ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണാലിയിൽ മലയാളി ഡോക്ടർ അടക്കം രണ്ടുപേർ മരിച്ചു

ഹിമാചൽപ്രദേശിലെ മണാലിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഡോക്ടർ അടക്കം രണ്ടുപേർ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. ദില്ലിയിൽ നിന്ന് മണാലിൽ എത്തിയതാണ് അപകടത്തില്‍പ്പെട്ടവര്‍. പൊലീസ് കേസ് എടുത്തു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കൾക്ക് വിട്ടുനൽകി. ഹിമാചൽ പ്രദേശിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3,000-ലധികം അപകടങ്ങളുണ്ടായതായി നേരത്തെ പൊലീസ് റിപ്പോര്‍ട്ട് വന്നിരുന്നു. 2600ല്‍ അധികം ആളുകളഅ‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കുളുവിലെ സൈഞ്ച് താഴ്‌വരയിൽ…

Read More

ഡല്‍ഹി മദ്യനയ കേസ്; സിസോദിയയെ ഒഴിവാക്കി സിബിഐയുടെ കുറ്റപത്രം

ഡല്‍ഹി മദ്യനയക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായർ ഉൾപ്പെടെയുള്ള ഏഴ് പേരെ പ്രതി ചേർത്താണ് കുറ്റപത്രം നല്‍കിയത്. മലയാളിയായ അരുൺ ആർ പിള്ള, രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതിയാക്കിയിട്ടുള്ളത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേര് സമർപ്പിച്ച കുറ്റപത്രത്തില്‍ ഇല്ലെന്നാണ് സൂചന. മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് ഇപ്പോള്‍ ഡല്‍ഹിയിലെ സിബിഐ കോടതി പരിഗണിക്കുകയാണ്.   

Read More

മംഗളൂരു സ്ഫോടനക്കേസ്; എൻഐഎയ്ക്ക് കൈമാറാൻ ശുപാർശ

മംഗളൂരു നാഗൂരിയിൽ ഓട്ടോറിക്ഷയിൽ ഉണ്ടായ കുക്കർ ബോംബ് സ്ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ ശുപാർശ. ഇതുസംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചു. തുടരന്വേഷണം ഏറ്റെടുക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തേ അറിയിച്ചിരുന്നു. കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രതികളെ മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ എൻഐഎ നീക്കം തുടങ്ങിയിരുന്നു. കങ്കനാടിയിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖിനെ…

Read More

കോൺഗ്രസ് അനുഭാവിയെങ്കിൽ ആംആദ്മിക്ക് വോട്ട് ചെയ്യു, വോട്ട് പാഴാക്കരുത്; കെജ്രിവാൾ

കോൺഗ്രസ് അനുഭാവിയാണെങ്കിൽ ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് അരവിന്ദ് കെജ്രിവാൾ. വോട്ട് പാഴാക്കരുതെന്നാണ് ഗുജറാത്തിലെ കോൺഗ്രസ് അനുഭാവികളോട് കെജ്രിവാളിന്റെ അഭ്യർത്ഥന. ഗുജറാത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയില്ലെന്നും അതിനാൽ ഇത്തവണ വോട്ട് പാഴാക്കാതെ ആം ആദ്മി പാർട്ടിക്ക് ചെയ്ത് മാറ്റത്തിന്റെ ഭാഗമാകാനാണ് ഡൽഹി മുഖ്യമന്ത്രിയുടെ ആഹ്വാനം. ഇത്തവണ ഗുജറാത്തിൽ കോൺഗ്രസിന് അഞ്ചിൽ താഴെ സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും കോൺഗ്രസിന് വോട്ട് ചെയ്യുന്നത് വോട്ട് പാഴാക്കൽ മാത്രമാണെന്നും കെജ്രിവാൾ പറഞ്ഞു. കോൺഗ്രസിൽ നിന്നുള്ള അംഗങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചാലും ബിജെപിയിലേക്ക്…

Read More

ഇ കൊമേഴ്‌സ് സൈറ്റുകളിലെ വ്യാജ റിവ്യുകൾക്ക് നിയന്ത്രണം; മാർഗനിർദേശമിറക്കാൻ കേന്ദ്രം

രാജ്യത്തെ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ വിലയിരുത്തലുകളും അഭിപ്രായങ്ങളും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വെബ്‌സൈറ്റുകളിലെ വ്യാജ റിവ്യു ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൃത്രിമ റിവ്യു നൽകുന്നവർക്ക് ശിക്ഷ ഏർപ്പെടുത്തുന്നതടക്കം സർക്കാർ പരിഗണിക്കുന്നുണ്ട്. മുമ്പ് ഉപയോഗിച്ചവരിൽ നിന്ന് ഉൽപന്നങ്ങളെയോ സേവനങ്ങളയോ കുറിച്ചുള്ള അഭിപ്രായം മനസ്സിലാക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നതാണ് ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ റിവ്യൂ സംവിധാനം. എന്നാൽ ഉപഭോക്താക്കളെ വഴിതെറ്റിക്കാൻ വലിയ രീതിയിൽ കൃത്രിമം നടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ ഇടപെടൽ. നവംബർ ഇരുപത്തിയഞ്ചോടെ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കിയേക്കും….

