കൊവിഡ്: വിമാനത്താവളങ്ങിൽ പരിശോധന തുടങ്ങി കേന്ദ്രം

വിദേശങ്ങളിൽ പടരുന്ന ഒമിക്രോൺ വകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത തുടരാൻ നിർദേശം നൽകിയതിനൊപ്പം വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയും തുടങ്ങി. ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമിക്രോണിന്റെ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കർശനമാക്കാനാണ് സംസ്ഥാനങ്ങൾക്കുള്ള നിർദേശം. കടുത്ത നിയന്ത്രണങ്ങൾ പെട്ടെന്ന് ഏർപ്പെടുത്തേണ്ടെന്നാണ് തീരുമാനമെങ്കിലും വിമാനത്താവളങ്ങളിലെ റാൻഡം പരിശോധനയടക്കം ആരംഭിച്ചു.  രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകൾ വൈകാതെ ജനിതക ശ്രേണീകരണത്തിനായി അയക്കാനും നിർദേശമുണ്ട്. ബിഎഫ്…

Read More

‘നിങ്ങളുടെ വേലക്കാരിയല്ല’: യാത്രക്കാരനോട് എയർഹോസ്റ്റസ്  

വിമാനത്തിനുള്ളിൽ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലി ജീവനക്കാരിയും യാത്രക്കാരനും തമ്മിൽ തർക്കം. ഇൻഡിഗോ എയർലൈൻസിന്റെ ഇസ്താംബുൾ-ഡൽഹി വിമാനത്തിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗുർപ്രീത് സിങ് ഹാൻസ് എന്നയാളാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. എയർഹോസ്റ്റസിനോട് യാത്രക്കാരൻ പരുഷമായി സംസാരിക്കുന്നത് വിഡിയോയിൽ കാണാം. ”നിങ്ങൾ ആക്രോശിച്ചതും ബഹളം വച്ചതും കാരണം ഞങ്ങളുടെ ഒരു ക്രൂ മെമ്പർ കരയുകയാണ്” എന്ന് എയർഹോസ്റ്റസ് പറയുന്നു. എയർഹോസ്റ്റസ് പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ്, യാത്രക്കാരൻ ”നീ എന്തിനാണ് അലറുന്നത്?” എന്ന് ചോദിച്ചു. രൂക്ഷമായ വാക്കുതർക്കത്തിനിടെ…

Read More

ഹൃദ്രോഗിയായതിൽ ദുഃഖം; കാറിനകത്ത് നൈട്രജന്‍ നിറച്ച് ജീവനൊടുക്കി ടെക്കി

ഹൃദ്രോഗിയായതിലുള്ള ദുഃഖം മൂലം കാറിൽ നൈട്രജൻ നിറച്ച് ഐടി പ്രഫഷണൽ ജീവനൊടുക്കി. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ കുറുബറഹള്ളി ജംഗ്ഷനു സമീപമായിരുന്നു സംഭവം. 51 വയസ്സുകാരനായ വിജയകുമാറാണ് ആത്മഹത്യ ചെയ്തത്. നഗരത്തിലെ പ്രമുഖ സോഫ്‌റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരനാണ്. റോഡരികിൽ നിർത്തിയ കാറിനു നാട്ടുകാരുടെ സഹായത്തോടെ കവർ ഇടുകയാണ് ആദ്യം ചെയ്തത്. അതിനുശേഷം പിൻസീറ്റിലേക്കു കയറി വാതിലടച്ചു. കാറിൽ നൈട്രജൻ സിലിണ്ടർ കരുതിയിരുന്നു. പ്ലാസ്റ്റിക് കവര്‍ മുഖത്തു ചുറ്റി നൈട്രജന്‍ വാതകം കടത്തിവിട്ടു. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു….

Read More

ഡൽഹി മദ്യനയം; കെ.കവിതയ്ക്കെതിരെ ഇഡിയുടെ കുറ്റപത്രം

ഡൽഹി മദ്യനയ അഴിമതി കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ (കെസിആർ) മകൾ കെ.കവിതയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കേസിൽ ഉൾപ്പെട്ട ഇന്തോ സ്പിരിറ്റി കമ്പനിയിൽ കവിതയ്ക്ക് പരോക്ഷ ഓഹരിയുണ്ടന്നാണ് ഇഡിയുടെ കണ്ടെത്തൽ. മറ്റൊരു പ്രതിക്കെതിരെ നൽകിയ കുറ്റപത്രത്തിലാണ് കവിതയ്‌ക്കെതിരെയും പരാമർശമുള്ളത്. കവിത പ്രവർത്തിച്ചത് പ്രതിയായ അരുൺ രാമചന്ദ്രൻ പിള്ളയെ മുൻനിർത്തിയെന്നും ഇന്തോ സ്പിരിറ്റി കമ്പനിയിൽ 65 ശതമാനത്തോളം ഓഹരി കവിതയുടെ പേരിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു. അരുൺ രാമചന്ദ്രൻ പിള്ള വഴിയാണ് കവിത ഓഹരിയെടുത്തതെന്നും കുറ്റപത്രത്തിലുണ്ട്. ഡൽഹി…

