വാഹനങ്ങള്‍ ഭാരത് സീരീസിൽ രജിസ്റ്റർ ചെയ്യാന്‍ കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി

ബി എച്ച് സീരീസിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം, ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാഹനവും ഭാരത് സീരീസിൽ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി. നിലവിൽ പുതിയ വാഹനങ്ങൾ മാത്രമായിരുന്നു ഭാരത് സീരീസിൽ രജിസ്റ്റർ ചെയ്തിരുന്നത്. അതേസമയം ഭാരത് രജിസ്‌ട്രേഷനിൽ ദുരുപയോഗം വർദ്ധിക്കുന്നതിനാൽ സ്വകാര്യ മേഖലയിലെ ജീവനക്കാർ സമർപ്പിക്കേണ്ട വർക്കിംഗ് സർട്ടിഫിക്കറ്റ് കൂടുതൽ പരിശോധനയക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.   വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് പ്രധാനമായും ബി…

Read More

ബിൽക്കിസ് ബാനുവിന്റെ പുനഃപരിശോധനാ ഹർജി തള്ളി സുപ്രീം കോടതി

ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടം ചേർന്ന് പീഡിപ്പിക്കുകയും തന്റെ മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ച 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ ബിൽക്കിസ് ബാനു നൽകിയ രണ്ട് ഹർജികളിൽ ഒന്ന് സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി ചേമ്പറിൽ പരിഗണിച്ച് തള്ളിയത്. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മോചനം സംബന്ധിച്ച തീരുമാനം എടുക്കണമെന്ന…

Read More

മോഡേൺ വസ്ത്രങ്ങൾ ധരിച്ചു; ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു

കന്യാകുമാരിക്ക് സമീപം തക്കലയിൽ ഭർത്താവ് ഭാര്യയെ നടുറോഡിൽ വച്ച് വെട്ടിക്കൊന്നു. തക്കല തച്ചലോട് സ്വദേശിനി ജെബ ബെർനിഷയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഭർത്താവ് എബനേസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഭാര്യയുടെ വസ്ത്രധാരണ രീതിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. മൂന്നുമാസമായി ജെബ നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കുന്നുണ്ട്. ഇതിനു ശേഷം ജെബ മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയെന്ന് എബനേസർ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്നലെയും തർക്കമുണ്ടായി. അച്ഛന്റെ…

Read More

ബിഹാറിലെ വ്യാജമദ്യ ദുരന്തം; മരണം 70 കടന്നു; ധനസഹായം നൽകില്ലെന്ന് ഉറച്ച് നിതീഷ് കുമാർ

ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം എഴുപത് കടന്നതായി റിപ്പോർട്ട്. ആദ്യം മരണം റിപ്പോർട്ട് ചെയ്ത സരൺ ജില്ലയിൽ മാത്രം 60 പേരാണ് ഇതുവരെ മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായി. മദ്യദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. അതേസമയം, പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പറഞ്ഞത്…

Read More

‘ലക്ഷ്യം ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുക’; ഇന്ത്യ-ചൈന സംഘർഷത്തിൽ രാജ്നാഥ് സിം​ഗ്

ഗൽവാനിലും തവാങ്ങിലും സൈനിക‍ർ ധൈര്യവും ശൗര്യവും തെളിയിച്ചു എന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിം​ഗ്. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ച് സ്ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ല. ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുകയാണ് ലക്ഷ്യം എന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അതേസമയം ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിൻ്റെ ഉദ്ദേശത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. നയങ്ങളെ അടിസ്ഥാനമാക്കിയാണ് വാദപ്രതിവാദം നടന്നത്. സത്യം പറയുമ്പോഴാണ് രാഷ്ട്രീയം നടപ്പാകുന്നത് എന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. അതേസമയം അരുണാചല്‍…

Read More

വെബ്‌സൈറ്റ് വ്യാജം; അഡ്മിറ്റ് കാർഡിനായി പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിബിഎസ്ഇ

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡിനായി പണം ആവശ്യപ്പെടുന്ന തരത്തിൽ പ്രചരിക്കുന്ന വെബ്സൈറ്റ് വ്യാജമാണെന്ന് മുന്നറിയിപ്പ്. https://cbsegovt.com എന്ന വ്യാജവെബ്സൈറ്റു വഴിയാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നത്. ഇതിന് സി.ബി.എസ്.ഇ.യുമായി ബന്ധമില്ലെന്നും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in ആണെന്നും കേന്ദ്രത്തിന്റെ വസ്തുതപരിശോധനാവിഭാഗം വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റുവഴി വിദ്യാർഥികളെ അറിയിക്കും. 2023 ഫെബ്രുവരി 15-ന് ഇംഗ്ലീഷ് പരീക്ഷയോടെ ആരംഭിച്ച് ഏപ്രിൽ ഒമ്പതിന് ഭാഷാ വിഷയങ്ങളോടെ അവസാനിക്കുന്ന തരത്തിൽ ബോർഡ് പരീക്ഷയുടെ വ്യാജ…

