മാൻഡസ് ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ തമിഴ്‌നാട് തീരം തൊടും; 13 ജില്ലകളിൽ റെഡ് അലർട്ട്

മാൻഡസ് ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലെ കാരക്കലിന് സമീപം തീരംതൊടും. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളിൽ റെഡ് അലർട്ട്. പുതുച്ചേരിയിലും തമിഴ്നാട്ടിലും സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്.  ചെന്നൈ,ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി….

Read More

വിവാഹ ആഘോഷത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ മരിച്ചു

വിവാഹ ആഘോഷത്തിനിടെ വീട്ടില്‍ തീ പിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചത്.  സദ്യ തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ ചോര്‍ച്ചയുണ്ടായി അപകടം സംഭവിച്ചത്. പന്ത്രണ്ടോളം പേരുടെ പൊള്ളല്‍ ഗുരുതരമാണ്. ജോധ്പൂരിന് 60 കിലോമീറ്റര്‍ അകലെ ഭുംഗ്ര ഗ്രാമത്തിലാണ് അപകടമുണ്ടായത്. പൊള്ളലേറ്റ 42 പേരും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.  വളരെ ഗുരുതരമായ അപകടമാണുണ്ടായത്. പരിക്കേറ്റവര്‍ എംജിഎച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലാ കളക്ടര്‍ ഹിമാന്‍ഷു…

Read More

‘തോൽവിയിൽ മറുപടി പറയാൻ ബുദ്ധിമുട്ട്’: കോൺഗ്രസിനായി പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി തരൂർ

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പരാജയത്തിൽ പ്രതികരണവുമായി പ്രചാരണ രംഗത്തുനിന്ന് മാറ്റിനിർത്തപ്പെട്ട മുതിർന്ന നേതാവ് ശശി തരൂർ. ഗുജറാത്തിൽ കോൺഗ്രസിനായി താൻ പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി തരൂർ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. അവിടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പാർട്ടി തയാറാക്കിയ പട്ടികയിലും തന്റെ പേരുണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ തരൂർ, അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു തോൽവിയെക്കുറിച്ച് മറുപടി പറയാൻ കഴിയില്ലെന്നും വിശദീകരിച്ചു. ‘ഞാൻ കോൺഗ്രസിനായി ഗുജറാത്തിൽ പ്രചാരണ രംഗത്തുണ്ടായിരുന്നില്ല. പ്രചാരണം നടത്താൻ നിയോഗിക്കപ്പെട്ട നേതാക്കളുടെ കൂട്ടത്തിലും എന്റെ പേരുണ്ടായിരുന്നില്ല. അവിടെ പോയി…

Read More

ഭൂപേന്ദ്രഭായ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും; ഡിസംബർ 12 ന് സത്യപ്രതിജ്ഞ

ചരിത്ര വിജയം നേടിയ ഗുജറാത്തി നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12-ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായാണ് ബിജെപി അധികാരത്തിലെത്തിയത്. ആകെ പോൾ ചെയ്തതിൽ 52 ശതമാനം വോട്ടും നേടിയാണ് ബിജെപി ഇക്കുറി അധികാരത്തിലേക്ക് കടക്കുന്നത്. ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനം തുടർച്ചയായി ഭരിച്ചതിന്റെ സിപിഎം റെക്കോർഡ് കൂടെ ഇതോടെ ബിജെപിയുടെ…

Read More

ഹിമാചല്‍ പ്രദേശിൽ കോൺഗ്രസ് മുന്നിൽ; ഗുജറാത്തിൽ വിജയാഘോഷം തുടങ്ങി ബിജെപി

ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ കോൺഗ്രസ് മുന്നിൽ. കോൺഗ്രസ് 37 സീറ്റുകളിലും ബിജെപി 28 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപിയും കോൺഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയപ്പോൾ, 67 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ട്. എക്‌സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം…

Read More

ഗുജറാത്തിലെ കൂറ്റൻ ലീഡ്; ജനങ്ങൾക്ക് ബിജെപിയിൽ അടിയുറച്ച വിശ്വാസമെന്ന് രാജ്നാഥ് സിംഗ്

ഗുജറാത്തിലെ ബിജെപിയുടെ കൂറ്റൻ ലീഡ് ഭരണാനുകൂല വികാരമെന്ന് രാജ്നാഥ് സിംഗ്. ജനങ്ങൾക്ക് ബിജെപിയിൽ അടിയുറച്ച വിശ്വാസമെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഗുജറാത്ത് മോഡൽ 2001 മുതൽ തന്നെ ആളുകൾ സ്വീകരിച്ചതാണെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രാൽഹാദ്‌ ജോഷിയും പ്രതികരിച്ചു. ഗുജറാത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.  താമരത്തരംഗം ആഞ്ഞടിച്ച ഗുജറാത്തിൽ ചരിത്രത്തിലെ മികച്ച പ്രകടനവുമായാണ് ബിജെപി തുടർച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചിരിക്കുന്നത്. പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി…

