കെജിഎഫ് ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കേസ്; രാഹുൽ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടിസ്

ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 സിനിമയിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് കർണാടക ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടിസ് അയച്ചു. വിഡിയോ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എംആർടി മ്യൂസിക് ആണു പരാതി നൽകിയത്. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാട്ടെ എന്നിവർക്കും നോട്ടിസ് അയച്ചിട്ടുണ്ട്. അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടിന് ബെംഗളൂരു…

Read More

ദളിത് വിദ്യാർഥികളെക്കൊണ്ട് ശൗചാലയം കഴുകിച്ചു; തമിഴ്നാട്ടിൽ പ്രഥമാധ്യാപിക അറസ്റ്റിൽ

ദളിത് വിദ്യാർഥികളെക്കൊണ്ട് സ്‌കൂളിലെ ശൗചാലയം കഴുകിച്ച പ്രഥമാധ്യാപികയെ അറസ്റ്റുചെയ്തു. തമിഴ്‌നാട് ഇറോഡ് ജില്ലയിലെ പാലക്കരൈയിലെ പഞ്ചായത്ത് യൂണിയൻ ഹൈസ്‌കൂൾ പ്രഥമാധ്യാപിക ഗീതാറാണിയാണ് ശനിയാഴ്ച അറസ്റ്റിലായത്. പട്ടികജാതിയിൽപ്പെട്ട ആറു വിദ്യാർഥികളെക്കൊണ്ടാണ് പ്രഥമാധ്യാപിക സ്‌കൂളിലെ ശൗചാലയം കഴുകിച്ചിരുന്നത് എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നവംബർ 30- ന് ഗീതാറാണിയെ സസ്പെൻഡ് ചെയ്തു. ഒളിവിൽപ്പോയ ഇവരെ ശനിയാഴ്ചയാണ് അറസ്റ്റുചെയ്തത്. കുട്ടികളിലൊരാളുടെ രക്ഷാകർത്താവായ ജയന്തി നൽകിയ പരാതിയിലാണ് അറസ്റ്റ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകന് ഡെങ്കിപ്പനി വന്നെന്നും അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഈ വിവരം വെളിപ്പെട്ടതെന്നും…

Read More

റെക്കോർഡ് വില്പനയുമായി ഇന്ത്യൻ നിർമിത സ്മാർട്ട് ടിവികൾ

റെക്കോർഡ് വില്പനയുമായി വിപണി കീഴടക്കി ഇന്ത്യൻ നിർമിത സ്മാർട്ട് ടിവികൾ. രാജ്യത്തെ സ്മാർട്ട് ടിവി വില്പനയിൽ 38 ശതമാനം വളർച്ചയാണ് മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം വില്പനയുടെ 22 ശതമാനമാണ് സ്വദേശി ബ്രാൻഡുകളുടെ സ്മാർട്ട് ടിവി വിപണിയിൽ കാണിക്കുന്നത്. റെക്കോർഡ് നേട്ടമാണിതെന്ന് പ്രത്യേകം പറയണ്ടല്ലോ. കൗണ്ടർപോയിന്റ് ഐഒടി സർവീസിന്റെ പുതിയ റിപ്പോർട്ടനുസരിച്ച് ഇന്ത്യൻ സ്മാർട്ട് ടിവി വിപണിയുടെ 40 ശതമാനം ആഗോള ബ്രാൻഡുകൾ കയ്യടക്കിയിരിക്കുകയാണ്. 38 ശതമാനമാണ് ചൈനീസ് ബ്രാൻഡുകളുടെ വിഹിതം. ഡോൾബി ഓഡിയോ, ഉയർന്ന റിഫ്രഷ്…

Read More

ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടിൽ ബോംബ് സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിലെ കിഴക്കൻ മേദിനിപൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മുതിർന്ന നേതാവ് അഭിഷേക് ബാനർജിയുടെ റാലി നടക്കാനിരിക്കുന്ന വേദിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 11.15 ഓടെ നര്യബില ഗ്രാമത്തിലെ തൃണമൂൽ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ശക്തമായ സ്ഫോടനമാണ് ഉണ്ടായത്.   സംഭവത്തിൽ ഓല മേഞ്ഞ…

Read More

പകർപ്പവകാശ ലംഘന പരാതി; രാഹുൽ ഗാന്ധിക്ക് കർണ്ണാടക ഹൈക്കോടതി നോട്ടീസ്

പകർപ്പവകാശ ലംഘന പരാതിയിൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കർണ്ണാടക ഹൈക്കോടതിയുടെ നോട്ടീസ്. കന്നട ചിത്രമായ കെജിഎഫ് 2 ലെ ഗാനങ്ങൾ ഭാരത് ജോഡോ യാത്രയിലുപയോഗിച്ചതിനാണ് നോട്ടീസ് നൽകിയത്. രാഹുൽ ഗാന്ധിക്കൊപ്പം, പാർട്ടി വക്താവ് ജയറാം രമേശ്, സോഷ്യൽ മീഡിയ വിഭാഗം ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവർക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. പകർപ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് നടപടി.  നേരത്തെ പകർപ്പവകാശം ലംഘിച്ചെന്നാരോപിച്ച് കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ സിവിൽ കോടതി താൽക്കാലികമായി മരവിപ്പിച്ചിരുന്നു….

