അഞ്ച് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബവഴക്കിനെത്തുടര്‍ന്നു തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ ഭാര്യയെയും അഞ്ച് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി.കാഞ്ചിമേട്ടൂര്‍ ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളിയായ പളനിസാമി (45) ആണ് ഭാര്യ വല്ലിയമ്മാള്‍ (37), മക്കളായ തനുശ്രീ (4), തൃഷ (15), മോനിഷ (14), ഭൂമിക (9), ശിവശക്തി (7) എന്നിവരെ വെട്ടിക്കൊന്നശേഷം തൂങ്ങിമരിച്ചത്.അര്‍ധരാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എല്ലാവരുടെയും കഴുത്തിന് ഗൃഹനാഥന്‍ വാക്കത്തിക്ക് വെട്ടുകയായിരുന്നു. പളനിസാമി അഞ്ചുലക്ഷം രൂപ പലിശയ്ക്കു കടം വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവു മുടങ്ങിയതിനെ ചൊല്ലി വീട്ടില്‍ വഴക്കു പതിവായിരുന്നുവെന്നു പോലീസ് പറയുന്നു. മദ്യപിച്ചെത്തിയ…

Read More

പിഎച്ച്.ഡി. പ്രവേശനം: പരീക്ഷ നേരിട്ട് നടത്തും: ജെ.എൻ.യു.

2023-ൽ പിഎച്ച്.ഡി. പ്രവേശപരീക്ഷ നേരിട്ട്‌ നടത്തുമെന്ന് ജവാഹർലാൽ നെഹ്രു സർവകലാശാല അറിയിച്ചു. കഴിഞ്ഞ മൂന്നുവർഷമായി ദേശീയപരീക്ഷാ ഏജൻസി നടത്തുന്ന പരീക്ഷ, സർവകലാശാല നേരിട്ട് നടത്തണമെന്ന അധ്യാപകരുടെയും വിദ്യാർഥികളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് പറഞ്ഞു. മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ ഓൺലൈനായാണ് നിലവിൽ എൻ.ടി.എ. പരീക്ഷ നടത്തുന്നത്. എന്നാൽ, ഗവേഷണ കോഴ്‌സുകളുടെ പ്രവേശനങ്ങൾക്ക് അപഗ്രഥനശേഷി പരീക്ഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആവശ്യം. അത്തരത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി മുൻമാതൃകയിൽ സർവകലാശാല നേരിട്ട് പരീക്ഷ നടത്തണമെന്ന ജെ.എൻ.യു….

Read More

ഇന്ത്യ ചൈന സംഘര്‍ഷം: ചര്‍ച്ചയ്ക്കുള്ള നിര്‍ദേശം മുന്നോട്ടുവച്ച്‌ ഇന്ത്യ

ചൈന അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണം കൂട്ടാന്‍ നിര്‍ദേശം. ചൈന കൂടുതല്‍ ഹെലികോപ്റ്ററുകള്‍ മേഖലയില്‍ എത്തിച്ചതിനെ തുട‍ര്‍ന്നാണ് നീരീക്ഷണം കൂട്ടാനുള്ള തീരുമാനം.അരുണാചല്‍ മേഖലയിലും ദെപ്സാങിലും ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തല്‍. അരുണാചല്‍ മേഖലയിലും ദെപ്സാങിലും ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തല്‍. കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കുള്ള നിര്‍ദേശം ഇന്ത്യ വീണ്ടും മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റേതായി പ്രചരിക്കുന്ന വിഡിയോ ഇപ്പോഴത്തേത് അല്ലെന്ന് സേന വൃത്തങ്ങള്‍ വ്യക്തമാക്കി അതിനിടെ വിഷയം ഇന്നും പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നീക്കം ഉണ്ട്. വിഷയത്തില്‍ സഭ പ്രക്ഷുബ്ധമാകാനുള്ള…

Read More

ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കുന്നതില്‍ ഇളവുകളുമായി ആർബിഐ

ഈ വർഷം മുതൽ ക്രെഡിറ്റ് കാർഡ് ബില്ലുകളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ആർബിഐ. 2022 ഏപ്രിൽ 21ന് പുറത്തിറക്കിയ കുറിപ്പ് പ്രകാരം ഉപയോക്താവ് ഡ്യൂ ഡേറ്റിൽ നിന്ന് മൂന്ന് ദിവസത്തിനകം ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടച്ചാൽ മതി. അതായക് ബിൽ അടയ്‌ക്കേണ്ട തീയതി മറന്ന് പോയാലും ഒന്നോ രണ്ടോ ദിവസത്തിനകം ബിൽ അടച്ചാൽ മതി. ഇതിന് പിഴ ഈടാക്കുകയില്ല. മൂന്ന് ദിവസം കഴിഞ്ഞും ബിൽ അടയ്ക്കാതിരുന്നാൽ മാത്രം പിഴ അടച്ചാൽ മതി. അടുത്ത ബില്ലിനൊപ്പമാകും പിഴ അടയ്‌ക്കേണ്ടി വരിക….

