റീപോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പാ പലിശ റിസർവ് ബാങ്ക് കൂട്ടി. റീപോ നിരക്ക് 0.35 ശതമാനം ഉയർത്തി 6.25 ശതമാനമാക്കി. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകൾ കൂട്ടും. പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവ് കാലയളവോ വർധിക്കും.

Read More

മധ്യപ്രദേശിലെ ബിട്ടുളിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു

മധ്യപ്രദേശിലെ ബിട്ടുളിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു. കുട്ടിയെ പുറത്ത് എത്തിക്കാൻ ശ്രമം തുടരുകയാണ്. എട്ടു വയസുള്ള തൻമയ് സാഹുവാണ് കുഴൽ കിണറിൽ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ സംഘം. 5 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് കുട്ടി വീണത്. ഒരു സ്വകാര്യ കൃഷിസ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് എട്ട് വയസുകാരന്‍ കുഴൽക്കിണറിൽ വീണത്.  കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട് വർഷം മുമ്പാണ് ബിട്ടുളി നാനാക് ചൗഹാന്റെ…

Read More

എയിംസിന് പിന്നാലെ ഐസിഎംആറിൽ ഹാക്കിംഗ് ശ്രമം

എയിംസിന് പിന്നാലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലും ( ഐസിഎംആർ ) ഹാക്കിം​ഗ് ശ്രമം. ഐസിഎംആർ ഹാക്ക് ചെയ്യാൻ ശ്രമിച്ചതായാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. നവംബർ 30 ന് 6000 തവണ ഹാക്ക് ചെയ്യാൻ ശ്രമം ഉണ്ടായി. ഹോംങ്കോങ്ങിലെ ഹാക്കർമാരാണ് പിന്നിൽ എന്ന് സൂചന. നേരത്തെ ഹാക്കിങ് നേരിട്ട എയിംസ് സെർവറിലെ വിവരങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. ഇതിനിടെയാണ് ഐസിഎംആറിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്യാൻ ശ്രമിച്ചതായുള്ള വാർത്ത പുറത്തുവരുന്നത്.  ഡൽഹി എയിംസിലെ സര്‍വറുകള്‍ ഹാക്ക് ചെയ്തത് വിദേശത്ത്…

Read More

അമിത വേ​ഗതയിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ചു, 24കാരിക്ക് ദാരുണാന്ത്യം

അമിത വേ​ഗതയിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ 24കാരിക്ക് ദാരുണ മരണം. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. അമിത വേ​ഗതയിൽ എത്തി സ്കൂട്ടറിലിടിച്ച ആഡംബര കാർ മീറ്ററുകളോളം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. 24 കാരിയായ ദീപിക തൃപാഠി എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.  ഞായറാഴ്ച രാവിലെ നോയിഡയിലെ സെക്ടർ 96ലെ ഡിവൈഡറിൽ നിന്ന് ദീപിക ത്രിപാഠി ഓഫീസിലേക്ക് തിരിയുന്നതിനിടെ അമിതവേഗതയിലെത്തിയ ജാഗ്വാർ കാർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു….

Read More

33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാന്‍ അനുമതി നൽകി ഡൽഹി ഹൈക്കോടതി

കുഞ്ഞിന് ജന്മം നൽകുന്നതിൽ അമ്മയുടെ തിരഞ്ഞെടുപ്പ് ആത്യന്തികമാണെന്ന് ദില്ലി ഹൈക്കോടതി.  33 ആഴ്ച ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കൊണ്ടാണ് ജസ്റ്റിസ് പ്രതിഭ സിങിന്റെ നിരീക്ഷണം.   ഭ്രൂണത്തിന് സെറിബ്രൽ വൈകല്യമുള്ളതിനാൽ   ഗർഭച്ഛിദ്രo അനുവദിക്കണമെന്നാവശ്യപ്പെട്ട്  26 വയസുകാരിയാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരിക്ക് ഗർഭച്ഛിദ്രത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും  അതുണ്ടാക്കുന്ന മാനസിക ആഘാതത്തെക്കുറിച്ചും വ്യക്തമായി അറിയാമെന്നും ഇക്കാര്യത്തിൽ മാതാവിന്റെ തീരുമാനം നിർണായകമാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് 24 ആഴ്ചക്ക് ശേഷം ഗര്‍ഭച്ഛിദ്രം നടത്തണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണ്.

