റ് പരിപാടി ആണ് ചാനലുകൾ നൽകേണ്ടത്, സ്ത്രീ ശാക്തീകരണം , കൃഷി, അധ്യാപനം എന്നീ വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

Read More

ലഹരി മാഫിയക്കെതിരെ കർശന നടപടി വേണം: സുപ്രിംകോടതി

ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട്  സുപ്രിം കോടതി.ലഹരി വിൽപനയ്ക്ക് പിന്നിലെ യഥാർത്ഥ കരങ്ങളെ കണ്ടെത്തുന്നില്ലെന്നും  വൻകിടക്കാർ നിയമത്തിന് പുറത്ത് നിൽക്കുകയാണെന്നും കോടതി നീരീക്ഷിച്ചു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചനേറ താണ് നീരീക്ഷണം. ഇത്തരം കേസുകളിൽ പിടിയിലാകുന്നത് ചെറുകിടക്കാർ മാത്രമാണ്. മുഴുവനായി ലഹരി ശൃംഖലയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതിന് സംസ്ഥാനങ്ങൾ ഇതിന് അതീവ പ്രാധാന്യം നൽകണമെന്നും കോടതി നീരീക്ഷിച്ചു. രാജ്യത്തിന്റെ  അതിർത്തി മേഖലകളിൽ അടക്കം ലഹരിക്കടത്ത് കൂടുകയാണ്….

Read More

‘സംസ്ഥാന ഘടകങ്ങള്‍ 5 വര്‍ഷത്തെ പ്രവർത്തന റിപ്പോർട്ട് നല്‍കണം’: മല്ലികാര്‍ജ്ജുന ഖാര്‍ഗെ

കോൺഗ്രസ് പുന:സംഘടനക്കുള്ള നടപടികളുമായി എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.സംസ്ഥാന ഘടകങ്ങളോട് പ്രവർത്തന റിപ്പോർട്ട് തേടി.കഴിഞ്ഞ 5 വർഷത്തെ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത് .നേതാക്കളുടെ പ്രവർത്തനം കൃത്യമായി അവലോകനം ചെയ്യണം .സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിമാരോടാണ് റിപ്പോർട്ട് തേടിയത്. കോണ്‍ഗ്രസ് പുനസംഘടനയില്‍ സംഘടന ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ പേരുകളില്‍ ചര്‍ച്ചസജീവമായി. പദവിയില്‍  കെ  സി വേണുഗോപാല്‍ തുടര്‍ന്നേക്കില്ല. പുതിയ അധ്യക്ഷന് രാഷ്ട്രീയ ഉപദേഷ്ടാവായി ആരെത്തുമെന്നതും നിര്‍ണ്ണായകമാണ്.ഉദയ് പൂര്‍ ചിന്തന്‍ ശിബിര തീരുമാനമനുസരിച്ച്  അടിമുടി അഴിച്ചു പണിക്കാണ് പാര്‍ട്ടി ഒരുങ്ങുന്നത്. മല്ലികാര്‍ജ്ജുന്‍…

Read More

ഗോവയില്‍ സര്‍ക്കാര്‍ ജോലിക്ക് ഒരു വര്‍ഷത്തെ ‘വര്‍ക്ക് എക്സ്പീരിയന്‍സ്’ നിര്‍ബന്ധം

ഗോവയില്‍ സര്‍ക്കാര്‍ ജോലിക്ക് ഒരു വര്‍ഷത്തെ ജോലി പരിചയം നിര്‍ബന്ധമാക്കുന്നു. ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഈ കാര്യം അറിയിച്ചത്. ഇത്തരത്തിലുള്ള നിബന്ധന സര്‍ക്കാറിന് വളരെ ശേഷിയുള്ള ജീവനക്കാരെ ലഭിക്കാന്‍ ഇടയാക്കുമെന്ന് ഗോവന്‍ മുഖ്യമന്ത്രി പറഞ്ഞു. വടക്കന്‍ ഗോവയിലെ തലേഗാവോ ഗ്രാമത്തില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗോവന്‍ മുഖ്യമന്ത്രി. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വഴിയായിരിക്കും എല്ലാ സര്‍ക്കാര്‍ ജോലി നിയമനങ്ങളും എന്ന് പറഞ്ഞ ഗോവന്‍ മുഖ്യമന്ത്രി സമീപ ഭാവിയില്‍ തന്നെ ഒരു വര്‍ഷത്തെ ജോലി പരിചയം എല്ലാ…

Read More

‘ഭരണഘടനാപദവി വഹിക്കാൻ യോ​ഗ്യനല്ല’, തമിഴ്നാട് ​ഗവർണറെ മാറ്റണമെന്ന് പ്രതിപക്ഷ എംപിമാർ

തമിഴ്നാട് ഗവർണറെ ഉടൻ നീക്കണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ. തമിഴ്നാട് ഗവർണർ ആർ എൻ രവിയെ ഉടൻ തിരിച്ചുവിളിക്കണമെന്നാണ് എം പിമാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയക്കുകയായിരുന്നു. കത്തിൽ എംപിമാരും ഒപ്പു വച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിന്‍റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്ന് കത്തിൽ പറയുന്നു.   ഗവർണർ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും ഗവർണർ ജനങ്ങളുടെ ആഗ്രഹത്തിന് എതിരായി പ്രവർത്തിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു. സർക്കാർ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ വച്ചു…

Read More

‘കപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിനുള്ള ഇടപെടൽ വേഗത്തിലാക്കണം’; കേന്ദ്രത്തിന് കത്തയച്ച് രാഹുൽ ഗാന്ധി

ഗിനിയയിൽ തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുൻ കപ്പലിലെ മലയാളി ചീഫ് ഓഫീസർ സനു ജോസ് അടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി കേന്ദ്ര സർക്കാർ നേതൃത്വത്തിന് കത്ത് നൽകി. കേന്ദ്ര തുറമുഖ-ഷിപ്പിംഗ്- ജല ഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സെനോവാളിനാണ് രാഹുൽ കത്ത് അയച്ചത്. 2022 ഓഗസ്റ്റ് മുതൽ ഹീറോയിക് ഇടുൻ കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് അടക്കമുള്ള ക്രൂ അംഗങ്ങളെ എക്വറ്റോറിയൽ ഗിനിയയിൽ തടവിലാക്കിയിരിക്കുകയാണ്. സനു ജോസിന്റെ മോചനത്തിനായി…

Read More