Read More

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വോട്ടെണ്ണൽ തുടങ്ങി

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഗുജറാത്തിൽ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 124 സീറ്റിലും കോൺഗ്രസ് 53 സീറ്റിലും എഎപി 3 ലീഡ് ചെയ്യുകയാണ്. ഗുജറാത്തിൽ ബിജെപിക്ക് വൻ വിജയമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഗുജറാത്തിൽ ബിജെപി എക്കാലത്തെയും കൂടുതൽ സീറ്റുകൾ നേടി അധികാര തുടർച്ച നേടുമെന്നാണ് എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. ആകെ 182 സീറ്റുകളിൽ 46% വോട്ടുനേടി 129 മുതൽ 151…

Read More

പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്

സുപ്രിംകോടതി മൊബൈൽ ആപ്ലിക്കേഷന്റെ ആൻഡ്രോയിഡ് വേര്‍ഷൻ ലോഞ്ച് പ്രഖ്യാപിച്ച് ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയാണ് ‘സുപ്രീംകോടതി മൊബൈൽ ആപ്പ് 2.0’ ഗൂഗിൾ പ്ലേയിൽ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. ഐഒഎസ് ഉപഭോക്താക്കൾക്ക് ഒരാഴ്ചയ്ക്കകം സേവനം ലഭ്യമാകും. എല്ലാ സ‍ര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകൾക്കും അവരുടെ കെട്ടിക്കിടക്കുന്ന കേസുകൾ തിരിച്ചറിയാൻ ആപ്പിലൂടെ സാധിക്കും. എല്ലാ അഭിഭാഷകര്‍ക്കും തത്സമയം കേസ് നടപടികൾ കാണാനും സ‍ര്‍ക്കാര്‍ വകുപ്പുകൾക്ക് കേസുകളുടെ അവസ്ഥ മനസിലാക്കാനും ഉള്ള സൗകര്യം ആപ്പിലുണ്ടാകുമെന്നും അത് ഉപയോഗപ്പെടുത്തണമെന്നും ചീഫ് ജസ്റ്റീസ് ലോഞ്ചിങ്…

Read More

ഡൽഹി മുനിസിപ്പൽ ഭരണം പിടിച്ച് എഎപി; കേവലഭൂരിപക്ഷം നേടി

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എഎപിക്ക് ശക്തമായ മുന്നേറ്റം. 250ൽ എഎപി 135 സീറ്റുകളിൽ വിജയിച്ച് കേവല ഭൂരിപക്ഷം (126) മറികടന്നു. 15 വർഷമായി ബിജെപിയുടെ കൈവശമായിരുന്നു എംസിഡി. 101 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. കോൺഗ്രസ് – 11, മറ്റുള്ളവർ 3 എന്നിങ്ങനെയാണ് സീറ്റ് നില. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എഎപിക്ക് വൻ വിജയം എന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഇതിൽ പ്രതീക്ഷയർപ്പിച്ച് വിജയാഘോഷത്തിന് തയാറെടുത്തിരിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിൽ ആംആദ്മി പാർട്ടി പ്രവർത്തകർ ആദ്യഘട്ടത്തിൽ ആശങ്കപ്പെട്ടിരുന്നു….

Read More

പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി

പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് തുടക്കമായി. ജി 20 അധ്യക്ഷ പദവിയുടെ ഊര്‍ജ്ജമുള്‍ക്കൊണ്ട് സഭാസമ്മേളനം മുന്‍പോട്ട് കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. കേരള ഗവര്‍ണ്ണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ലോക് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മൂന്ന് ആ ഴ്ചയോളം നീളുന്ന സഭ സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. അന്തരിച്ച അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും ഇരുസഭകളും ആദരമര്‍പ്പിച്ചു. രാജ്യസഭ ചെയര്‍മാനായി സ്ഥാനമേറ്റ ഉപരാഷ്ട്രപതി ജഗ് ദീപ് ധന്‍കറിനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. കര്‍ഷക പുത്രനായ ധന്‍കര്‍ രാജ്യത്തിന്‍റെ അഭിമാനമാണന്ന് രാജ്യസഭയിലെ…

Read More