ഭാര്യയെ പേടിപ്പിക്കാൻ ട്രെയിനിന് വ്യാജ ബോംബ് ഭീഷണി മുഴക്കി; മലയാളി അറസ്റ്റിൽ

അകന്നു കഴിയുന്ന ഭാര്യയെ പേടിപ്പിക്കാൻ ഗുരുവായൂർ – ചെന്നൈ എക്‌സ്പ്രസിനു വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റിൽ. വേളാച്ചേരിയിൽ താമസിക്കുന്ന സതീഷ് ബാബു (35) ആണ് അറസ്റ്റിലായത്.  ഗുരുവായൂർ എക്സ്പ്രസിൽ ചെന്നൈയിലേക്കു പോകുകയായിരുന്ന ഭാര്യയെ പേടിപ്പിക്കാനായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ സമ്മതിച്ചു. 26നു രാത്രി ഏഴരയോടെയാണു റെയിൽവേ കൺട്രോൾ റൂമിൽ ഭീഷണി സന്ദേശമെത്തിയത്. പിന്നാലെ യാത്രക്കാരെ പുറത്തിറക്കി ട്രെയിനിൽ പരിശോധന നടത്തിയിരുന്നു.

Read More

ഉസ്ബെകിസ്താനിലും ചുമമരുന്ന് ദുരന്തം; ഇന്ത്യൻ മരുന്നു കഴിച്ച് 18 കുട്ടികൾ മരിച്ചെന്ന് ആരോപണം

ഇന്ത്യൻനിർമിത ചുമമരുന്ന് കഴിച്ച് വൃക്ക തകരാറിലായി പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദം കെട്ടടങ്ങുംമുമ്പ് ഉസ്ബെകിസ്താനിലും സമാനരീതിയിൽ മരണമെന്ന് ആരോപണം. ഉത്തർപ്രദേശ് ആസ്ഥാനമായ മരിയോൺ ബയോടെക് നിർമിച്ച ‘ഡോക്-1 മാക്സ്’ എന്ന ചുമസിറപ്പും ഗുളികകളും കഴിച്ച് 18 കുട്ടികൾ മരിച്ചെന്നാണ് ഉസ്‌ബെകിസ്താൻ ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തുന്നത്. ഉസ്ബെകിസ്താൻ സർക്കാരിന്റെ പരാതിയിൽ ലോകാരോഗ്യസംഘടന അന്വേഷണം തുടങ്ങി. പനിക്കും ചുമയ്ക്കും ഡോക്ടർ നിർദേശിച്ച ഡോക്-1 മാക്സ് കഴിച്ച കുട്ടികളെ ശ്വാസകോശസംബന്ധമായ കടുത്ത അസുഖങ്ങളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് പരാതി. ഡോക്-1…

Read More

ചൈനയിലെ കോവിഡ് വ്യാപനത്തിന് പിന്നിൽ നാല് വകഭേദങ്ങൾ, ഇന്ത്യയിൽ ഭയപ്പെടേണ്ട സാഹചര്യമില്ല: എൻ.കെ അറോറ

ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവി‍ഡ് കേസുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിൽ പടരുന്ന വകഭേദങ്ങളിലൊന്നായ ബി.എഫ്.7 ഇന്ത്യയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവിടെയും പ്രതിരോധ മാർ​ഗങ്ങൾ ശക്തമാക്കുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്ര ഭയക്കേണ്ടതില്ലെന്നും ചൈനയിലെ കോവിഡ് കുതിപ്പിന് പിന്നിൽ ഒന്നല്ല നാലു വകഭേദങ്ങളാണെന്നും വ്യക്തമാക്കുകയാണ് കേന്ദ്രസർക്കാരിന്റെ കോവിഡ് പാനൽ മേധാവിയായ എൻ.കെ. അറോറ. എൻ.ഡി. ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അറോറ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചൈനയിലെ നിലവിലെ വ്യാപനത്തിന് പിന്നിൽ ബി.എഫ്.7 മാത്രമല്ലെന്നും ബി.എൻ, ബി.ക്യു, എസ്.വി.വി വകഭേദങ്ങൾ ആണെന്നുമാണ്…

Read More

6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും

ചൈനയിൽ നിന്നും മറ്റ് 5 രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് അടുത്ത ആഴ്ച മുതൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്ന രാജ്യാന്തര യാത്രക്കാരാണ് ‘എയർ സുവിധ’ ഫോം പൂരിപ്പിക്കിക്കേണ്ടതും 72 മണിക്കൂർ മുൻപുള്ള ആർടി-പിസിആർ പരിശോധനാഫലം കരുതേണ്ടതും. അടുത്ത ആഴ്ച മുതൽ നിർബന്ധമാക്കുമെന്നാണ് വിവരം. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ പരിശോധന നടത്തിയ 6000 പേരിൽ 39 രാജ്യാന്തര യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജനുവരിയിൽ…

Read More

കൊവിഡ് ജാഗ്രത; ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇന്ന് മോക്ക് ഡ്രില്‍

