വാട്സാപ്പിന്റെ ഇന്ത്യൻ മേധാവി അഭിജിത് ബോസ് രാജിവച്ചു

വാട്സാപ്പിന്റെ ഇന്ത്യൻ മേധാവി അഭിജിത് ബോസ് രാജിവച്ചു. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യൻ മേധാവി അജിത് മോഹൻ രാജിവച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അഭിജിത്തിന്റെ രാജി. മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാളും രാജിവച്ചു. മെറ്റ പ്രസ്താവനയിലൂടെയാണ് അഭിജിത്തിന്റെ രാജി അറിയിച്ചത്.  അഭിജിത് ബോസിന്റെ ബൃഹത്തായ സേവനങ്ങൾക്ക് വാട്സാപ് മേധാവി വിൽ കാത്കാർട്ട് നന്ദി അറിയിച്ചു. ‘ദശലക്ഷക്കണക്കിന് ആളുകൾക്കും ബിസിനസുകൾക്കും പ്രയോജനകരമായ പുതിയ സേവനങ്ങൾ നൽകാൻ ഞങ്ങളുടെ ടീമിനെ അദ്ദേഹത്തിന്റെ സംരംഭകത്വ മികവ് സഹായിച്ചു. ഇന്ത്യയ്ക്കു…

Read More

ജി 20 ഉച്ചകോടിക്ക് തുടക്കമായി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് നയതന്ത്ര ചർച്ചയിലൂടെ സംഘർഷം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധമുണ്ടാക്കിയ നഷ്ടം ഓർമ്മിപ്പിച്ചാണ് മോദിയുടെ വാക്കുകൾ. കൊവിഡാനന്തര ലോകം പടുത്തുയർത്തേണ്ട ചുമതല നമ്മുടെ ചുമലിലാണ്. സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ബുദ്ധന്റെയും ​ഗാന്ധിയുടെയും മണ്ണിൽ ജി20 ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം നൽകുന്നു. ലോകത്തിന് സമാധാനം എന്ന സന്ദേശം നൽകുമെന്ന് ഉറപ്പ് നൽകുന്നുവെന്നും മോദി ബാലിയിൽ പറഞ്ഞു. ഉച്ചകോടിക്കിടെ മോദി, ബ്രിട്ടീഷ്…

Read More

ദ്രൗപദി മുർമുവിനെതിരായ മന്ത്രിയുടെ അധിക്ഷേപ പ്രസംഗം; മാപ്പ് പറഞ്ഞ് മമത

രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരായ മന്ത്രിയുടെ അധിക്ഷേപ പ്രസംഗത്തിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രി അഖിൽ ഗിരിയുടെ പരാമ‍ർശങ്ങൾ അപലപിക്കുന്നു. പാർട്ടിക്ക് വേണ്ടി താൻ ക്ഷമചോദിക്കുന്നതായും രാഷട്രപതിയോട് ആദരവ് മാത്രമേയുള്ളുവെന്നും മമത ബാന‍ർജി പറഞ്ഞു. ദ്രൗപദി മുർമുവിനെതിരായ അഖിൽ ഗിരിയുടെ അധിക്ഷേപ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. തിങ്കളാഴ്ചയാണ് മമത ക്ഷമാപണം നടത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും ബിജെപിയേയും അധിക്ഷേപിക്കുന്ന അഖിൽ ഗിരിയുടെ പരാമര്‍ശം അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താന്‍ സുന്ദരനല്ലെന്നാണ്…

Read More

ഉന്നതവിദ്യാഭ്യാസ കമ്മീഷന്‌ വിപുലമായ അധികാരങ്ങൾ നൽകാൻ കേന്ദ്ര നീക്കം

യുജിസിക്കും എഐസിടിഇക്കും  പകരമായി നിലവിൽ വരാൻ പോകുന്ന ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ കമ്മീഷന്‌ (എച്ച്‌ഇസിഐ) വിപുലമായ അധികാരങ്ങൾ നൽകാൻ കേന്ദ്ര നീക്കം. വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക്‌ അഞ്ചുകോടി രൂപവരെ പിഴയടക്കം കടുത്ത ശിക്ഷകൾ ചുമത്താനുള്ള അധികാരം എച്ച്‌ഇസിഐയ്‌ക്കുണ്ടാകും. എച്ച്‌ഇസിഐയുടെ അധികാരങ്ങൾ വ്യവസ്ഥ ചെയ്‌തുള്ള കരടുബിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കി വരികയാണ്‌. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ്‌ നീക്കം. സാങ്കേതിക സ്ഥാപനങ്ങളല്ലാത്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽനോട്ട സമിതിയായ യുജിസിക്ക്‌ നിലവിലെ അധികാരങ്ങൾ പ്രകാരം പരമാവധി ചുമത്താവുന്ന പിഴ…