Read More

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇനി എയര്‍ സുവിധ സത്യവാങ് മൂലം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

അന്താരാഷ്ട്ര യാത്രക്കാർക്ക് ഇനി എയർസുവിധ വേണ്ട.നാളെ മുതൽ വിദേശത്തുനിന്നും ഇന്ത്യയിലേക്ക് വിമാനയാത്ര നടത്തുന്നതിനു മുമ്പ് എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടത് ഇല്ല എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പകരം പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷൻ പൂർത്തിയാക്കാനും, രോഗവാഹകരല്ല എന്നു സ്വയം നിരീക്ഷിച്ചു ഉറപ്പാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. കോവിഡ് വ്യാപനം തീവ്രമായിരുന്ന സമയത്താണ് വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർസുവിധാ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. കോവിഡ് ഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു

Read More

എൻഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളി കുൽവീന്ദര്‍ജിത് സിംഗ്  പിടിയില്‍

എൻഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളി കുൽവീന്ദര്‍ജിത് സിംഗ് പിടിയില്‍. ദില്ലി വിമാനത്താവളത്തിൽ നിന്നാണ് കുൽവീന്ദര്‍ജിത് സിംഗ് പിടിയിലായത്. കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ഇയാള്‍ ഭീകരാക്രമണം ലക്ഷ്യമിട്ടിരുന്നതായും എന്‍ഐഎ പറഞ്ഞു. 2019 മുതല്‍ കുല്‍വീന്ദര്‍ജിത് സിംഗ് ഒളിവിലായിരുന്നു. 

Read More

തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയൽ ചുമതലയേറ്റു

മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ ഗോയൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തു. ഇന്ന് രാവിലെയാണ് ഗോയൽ ചുമതലയേറ്റതെന്ന് കമ്മീഷൻ അറിയിച്ചു. ശനിയാഴ്ചയാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോയൽ നവംബർ 18ന് വിരമിച്ചിരുന്നു. 2027 ഡിസംബർ വരെ പദവിയിൽ തുടരും. 2025 ഫെബ്രുവരിയിൽ രാജീവ് കുമാർ സ്ഥാനമൊഴിയുന്നതോടെ ഗോയൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാകും. ഈ വർഷം മേയിൽ സുശീൽ ചന്ദ്ര വിരമിച്ച ഒഴിവിൽ രാജീവ്കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായതോടെ…

Read More

ഇന്ത്യയിൽ 300 മരുന്ന് ബ്രാൻഡുകൾക്ക് ബാർകോഡ് നിർബന്ധമാക്കി കേന്ദ്രം

രാജ്യത്ത് മരുന്ന് പായ്ക്കറ്റിനുമുകളിൽ ബാർകോഡ് അല്ലെങ്കിൽ ക്യൂ.ആർ. കോഡ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. കൂടുതൽ വിറ്റഴിയുന്ന 300 ബ്രാൻഡുകളിലാണ് ആദ്യഘട്ടത്തിൽ വ്യവസ്ഥ നടപ്പാക്കുക. ഈ മരുന്നുകളുടെ പട്ടിക സർക്കാർ ഉത്തരവിനൊപ്പം പുറത്തുവിട്ടു. ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ എട്ടാം ഭേദഗതിയിൽ എച്ച് 2 എന്ന വിഭാഗത്തിലാണിത് ഉൾപ്പെടുത്തിയത്. 2023 ഓഗസ്റ്റ് ഒന്നിന് ശേഷം ഈ ഉത്പന്നങ്ങളിൽ ബാർകോഡ്/ക്യൂ.ആർ. കോഡ് നിർബന്ധമാണ്. വിവിധ ഘട്ടങ്ങളായി…

Read More

ബംഗാളി നടി ഐൻഡ്രില ശർമ അന്തരിച്ചു

ബംഗാളി നടി ഐൻഡ്രില ശർമ (24) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് മരണമെന്ന് നടിയുടെ കുടുംബം പറഞ്ഞു. മുർഷിദാബാദ് ജില്ലക്കാരിയായ നടി ബംഗാളി ടെലിവിഷൻ പരിപാടികളിൽ സജീവമായിരുന്നു. ജിയോൺ കാതി, ജുമൂർ, ജിബാൻ ജ്യോതി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിരുന്നു. രണ്ടു വട്ടം അർബദ ബാധിതയായ ഇവർ 2015ലാണ് അഭിനയ രംഗത്തേക്ക് തിരച്ചെത്തിയിരുന്നത്. എല്ലുകളിലോ എല്ലുകൾക്ക് ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളിലോ ഉണ്ടാകുന്ന അപൂർവ തരം ക്യാൻസറായ എവിങ്ങിസ് സാർക്കോമയാണ് ഐൻഡ്രില ശർമ്മയ്ക്ക് ബാധിച്ചത്. ശസ്ത്രക്രിയയിലൂടെയും കീമോറേഡിയേഷനിലൂടെയും അവർ ചികിത്സ തേടിയിരുന്നു….

Read More