രാജ്യത്തെ കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും. ഓക്സിജൻ പ്ലാന്‍റ് , വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ മോക്ഡ്രിലിന് മേൽനോട്ടം വഹിക്കണം എന്ന് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവിയ നിർദ്ദേശിച്ചു. രാജ്യത്ത് ഇതുവരെ വിദേശത്തുനിന്ന് വന്ന 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്. കൊവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ തടയുന്നതിൽ മുൻകൈയെടുക്കണെമെന്ന് ഡോക്ടർമാരോട്…

Read More

വാജ്പേയി സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി രാഹുൽ ഗാന്ധി

മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്മാരകം സന്ദര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ സദെയ്‌വ് അദലിലെത്തിയ രാഹുൽ വാജ്പേയിയുടെ സ്മാരകത്തിൽ പുഷ്പാര്‍ച്ചനയും നടത്തി. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. കോവിഡ് വിഷയത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് രാഹുലിന്റെ സന്ദർശനം. ഭാരത് ജോഡോ യാത്ര ഒൻപതു ദിവസത്തെ അവധിക്കു പിരിഞ്ഞതിന്റെ പിന്നാലെയാണു രാഹുൽ സ്മാരകങ്ങളിൽ സന്ദർശനത്തിനായി എത്തിയത്. വാജ്പേയിക്കു പുറമേ മഹാത്മാ ഗാന്ധി,…

Read More

അതിശൈത്യം: ഡല്‍ഹിയില്‍ താപനില താഴ്ന്നു, ബിഹാറിൽ സ്കൂളുകൾക്ക് അവധി

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കശ്മീരില്‍ രാത്രിയിലെ കുറഞ്ഞ താപനില മൈനസ് ആറിലെത്തി. ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നു. കടുത്ത ശൈത്യം തുടരുന്ന ബിഹാറിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പട്നയിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഡിസംബർ 26 മുതൽ 31 വരെയാണ് അവധി പ്രഖ്യാപിച്ചത്.  സർക്കാര്‍, സ്വകാര്യ സ്കൂളുകളെല്ലാം അടച്ചിടാൻ നിർദേശമുണ്ട്.  ശീതതരംഗം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് പട്‌ന ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.  അടുത്ത നാലു…

Read More

‘രാഹുലിന്റെ പ്രസംഗം പ്രകമ്പനമുണ്ടാക്കുന്നു’: പ്രിയ സഹോദരനെന്ന് വിശേഷിപ്പിച്ച് സ്റ്റാലിൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്തു പ്രകമ്പനം സൃഷ്ടിക്കുന്നുവെന്നു സ്റ്റാലിൻ പറഞ്ഞു. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാൽ നെഹ്റുവിനെയും സ്റ്റാലിൻ അനുസ്മരിച്ചു. മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നെഹ്റുവിനെയും മഹാത്മാഗാന്ധിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണ്. നെഹ്‌റുവിനെ കുറിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് എ.ഗോപണ്ണ എഴുതിയ ‘മാമനിതാർ നെഹ്‌റു’ എന്ന പുസ്തകം ചെന്നൈയിൽ പ്രകാശനം ചെയ്യവേയാണു സ്റ്റാലിന്റെ പരാമർശം. ‘പ്രിയ…

Read More

ഭൂമി സംബന്ധിച്ച തർക്കം; ബിഹാറിൽ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു

ബിഹാറിൽ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു. എല്ലാവരും ​അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുകയാണ്. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം.  ഉത്തരവാദിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിൽ സ്ത്രീകൾ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് വെടിവെയ്പ്പ് ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. 1985-ൽ സർക്കാർ,  ഭൂരഹിതരായ തൊഴിലാളികൾക്കുള്ള ഗ്രാന്റിന്റെ ഭാഗമായാണ് ഭൂമി തങ്ങൾക്ക് നൽകിയതെന്ന് ഗ്രാമവാസികൾ അവകാശപ്പെടുന്നു. കുടിയിറക്കപ്പെട്ടവർ തങ്ങളുടെ അവകാശവാദം ഉന്നയിച്ചതോടെ വിഷയം കോടതിയിലേക്ക് നീങ്ങി. 2004 മുതൽ കോടതി…

Read More

15 ദിവസം സന്ദര്‍ശക വിലക്ക്; സത്യേന്ദര്‍ ജെയിനിന്റെ വി.ഐ.പി ‘സൗകര്യങ്ങള്‍’ എടുത്തുമാറ്റി

കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയവെ വി.ഐ.പി. പരിഗണന ലഭിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, 15 ദിവസത്തേക്ക് ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിനിനനെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കേണ്ടെന്ന് തീരുമാനം. മന്ത്രിക്ക് സെല്ലില്‍ അനുവദിച്ചിരുന്ന കസേരയും മേശയും ഉള്‍പ്പെടെയുള്ള ‘സൗകര്യങ്ങള്‍’ എടുത്തുമാറ്റുകയും ചെയ്തു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന നിയമിച്ച സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അന്ന് ജയില്‍ ചുമതലയുണ്ടായിരുന്ന സന്ദീപ് ഗോയലാണ് സത്യേന്ദര്‍ ജെയിനിന് സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂട്ടുനിന്നതെന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തി. ഇയാള്‍ക്കെതിരെ നടപടിക്കും…

Read More