രാജ്യത്ത് കൊവിഡില്‍ ആശ്വാസ കണക്ക്

രാജ്യത്ത് കൊവിഡ് രോഗികള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത് 1103 കേസുകളാണ്. ലോക്ഡൌണ്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്ത് കൊവിഡ് മരണനിരക്കും കുറഞ്ഞു. കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്‍തത് 12 കൊവിഡ് മരണമാണ്. 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ‌കണക്കാണിത്. ചൈനയിൽ അടക്കം ലോകത്ത് പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലും ഇന്ത്യയിൽ കൊവിഡ് സംഖ്യ കുറയുകയാണ്. 

Read More

‘വെറുപ്പിന്‍റെ ചന്തയിൽ ഞാന്‍ സ്നേഹത്തിന്‍റെ കട തുറക്കുകയാണ് ‘ രാഹുല്‍ഗാന്ധി

വെറുപ്പിന്‍റെ ചന്തയിൽ സ്നേഹത്തിൻറെ കട തുറക്കുകയാണ് താനെന്ന് രാഹുൽഗാന്ധി.ഭാരത് ജോഡോ യാത്ര എന്തിനാണ് നടത്തുന്നതെന്ന് വിമർശനത്തിനാണ് മറുപടി. നെഹ്‌റുവും അംബേദ്കറുമെല്ലാം വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നവരാണെന്നും രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ മക്കളെല്ലാം ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നു. സാധാരണക്കാരോട് ഇംഗ്ലീഷ് ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്നു.ഇത് കർഷകരുടെയും തൊഴിലാളികളുടെയും മക്കൾ വലിയ സ്വപ്നം കാണാതിരാക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Read More

സ്വർണക്കടത്തുക്കേസ്; അന്വേഷണം അവസാനിപ്പിക്കില്ല, കേന്ദ്ര ധനമന്ത്രാലയം

സ്വർണക്കടത്തുക്കേസ് അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ സംസ്ഥാന ഭരണസംവിധാനം വൻതോതിൽ ദുരുപയോഗം ചെയ്യുന്നെന്ന് കോടതിയെ അറിയിച്ചുവെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ലോകസ്ഭയിൽ രേഖാമൂലം മറുപടി നൽകിയത്.  ഉന്നതരുടെ പങ്കാളിത്തം കേസിൽ അന്വേഷിക്കാൻ സർക്കാർ നിർദേശിക്കുന്നുണ്ടോ?, അങ്ങനെയെങ്കിൽ അതിന്റെ വിശദാംശങ്ങൾ, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കാളിത്തമുള്ളതുകൊണ്ട്…

Read More

വിമാന ടിക്കറ്റ് നിരക്ക് സ്വാഭാവികം, മുൻകൂട്ടി ബുക്ക് ചെയ്താൽ മതി; ജ്യോതിരാദിത്യ സിന്ധ്യ

വിമാന ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യോമയാന മേഖല പ്രവർത്തിക്കുന്നത് സീസൺ അനുസരിച്ചാണെന്ന് മന്ത്രി കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. ഉത്സവ കാലത്ത് വിമാന നിരക്ക് കൂടുന്നത് സ്വാഭാവികമാണെന്നും കോവിഡ് കാലത്ത് വലിയ നഷ്ടം സഹിച്ച മേഖലയാണ് വ്യോമയാന മേഖലയെന്നും പറഞ്ഞ കേന്ദ്രമന്ത്രി, യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാകുമെന്നും പറഞ്ഞു. അവധിക്കാലത്തെ യാത്രക്കാരുടെ എണ്ണക്കൂടുതൽ മുൻകൂട്ടി…

Read More

വ്യക്തിയുടെ സാഹചര്യം ചൂഷണംചെയ്യരുത്; പൊലീസുകാർ സദാചാര പൊലീസാകരുതെന്ന് സുപ്രിം കോടതി

പൊലീസ് ഉദ്യോഗസ്ഥർ സദാചാര പൊലീസാകരുതെന്ന് കർശന നിർദ്ദേശവുമായി സുപ്രിം കോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതും തെറ്റാണ്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഗുജറാത്തിൽ സദാചാര പൊലീസിംഗിന്റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതി ഉത്തരവ്. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയെടുത്ത് പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കുകയും തിരിച്ചെടുക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരേ സി.ഐ.എസ്.എഫ്. നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി അസാധുവാക്കിക്കൊണ്ട് സുപ്രീം…