Read More

ജയിൽ മോചനത്തിൽ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി

രാജീവ് ​ഗാ​ന്ധി വധക്കേസിൽ ജയിൽ മോചിതയായതിന് പിന്നാലെ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നളിനി നന്ദി പറഞ്ഞു. ഇന്നലെയാണ് രാജീവ് ഗാന്ധി വധക്കേസിൽ നളിനി ജയിൽ മോചിതയായത്. വിട്ടയക്കാൻ പ്രമേയം പാസാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി നന്ദി അറിയിച്ചു. അതേസമയം ​ഗാന്ധി കുടുംബത്തെ കാണാൻ മടിയുണ്ടെന്ന് നളിനി വാ‍ർത്താസമ്മേളനത്തിൽ പറഞ്ഞു. ഗാന്ധി കുടുംബത്തെ കാണാൻ അവസരമുണ്ടായാൽ കാണണമെന്നുണ്ട്. അതിന് സാധ്യതയുണ്ടോ എന്നറിയില്ല. രാജീവ് ഗാന്ധിയുടെ മരണം ഏറെ ദുഃഖകരമാണെന്നും അദ്ദേഹത്തിന്റെ…

Read More

വളർത്തുമൃഗങ്ങളുടെ ആക്രമണത്തിന് ഉത്തരവാദി ഉടമ; ചികിത്സാ ചെലവും വഹിക്കണമെന്ന് നോയിഡ

വളർത്തുമൃഗങ്ങൾ നടത്തുന്ന ആക്രമണത്തിന് ഉത്തരവാദി അതിന്റെ ഉടമസ്ഥരെന്ന് ഉത്തരവിട്ട് നോയിഡ ഭരണകൂടം. പരിക്കേൽക്കുന്ന വ്യക്തിയുടെ ചികിത്സാ ചെലവും ഉടമ വഹിക്കണമെന്നുമാണ് നിർദ്ദേശം. വളർത്തു നായ, പൂച്ച എന്നിവയുടെ ആക്രമണങ്ങളെ സംബന്ധിച്ച് നിരവധി പരാതികൾ കിട്ടിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് നോയിഡ ഭരണകൂടത്തിന്റെ വിശദീകരണം. പതിനായിരം രൂപ പിഴയീടാക്കാനും ഉത്തരവായി.  മൃഗങ്ങളുടെ വിവരങ്ങൾ 2023 ജനുവരി 31 നകം രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാത്തവർക്കെതിരെ പിഴ ചുമത്തും. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട മാനദണ്ഡങ്ങൾ അനുസരിച്ചാണ്…

Read More

പ്രണയത്തിന് ശേഷം വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നത് വഞ്ചനയല്ല: കർണാടക ഹൈക്കോടതി

ഒരേ വ്യക്തിയുമായി പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ലെന്നും ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 420 ബാധകമല്ലെന്നും. കർണാടക ഹൈക്കോടതി. കാമുകനെതിരെ യുവതി നൽകിയ വഞ്ചന പരാതിയിൽ എഫ്‌ഐആർ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ നടരാജൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ശനിയാഴ്ച ഇത്തരത്തില്‍ വിധി പ്രഖ്യാപിച്ചത്. യുവാവിനും കുടുംബാംഗങ്ങൾക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയല്ല വിവാഹം കഴിക്കാമെന്ന് പറഞ്ഞ വാക്ക് ലംഘിച്ചതെന്നും വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തതെന്ന് പറയാനാകില്ലെന്നും…

Read More

ആഡംബര വാച്ചുകളുമായെത്തി; ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ തടഞ്ഞുവച്ചു

ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവെച്ചു. ഷാരൂഖ് ഖാന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും പക്കലുണ്ടായിരുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ടാണ് തടഞ്ഞത്. 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവ അടച്ച ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഷാർജയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് ഷാരൂഖ് സ്വകാര്യ ജെറ്റിൽ മുംബൈയിലെത്തിയത്. ഷാരൂഖിന്റെ കൂടെയുണ്ടായിരുന്നവരുടെ ബാഗിൽനിന്ന് 18 ലക്ഷം രൂപയോളം വിലവരുന്ന വാച്ചുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഷാരൂഖിനെ തടഞ്ഞത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം സമയമാണ് ഷാരൂഖിന് വിമാനത്താവളത്തിൽ തുടരേണ്ടി…

Read More

പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഒഡീഷയിലെ കോരാപുട്ട് ജില്ലയിൽ മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെങ്കിലും കൊല്ലപ്പെട്ടതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നവംബർ 10 ന് രാത്രിയില്‍ കോരാപുട്ട് ജില്ലയിലെ ബൈപാരിഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്താണ് വെടിവെപ്പ് നടന്നത്. “അജ്ഞാതരായ രണ്ട് പുരുഷ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ചില സാമഗ്രികൾക്കൊപ്പം ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്,” സംഭവശേഷം ഡിഐജി രാജേഷ് പണ്ഡിറ്റ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ഏറ്റുമുട്ടലിൽനിരവധി മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിട്ടുണ്ടാകുമെന്നും ഡിഐജി കൂട്ടിച്ചേര്‍ത്തു. എലൈറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്‌ഒജി) ഉദ്യോഗസ്ഥരും…

Read More

ചെന്നൈ-മെസൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ബെംഗളൂരു കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനസർവീസ് ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റാണ്. കണ്ണൂർ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ് വണ്ടി ഓടിക്കുന്നത്. ഇദ്ദേഹത്തിന് 33 വർഷത്തെ സർവീസുണ്ട്. ബെംഗളൂരു ഡിവിഷനിലെ ലോക്കോപൈലറ്റാണ് സുരേന്ദ്രൻ. വന്ദേഭാരത് തീവണ്ടി ഓടിക്കാനായി പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്. ഉദ്ഘാടനസർവീസായതിനാൽ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന…

Read More