ഡിജിറ്റൽ കറൻസിയായ ‘ഇ റുപ്പി’ ഇന്ന് മുതൽ നാല് നഗരങ്ങളിൽ

റിസർവ് ബാങ്കിൻറെ ഡിജിറ്റൽ കറൻസിയായ ഇ റുപ്പി ഇന്ന് ചില്ലറ ഇടപാടുകൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കും. മുംബൈ, ഡൽഹി, ബെംഗലൂരു, ഭുവനേശ്വർ എന്നീ 4 നഗരങ്ങളിൽ മാത്രമാകും ഈ ഘട്ടത്തിൽ ഇ റുപ്പി ലഭ്യമാകുക. ഇടപാടുകാരും വിൽപ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ റുപ്പി പരീക്ഷിക്കും. ആദ്യ ഘട്ടത്തിൽ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആർ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റൽ വാലറ്റിൽ മൊബൈൽ ഉപയോഗിച്ച്…

Read More

ഗുജറാത്ത് പോളിംഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വേട്ടെടുപ്പ് ഇന്ന്. രാവിലെ എട്ടുമണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. സൗരാഷ്ട്ര കച്ച് മേഖലകളും തെക്കൻ ഗുജറാത്തും ആണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിൽ എത്തുന്നത്. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.   ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗഡ് വിയും , പാർട്ടി സംസ്ഥാന അധ്യക്ഷനും അടക്കം പ്രമുഖർ ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ക്രിക്കറ്റ് രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാബ മത്സരിക്കുന്ന ജാം നഗർ നോർത്ത്,…

Read More

ലൈഗർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ; വിജയ് ദേവരകൊണ്ടയെ ഇ.ഡി ചോദ്യം ചെയ്യുന്നു

തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ടയെ ഇ.ഡി ചോദ്യം ചെയ്യുന്നു. തെലുങ്ക് ചിത്രം ലൈഗറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ഹൈദരാബാദ് ഇ.ഡി ഓഫീസിലാണ് നിലവിൽ വിജയ്. ചിത്രവുമായി ബന്ധപ്പെട്ട് നേരത്തെ ഇ.ഡിക്ക് പരാതി ലഭിച്ചതായാണ് വിവരം. നടന് ലഭിച്ച പ്രതിഫലം, മറ്റു അണിയറപ്രവർത്തകർ കൈപ്പറ്റിയ പണം എന്നിവയാണ് ഇ.ഡി പരിശോധിക്കുന്നത്. ചില രാഷ്ട്രീയക്കാർ കള്ളപ്പണം സിനിമാ നിർമാണത്തിന് ഉപയോഗിച്ചുവെന്ന ആക്ഷേപവും നിലവിലുണ്ട്. ദുബായ് കേന്ദ്രീകരിച്ച് പണമിടപാടുകൾ നടന്നതായാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഫെമ നിയമത്തിന്റെ ലംഘനം കേസിൽ…

Read More

പൗരത്വ ഭേദഗതി നിയമം മതേതരത്വത്തിന് എതിര്; റദ്ദാക്കണമെന്ന് ഡിഎംകെ

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന നിയമം മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. നിയമത്തിൽ തമിഴ് അഭയാർഥികളെ കൊണ്ട് വരാത്തത് കൊണ്ടുതന്നെ നിയമം തമിഴർക്ക് എതിരാണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ഡിഎംകെ ആരോപിച്ചിട്ടുണ്ട്. ഡിഎംകെ ജനറൽ സെക്രട്ടറി ആർ ഭാരതിയാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അധിക സത്യവാങ്മൂലം ഫയൽ ചെയ്തത്. പൗരത്വം നൽകുന്നതിന് മതം അടിസ്ഥാനമാക്കുന്ന…

Read More

എൻഡിടിവി പ്രൊമോട്ടർ ഗ്രൂപ്പ് ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ച് പ്രണോയ് റോയിയും രാധിക റോയിയും

എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിൽ (ആർ.ആർ.പി.ആർ.എച്ച്) നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു. പ്രമുഖ വാർത്താ ചാനലായ എൻഡിടിവിയുടെ സ്ഥാപകരാണ് ഇരുവരും. സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരാണ് പുതിയ ഡയറക്ടർമാർ. ആർ.ആർ.പി.ആർ.എച്ചിൻറെ യോഗത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജിപ്രഖ്യാപനം. ആർ.ആർ.പി.ആർ.എച്ച് ബോർഡ് രാജി അംഗീകരിച്ചിട്ടുണ്ട്. ആർ.ആർ.പി.ആർ.എച്ചിന് എൻഡിടിവിയിൽ 29.18 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. എൻഡിടിവിയിൽ 26 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കാനാണ്…