Read More

ഗുജറാത്തിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഗുജറാത്തിന്റെ മധ്യ, വടക്കൻ മേഖലകളിലെ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിൽ നടക്കുന്ന വോട്ടെടുപ്പിൽ 833 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. ഇതിൽ 359 പേർ സ്വതന്ത്രരാണ്. ഈ മാസം എട്ടിനാണ് വോട്ടെണ്ണൽ. ഗാന്ധിനഗറും , അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും , വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ,…

Read More

രാഹുലിന് പിന്നാലെ പ്രിയങ്കയുടെ യാത്ര; ‘മഹിളാ മാർച്ച്’ എല്ലാ സംസ്ഥാനങ്ങളിലുമെത്തും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വലിയ വിജയമാണെന്ന് വിലയിരുത്തിയ കോൺഗ്രസ് സമാന രീതിയിലുള്ള പ്രചരണം തുടരാനുള്ള നീക്കത്തിലാണ്. ഇതിൻറെ ആദ്യ പടിയായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യമാകെ മഹിളാ മാർച്ച് നടത്താനാണ് കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിന് പിന്നാലെയാകും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് ആരംഭിക്കുക. അറുപത് ദിവസമാകും പ്രിയങ്കയുടെ മഹിളാ മാർച്ച് നീണ്ടുനിൽക്കുക. അതായത് ജനുവരി…

Read More

‘മോദി നശിപ്പിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് കോൺഗ്രസ് കടമ’: ഖർഗേ

തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്യം നിറവേറ്റുന്നുണ്ടോയെന്ന് ഓരോ കോൺഗ്രസുകാരനും ആത്മപരിശോധന നടത്തണമെന്ന് ദേശീയ പ്രസിഡന്റ് മല്ലികാർജുന ഖർഗെ. മോദി നശിപ്പിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് കോൺഗ്രസിൻ്റെ കടമയാണെന്ന് എല്ലാവരും ഓർക്കണം. സംഘടനക്ക് ശക്തിയുണ്ടെങ്കിൽ മാത്രമേ തെരഞ്ഞെടുപ്പ് വിജയം സാധ്യമാകൂ. ജനറൽ സെക്രട്ടറിമാർ മുതൽ താഴേ തട്ടിലുള്ള അംഗങ്ങൾ വരെ സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഖർഗേ നിർദ്ദേശിച്ചു. കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   മുകളിൽ നിന്ന് താഴെ വരെ എല്ലാ അംഗങ്ങൾക്കും…

Read More

വ്യോമയാന സുരക്ഷ: ചൈനയേയും ഡെൻമാർക്കിനെയും പിന്തള്ളി ഇന്ത്യ

വ്യോമയാന സുരക്ഷാ റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റിൽ 48-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്. ചൈന, ഡെൻമാർക്ക് എന്നീ രാജ്യങ്ങളെയടക്കം പിന്തള്ളിയാണ് നേട്ടം. അവസാനം ഓഡിറ്റ് നടന്ന 2018ൽ 69.95 ശതമാനമായിരുന്ന സ്‌കോർ നാലു വർഷം കഴിയുമ്പോൾ 85.49 ശതമാനമായി ഉയർന്നു. 2018ൽ 102-ാം സ്ഥാനമായിരുന്നത് 54 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടുപിന്നിലാണ്…

Read More

രാജ്യത്തിനായി ഇരട്ട മെഡൽ നേട്ടവുമായി വനിത സിവിൽ പൊലീസ് ഓഫിസർ

തായ്ലൻഡിൽ നടന്ന ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ഇരട്ട വെങ്കലം നേടിയ സംഘത്തിൽ അംഗമായതിന്റെ സന്തോഷത്തിലാണ് മട്ടാഞ്ചേരി സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർ കെ.വി. ശാലിനി.ചൈന, തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ ഉൾപ്പെടെ 11 ഏഷ്യൻ രാജ്യങ്ങളും പ്രത്യേക അനുമതിയോടെ മത്സരത്തിൽ പങ്കെടുത്ത ആസ്ട്രേലിയയും മാറ്റുരച്ച മത്സരത്തിലാണ് ഇന്ത്യ ഇരട്ട വെങ്കലം നേടിയത്. ഇന്ത്യൻ വനിത ടീമിലെ ഏക മലയാളി കൂടിയായിരുന്നു ശാലിനി. ഇന്ത്യൻ പുരുഷ ടീമിലാകട്ടെ ഒമ്പത് മലയാളികൾ ഉണ്ടായിരുന്നു. 1000, 200 മീറ്റർ…

Read More