Read More

ഇന്ത്യ ചൈന സംഘ‌ർഷം: പാർലമെൻറ് ഇന്നും പ്രക്ഷുബ്ധമായേക്കും

ഇന്ത്യ ചൈന സംഘ‌ർഷത്തില്‍ പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും. വിഷയം രാജ്യസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി പ്രമോദ് തിവാരി നോട്ടീസ് നൽകി.ഭരണപക്ഷം ചർച്ചക്ക് തയ്യാറായില്ലെങ്കില്‍ സഭ തടസ്സപ്പെടുത്താൻ നീക്കം ഉണ്ടായേക്കും. തുടർച്ചയായി നാല് ദിവസം വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ചൈന പരാമർശം ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുലിന്‍റെ പരാമർശം ചൈന അനുകൂലമാണെന്നാണ് ബിജെപി ആരോപണം 

Read More

സർഗം കൗശൽ മിസിസ് വേൾഡ് 2022

2022ലെ മിസിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി ഇന്ത്യക്കാരി സർഗം കൗശൽ. യുഎസിലെ ലാസ് വേഗസിൽ 63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് സർഗം കൗശൽ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടത്. മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനവും മിസിസ് കാനഡ മൂന്നാം സ്ഥാനവും നേടി. 21 വർഷത്തിനുശേഷമാണ് മിസിസ് വേൾഡ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. 2001ൽ അദിതി ഗൗത്രികാർ ആണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചത്. ജമ്മുവിൽ ജനിച്ചു വളർന്ന സർഗം ഇപ്പോൾ മുംബൈയിലാണ് താമസം. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം…

Read More

രാഹുൽ ക്ഷണിച്ചു; ഭാരത് ജോഡോ യാത്രയിൽ കമൽഹാസൻ പങ്കെടുക്കും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ‌ പങ്കെടുക്കും. ഭാരത് ജോഡോ യാത്ര ഡിസംബർ 24ന് ഡൽഹിയിൽ എത്തുമ്പോഴാകും കമൽഹാസനും മക്കൾ നീതി മയ്യം പ്രവർത്തകരും അണിചേരുക. രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് യാത്രയിൽ പങ്കാളിയാകുന്നതെന്നാണ് കമൽഹാസൻ അറിയിച്ചതെന്നാണ് റിപ്പോർട്ട്.  ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണ് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതെന്ന് മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് എ.ജി.മൗര്യ അറിയിച്ചു. ജോഡോ യാത്ര നിലവിൽ രാജസ്ഥാനിൽ പര്യടനത്തിലാണ്. സെപ്റ്റംബർ…

Read More

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന് പ്രധാനമന്ത്രി, ക്ഷണിച്ചത് വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വത്തിക്കാനിൽ വെച്ചുള്ള കൂടിക്കാഴ്ചയിലാണ് ക്ഷണിച്ചത്. സ്നേഹവും സാഹോദര്യവും നിലനിർത്തേണ്ടതിനെ കുറിച്ച് സംസാരിച്ചുവെന്നും മോദി പറഞ്ഞു. മാത്രമല്ല ലോകകപ്പിനെ കുറിച്ചും മോദി പരാമർശിച്ചു. വികസന തടസ്സത്തിന് ചുവപ്പ് കാർഡ് കാണിച്ചുവെന്നും ഫുട്ബോൾ ജ്വരം പടരുമ്പോൾ എന്തു കൊണ്ട് ഫുട്ബോൾ പദം ഉപയോഗിച്ചുകൂടെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ യുവാക്കളിൽ വിശ്വാസമുണ്ട്. ഖത്തറിലേത് പോലെ ഇന്ത്യയിലും ആഘോഷം നടക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ വടക്ക് കിഴക്കൻ മേഖലയിലെ വികസനത്തിലുണ്ടായിരുന്ന…

Read More

‘ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കൂ’; കെജ്രിവാൾ

ഇന്ത്യ – ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇരട്ടി വില കൊടുത്തും ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ വാങ്ങേണ്ടി വന്നാലും ചൈനീസ് ഉത്പന്നങ്ങൾ വാങ്ങരുതെന്നാണ് ആംആദ്മി ദേശീയ കൗൺസിൽ യോഗത്തിൽ കെജ്‌രിവാളിൻ്റെ പരാമർശം. 90 ബില്യൺ ഡോളറിൻ്റെ ഉത്പന്നങ്ങൾ ആണ് രണ്ട് വർഷം മുമ്പ് പോലും രാജ്യത്ത് ഇറക്കുമതി ചെയ്തത്.  ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാൻ ബിജെപി സർക്കാർ തയാറാകണം എന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു….

Read More