Read More

വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കണം, ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോ​ഗിക്കരുത്; മദ്രാസ് ഹൈക്കോടതി

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തർ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റെ ഉത്തരവ്. ഇക്കാര്യം ഉറപ്പ് വരുത്താൻ തമിഴ്‌നാട് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ എച്ച്ആർ, സിഇ വകുപ്പിനാണ് നിർദ്ദേശം നൽകിയത്. വ്യവസ്ഥകൾ നടപ്പാക്കാൻ കോടതി ക്ഷേത്രങ്ങളുടെ അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോ​ഗം നിരോധിക്കുന്നതിനായി തിരുച്ചെന്തൂർ ക്ഷേത്രം അധികൃതർ…

Read More

കൊളീജിയം സംവിധാനം ഏറ്റവും മികച്ചത്, വി‍മ‍ര്‍ശനങ്ങൾ തള്ളി സുപ്രീംകോടതി

ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനം ഏറ്റവും സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീംകോടതി. കൊളീജിയത്തെ അവതാളത്തിലാക്കരുത്. അതിൻ്റെ കടമ നിര്‍വഹിക്കാന്‍ അനുവദിക്കുക. കൊളീജിയം തീരുമാനങ്ങളെ കുറിച്ച് മുന്‍ അംഗങ്ങള്‍ അഭിപ്രായ പ്രകടനം നടത്തുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിട്ടുണ്ടെന്നും ജസ്റ്റീസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.  2018-ലെ കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങള്‍ തേടി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനെതിരെ ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കൊളീജിയം സംവിധാനത്തെ അവതാളത്തിലാക്കരുതെന്ന് കോടതി…

Read More

സുനന്ദ പുഷ്‌ക്കറിന്റെ മരണം; വിചാരണ നടപടികളിൽ നിന്ന് തരൂരിനെ ഒഴിവാക്കിയതിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ വിചാരണ നടപടികളിൽ നിന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. പതിനഞ്ച് മാസത്തിന് ശേഷമാണ് പൊലീസ് നടപടി. കേസ് ഫെബ്രുവരി ഏഴിന് പരിഗണിക്കാൻ കോടതി തീരുമാനിച്ചു.  സുനന്ദ പുഷ്‌കറിൻറെ മരണത്തിൽ ശശി തരൂരിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സുനന്ദ പുഷ്‌കർ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ 176 പേജുള്ള ഉത്തരവിൽ പറയുന്നത്. ആത്മഹത്യ സ്ഥിരീകരിച്ചാൽ പോലും ശശി തരൂരിനെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് കഴിഞ്ഞ…

Read More

സുപ്രീം കോടതിയില്‍ സമ്പൂര്‍ണ വനിതാ ബെഞ്ച് വീണ്ടും കേസുകള്‍ കേട്ടു

വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയില്‍ കേസുകള്‍ കേട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ചാണ് കേസുകള്‍ കേട്ടത്. ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സമ്പൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ കേസുകള്‍ കേള്‍ക്കുന്നത്. പത്ത് ട്രാന്‍സ്ഫര്‍ ഹര്‍ജികളും പത്ത് ജാമ്യഹര്‍ജികളും ഉള്‍പ്പടെ മുപ്പത്തി രണ്ട് ഹര്‍ജികളാണ് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് കേട്ടത്. ഇതില്‍ ഒന്‍പത് സിവില്‍ കേസുകളും മൂന്ന്…

Read More

ലൈവിനിടെ വിദേശ യൂട്യൂബർക്കു നേരെ യുവാവിന്റെ അതിക്രമം

ദക്ഷിണ കൊറിയയിൽനിന്നുള്ള യൂട്യൂബർക്കു നേരെ മുംബൈയിലെ തെരുവിൽ യുവാവിന്റെ അതിക്രമം. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഇതിന്റെ വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ വച്ച് ലൈവ് വിഡിയോ എടുത്തിരുന്ന യുവതിയുടെ കയ്യിൽ ഒരാൾ കയറിപ്പിടിക്കുന്നതാണ് വിഡിയോ. മ്യോചി എന്ന യുവതിയുടെ നേർക്കാണ് അക്രമം ഉണ്ടായതെന്ന് പിന്നീട് അവർ സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം നടക്കുന്നു. ആയിരത്തിലധികം പേരാണ് യുവതിയുടെ ലൈവ് കണ്ടുകൊണ്ടിരുന്നത്. ഇവരെല്ലാം ഈ ആക്രമണം തൽസമയം കാണുകയും ചെയ്തു. സബേർബൻ ഖാർ മേഖലയിൽ രാത്രി…

Read More