Read More

സ്വർണക്കടത്ത് പിടികൂടുന്നതിൽ കേരളം ഒന്നാമത്; 4 വർഷത്തിനിടെ പിടിച്ചത് 2,408 കിലോഗ്രാം സ്വർണം

കഴിഞ്ഞ 4 വർഷത്തിനിടയിൽ രാജ്യത്ത് കള്ളക്കടത്ത് സ്വർണം ഏറ്റവും കൂടുതൽ പിടിച്ചത് കേരളത്തിൽ നിന്ന്. 3,431 കേസുകളിലായി 2,408 കിലോഗ്രാ സ്വർണമാണ് 2019 മുതൽ കഴിഞ്ഞ മാസം വരെ കേരളത്തിൽ പിടിച്ചതെന്ന് കേന്ദ്രം ലോക്സഭയിൽ നൽകിയ കണക്ക് വ്യക്തമാക്കുന്നു. രാജ്യമാകെ 4 വർഷത്തിനിടെ പിടിച്ച സ്വർണത്തിന്റെ (11,294 കിലോ) 21 ശതമാനമാണിത്. തമിഴ്നാടാണ് രണ്ടാമത്, 1,788 കിലോഗ്രാം സ്വർണം, കേസുകൾ 3,192.   

Read More

അട്ടപ്പാടിയിലെ ശിശുമരണ നിരക്ക്; രാജ്യസഭയിലും ചർച്ച

അട്ടപ്പാടിയിലെ ഉയർന്ന ശിശു മരണനിരക്ക് സൂക്ഷ്മമായി പരിശോധിക്കുന്നതിന് ഉടൻ ഉന്നതതല മെഡിക്കൽ സംഘത്തെ അയക്കണമെന്ന് ഡോ. രാധാമോഹൻ ദാസ് അഗർവാൾ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ശിശുരോഗവിദഗ്ധനും കേരളത്തിന്റെ ബിജെപി സഹപ്രഭാരിയുമാണ് രാധാമോഹൻദാസ് അഗർവാൾ. ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് അട്ടപ്പാടിയിലെ ശിശുമരണ പ്രശ്നം അദ്ദേഹം രാജ്യസഭയിൽ ഉന്നയിച്ചത്.  കഴിഞ്ഞ പത്തു വർഷത്തിലേറെയായി അട്ടപ്പാടിയിൽ നിർഭാഗ്യകരമായ ഈ അവസ്ഥ തുടരുകയാണ്. കേന്ദ്ര സർക്കാർ ഇക്കാര്യം ഗൗരവമായെടുത്ത് 120 കോടി അനുവദിച്ചിരുന്നു. ഇതുൾപ്പെടെ സംസ്ഥാന സർക്കാർ 250 കോടി ചെലവഴിച്ചിട്ടുമുണ്ട്. മൂന്ന് കുടുംബാരോഗ്യ…

Read More

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജി, ചുമതലയേറ്റു

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 28 ആയി. ഇനി ആറ് ഒഴിവുകളാണ് നിലവിലുള്ളത്. ദീപാങ്കര്‍ ദത്തയ്ക്ക് 2030 ഫെബ്രുവരി എട്ടുവരെ കാലാവധിയുണ്ടാകും. ജ‍ഡ്ജി നിയമനത്തിലെ കൊളീജിയം ശുപാര്‍ അംഗീകരിക്കുന്നതിൽ സർക്കാർ വൈമുഖ്യം കാണിക്കുന്നതിൽ സുപ്രീംകോടതി വിമ‌ർശനം നിലനില്‍ക്കെയാണ് ഇന്നലെ നിയമന വിജ്ഞാപനം പുറത്തിറങ്ങിയത്. കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി. നിയമരംഗത്തേക്ക് കടന്നു വന്ന ദീപാങ്കർ ദത്ത. ബോംബൈ…

Read More

ഗുജറാത്തിൽ മുഖ്യമന്ത്രിയും 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പട്ടേൽ സമുദായത്തിനാണ് മന്ത്രിസഭയിൽ മുൻതൂക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആചാര്യ ദേവവ്രതാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. bhupendra patel took oath as gujarat chief ministerbhupendra patel took oath as gujarat chief ministerഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് , പ്രമോദ് സാവന്ത് അടക്കം മറ്റു ബി ജെ പി മുഖ്യമന്ത്രിമാരും…

Read More

‘കറൻസികളിൽ ഗാന്ധിജി മാത്രം’: പുതിയ ആരേയും ഉൾപ്പെടുത്തില്ലെന്ന് കേന്ദ്രം

ഇന്ത്യൻ കറൻസികളിൽ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാർലമെൻ്റിൽ ഇന്ന് വ്യക്തമാക്കി. ഹൈന്ദവ ദൈവങ്ങളുടെയും നേതാജ് സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെയും ഉൾപ്പെടെയുള ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്താൻ പലപ്പോഴായി ആവശ്യം ഉയർന്നിരുന്നു. എന്നാൽ നിലവിലെ കറൻസിയിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇന്ന് ധനമന്ത്രാലയം ലോക്സഭയിൽ വ്യക്തമാക്കിയത്. ഇക്കാര്യം നേരത്തെ തന്നെ ആർബിഐയും വ്യക്തമാക്കിയിട്ടുണ്ടെന്നും ധനമന്ത്രാലയം പാർലമെൻറിൽ…

Read More

 ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരം നേടുന്നത്. ഗുജറാത്തിന്റെ 18-ാമത് മുഖ്യമന്ത്രിയായാണ് ഭൂപേന്ദ്ര പട്ടേല്‍ അധികാരമേല്‍ക്കുക. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കും. പാര്‍ട്ടി കേന്ദ്രനേതാക്കള്‍ക്ക് പുറമെ, ബിജെപി മുഖ്യമന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കും.മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗത്ലോഡിയയില്‍ നിന്നും 1.92 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 60 കാരനായ ഭൂപേന്ദ്ര…

Read More