Read More

കെസിആറിനെതിരെ റാലി; വൈ.എസ്. ശർമിള ഉള്ളിലിരിക്കെ കാർ കെട്ടിവലിച്ച് പൊലീസ്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും രാഷ്ട്രീയ പ്രവർത്തകയുമായ വൈ.എസ്. ശർമിള ഉള്ളിലിരിക്കെ അവരുടെ കാർ ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ചു മാറ്റി ഹൈദരാബാദ് പൊലീസ്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ ശർമിളയുടെ വൈഎസ്ആർ തെലങ്കാന പാർട്ടി നടത്തുന്ന റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശർമിള. കെസിആറിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്കുള്ള കാറിൽ യാത്ര ചെയ്യുമ്പോഴാണ് പൊലീസ് ക്രെയിൻ ഉപയോഗിച്ച് അവരുടെ കാർ തെരുവീഥികളിലൂടെ കെട്ടിവലിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കാറിനുള്ളിൽ ശർമിള ഇരിക്കുന്നതും പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരും…

Read More

കെസിആറിനെതിരെ റാലി; വൈ.എസ്. ശർമിള ഉള്ളിലിരിക്കെ കാർ കെട്ടിവലിച്ച് പൊലീസ്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും രാഷ്ട്രീയ പ്രവർത്തകയുമായ വൈ.എസ്. ശർമിള ഉള്ളിലിരിക്കെ അവരുടെ കാർ ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ചു മാറ്റി ഹൈദരാബാദ് പൊലീസ്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ ശർമിളയുടെ വൈഎസ്ആർ തെലങ്കാന പാർട്ടി നടത്തുന്ന റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശർമിള. കെസിആറിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്കുള്ള കാറിൽ യാത്ര ചെയ്യുമ്പോഴാണ് പൊലീസ് ക്രെയിൻ ഉപയോഗിച്ച് അവരുടെ കാർ തെരുവീഥികളിലൂടെ കെട്ടിവലിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കാറിനുള്ളിൽ ശർമിള ഇരിക്കുന്നതും പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരും…

Read More

എയിംസിലെ സെർവർ ഹാക്കിംഗ്: സെർവറിൽ പ്രധാനമന്ത്രിയടക്കം വിവിഐപികളുടെ വിവരങ്ങൾ

എയിംസ് സെര്‍വര്‍ ഹാക്കിംഗില്‍ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. റോയും അന്വേഷണം നടത്തിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സെര്‍വറുകള്‍ പുനസ്ഥാപിക്കാന്‍ ഇനിയും കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് എയിംസ് അധികൃതരുടെ പ്രതികരണം . രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയുടെ സര്‍വറുകള്‍ ഹാക്ക് ചെയ്തിട്ട് ഒരാഴ്ചയാകുമ്പോൾ ആണ് ദേശീയ ഏജൻസികൾ ഇതേക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്.  സെർവർ ഹാക്ക് ചെയ്യപ്പെട്ടതോടെ നാല് കോടിയോളം വരുന്ന രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന് പ്രാഥമിക നിഗമനം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി…

Read More

കശ്മീര്‍ ഫയല്‍സിനെ മേളയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു; ഐഎഫ്എഫ്ഐ ജൂറി ചെയർമാൻ

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കശ്മീര്‍ ഫയല്‍സിനെ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ്. സമാപന ചടങ്ങിലാണ് അദ്ദേഹം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് ഇടം നേടിയത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. ഇതുപോലുള്ള സിനിമ ഒരിക്കലും മേളകള്‍ക്ക് ചേര്‍ന്നതല്ലെന്നും നാദവ് ലാപിഡ് പറഞ്ഞു. ‘രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. അതു വലിയ തോതിൽ ചർച്ചയ്ക്കും വഴിവച്ചു. എന്നാൽ…

Read More

മതപരിവര്‍ത്തനം മൗലിക അവകാശമല്ല; മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രം

മതസ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശത്തില്‍ മതപതിവര്‍ത്തനം ഉള്‍പ്പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏതെങ്കിലും മതത്തിലേക്ക് ഒരാളെ മാറ്റുന്നത് മൗലിക അവകാശമായി കാണാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തില്‍ അറിയിച്ചു. നിര്‍ബന്ധിതവും പ്രലോഭിപ്പിച്ചുമുള്ള മതപരിവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത. മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ മതംമാറ്റത്തിനുള്ള അവകാശം ഉള്‍പ്പെടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രലോഭിപ്പിച്ചോ ബലംപ്രയോഗിച്ചോ ചതിച്ചോ ഒരാളെ മറ്റൊരു മതത്തിലേക്കു മാറ്റുന്നത് മതസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. ഇത്തരത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തും മതംമാറ്റങ്ങള്‍ നടക്കുന്ന കാര്യം ഹര്‍ജിയില്‍…

Read More