Read More

ഗാന്ധിജിയുമായി ഉപമിക്കേണ്ട: അണികളോട് രാഹുൽ

മഹാത്മാ ഗാന്ധിയുമായി താരതമ്യപ്പെടുത്താൻ താൻ അർഹനല്ലെന്ന് രാഹുൽ ഗാന്ധി. ഗാന്ധിജിയുമായി താരതമ്യം ചെയ്യുന്നത് പൂർണമായും തെറ്റാണ്. ഞങ്ങൾ ഒരേതലത്തിലുള്ള വ്യക്തികളല്ല. അതു കൊണ്ടുതന്നെ ഗാന്ധിയെയും എന്നെയും ഒരു രീതിയിലും താരതമ്യപ്പെടുത്തരുത്. ഗാന്ധി മഹാനായ വ്യക്തിയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാൻ ജീവിതംതന്നെ മാറ്റിവച്ചയാളാണ്. 10-12 വർഷക്കാലം അദ്ദേഹം ജയിൽവാസമനുഭവിച്ചു. അദ്ദേഹത്തിനെപ്പോലെയാകാൻ മറ്റാർക്കും സാധിക്കില്ല. ഗാന്ധിയുടെ പേരിനൊപ്പം ഒരിക്കലും എന്റെ പേരു ചേർത്തു വയ്ക്കരുത്- രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തിയതിനിടെ രാഹുലിനെ മഹാത്മാ ഗാന്ധിയുമായി…

Read More

കേരളത്തിൽ ഹൈവേ നിർമ്മാണം: കിലോമീറ്ററിന് 100 കോടി ചെലവ്, മുഖ്യമന്ത്രി വാക്ക് മാറ്റിയെന്നും നിതിൻ ഗഡ്‌കരി

കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിൽ രാജ്യത്തെ റോഡ് നിർമ്മാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈവേ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25% ഭൂമിയുടെ തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി തന്നും റോഡ് നിർമ്മാണത്തിൽ സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട്…

Read More

പ്രണയത്തില്‍നിന്നു പിന്‍മാറി; പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊന്നു

പ്രണയത്തില്‍നിന്നു പിന്മാറിയതിന്റെ വിരോധത്തില്‍ യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊന്നു. ഹൈദരാബാദ് നഗരത്തിലെ മിയാപൂരിലാണു നടുക്കുന്ന സംഭവം. അതിരാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. മിയാപൂര്‍ അയോധ്യാ നഗറിലെ ശോഭയെന്ന 45കാരിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ 19 വയസുള്ള മകള്‍ വൈഭവിയും സന്ദീപ് എന്നയാളും പ്രണയത്തിലായിരുന്നു. ആറുമാസം മുന്‍പു ബന്ധത്തില്‍ ഉലച്ചില്‍ തട്ടി. പെണ്‍കുട്ടി പ്രണയത്തില്‍നിന്നു പിന്മാറി. ഇതിന്റെ പകയില്‍ ബുധനാഴ്ച രാവിലെ സന്ദീപ് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.  വൈഭവിയെ ആക്രമിക്കുന്നതു തടയാനെത്തിയപ്പോഴാണു ശോഭയ്ക്കു വെട്ടേറ്റത്. കരച്ചില്‍കേട്ട്…

Read More

കോഴിക്കോട്-മൈസൂർ ദേശീയപാതയിലെ രാത്രിയാത്ര നിരോധനം; സമയം കൂട്ടാൻ കർണാടക

കോഴിക്കോട് – മൈസൂർ ദേശീയപാതയിൽ രാത്രി യാത്രാ നിരോധന സമയം ദീർഘിപ്പിക്കാൻ കർണാടക വനം വകുപ്പിന്റെ നീക്കം. ഇന്നലെ ഇതേ പാതയിൽ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കർണാടക വനം വകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ ആറ് മണിവരെയുള്ള നിരോധനം വൈകിട്ട് ആറുമണി മുതൽ പുലർച്ചെ ആറു മണി വരെ ആക്കണമെന്നാണ് ആവശ്യം. കേരള കർണാടക അതിർത്തിയിൽ മൂലഹള്ളയ്ക്കും മധൂർ ചെക്ക്പോസ്റ്റിനും ഇടയിൽ ഇന്നലെ കാട്ടാന…

Read More