Read More

ചൈന അതിർത്തി തർക്കം: പാർലമെന്റിൽ കോൺഗ്രസിന്റെ അടിയന്തര പ്രമേയ നോട്ടീസ്

ചൈന-ഇന്ത്യ അതിർത്തി തർക്കം ഇന്നും പാർലമെന്റിൽ. അതിർത്തി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് എംപിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം പാർലമെന്റിൽ ചർച്ചക്കെടുക്കാതെ ഒഴിഞ്ഞ് മാറാനാണ് ബിജെപി ശ്രമമെന്നാണ് കോൺഗ്രസ് ആരോപണം.  ചൈന വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുകയാണ്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധിക്കുന്നത്. ചൈന വിഷയത്തിൽ ചർച്ച അനുവദിക്കാത്തത് സർക്കാരിന്റെ…

Read More

രണ്ടാം ഘട്ട സമര പ്രഖ്യാപനത്തിന് കർഷകസംഘടനകൾ

രണ്ടാം ഘട്ട സമര പ്രഖ്യാപനത്തിന് കർഷകസംഘടനകളൊരുങ്ങുന്നു. കർഷക സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരത്തിന് കർഷകരിറങ്ങുന്നത്. ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ചേരും. 17 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ യോഗത്തിൽ പങ്കെടുക്കും.  ജനുവരി 26 ൽ നടത്താൻ തീരുമാനിച്ച പ്രക്ഷോഭത്തിന്റെ സമര രീതി പ്രഖ്യാപിക്കും. അടുത്ത സമ്മേളനത്തിൽ പാർലമെൻറിലേക്ക് കിസാൻ മാർച്ച് നടത്താനും ആലോചനയുണ്ട്. പഞ്ചാബിലും ,ഹരിയാനയിലും സർക്കാരുകൾക്ക് എതിരെ പ്രതിഷേധ പരിപാടികളും പ്രഖ്യാപിക്കും. കർഷക സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ്…

Read More

‘കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവക്കേണ്ടി വരും’; രാഹുൽഗാന്ധിക്ക് കേന്ദ്ര മുന്നറിയിപ്പ്

കോവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരും എന്ന് രാഹുൽഗാന്ധിക്ക് കത്തയച്ചു. രാജസ്ഥാനിൽ തുടരുന്ന ജോഡോ യാത്രയിൽ മാസ്കും സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങളും കർശനമായി പാലിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനുമാണ് കത്തയച്ചത്.പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും കത്തിൽ പറയുന്നു. ഒരിടവേളയ്ക്ക് ശേഷം ലോകം വീണ്ടും…

Read More

കൊവിഡ് വ്യാപനം; രാജ്യത്ത് വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോൺഗ്രസ്

വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ, വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോൺഗ്രസ്. രോഗവ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തുന്നത് നിയന്ത്രിക്കണമെന്നും  വിമാനങ്ങൾക്ക് നിയന്ത്രണം വേണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.  അമേരിക്ക, ജപ്പാൻ, ചൈന, ബ്രസീൽ അടക്കമുള്ള പല രാജ്യങ്ങളിലും കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്കാണ് ദില്ലിയിൽ യോഗം ചേരുക. പ്രതിരോധ മാർഗങ്ങളുടെ…

Read More

പ്രചാരണത്തിന് സർക്കാർ പരസ്യം; എഎപി 97 കോടി അടയ്ക്കണമെന്ന് ലഫ്. ഗവർണർ

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ എഎപിക്കെതിരെ ലഫ്. ഗവർണർ വി.കെ.സക്സേന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ നേട്ടങ്ങൾ പ്രസിദ്ധീകരിക്കാൻ ചെലവാക്കിയ 97 കോടി രൂപ എഎപി തിരിച്ചടയ്ക്കണമെന്നു ലഫ്.ഗവർണർ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ പരസ്യങ്ങൾ പാർട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് എഎപിക്കെതിരെ സക്സേന വാളെടുത്തിരിക്കുന്നത്. 15 വർഷമായി ബിജെപിയുടെ കൈവശമായിരുന്ന എംസിഡിയിൽ 250ൽ 135 സീറ്റുകളിൽ വിജയിച്ചാണ് എഎപി മിന്നും ജയം കരസ്ഥമാക്കിയത്. തിരഞ്ഞെടുപ്പിലെ പരാജയം ബിജെപിക്കു തിരിച്ചടിയായതിനു പിന്നാലെയാണു പരസ്യത്തിന്റെ പേരിൽ…

Read More

ഡൽഹി ആർഎംഎൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ; മലയാളികളടക്കം 43 പേര്‍ പെരുവഴിയില്‍

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി ആർഎംഎൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. പതിമൂന്ന് വർഷമായി ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കിയിരുന്ന മലയാളികൾ അടക്കമുള്ള നാൽപത്തിമൂന്ന് പേരെയാണ് പിരിച്ചുവിട്ടത്. കൊവിഡ് കാലത്ത് അടക്കം ജീവൻ പണയം വച്ച് ജോലി ചെയ്തവരോടാണ് ആശുപത്രിയുടെ നടപടി.  ഡൽഹി ദിൽഷാദ് ഗാർഡിനിലെ താമസിക്കുന്ന മലയാളിയായ ജോസിക്ക് കൊവിഡ് സമ്മാനിച്ചത് വലിയ ദുരന്തമാണ്. ഭർത്താവിനെയും ഭർത്യപിതാവിനെയും കൊവിഡ് കവർന്നു. രണ്ട് കൊച്ചു കുട്ടികളെ ചേർത്തുവച്ച് ജീവിതത്തിൽ പകച്ചു നിന്ന ജോസിക്ക് ഒരെരൊരു ആശ്വാസം ആർഎംഎലിനെ നഴ്സ് ആയുള്ള ജോലിയായിരുന്നു….

Read More