
യാത്രക്കാരിക്ക് നേരിട്ട ദുരനുഭവം: പരാതി പിൻവലിച്ചെന്ന് എയർ ഇന്ത്യ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
വിമാനത്തിൽ സഹയാത്രികയെ അപമാനിച്ച സംഭവത്തിൽ എയർ ഇന്ത്യ, സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് റിപ്പോർട്ട് നൽകി. പരാതിക്കാരിയായ സ്ത്രീ അതിക്രമം നടത്തിയ ആൾക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതി പിൻവലിച്ചിരുന്നു. യാത്രക്കാരിക്ക് അപമാനം നേരിട്ട സാഹചര്യത്തിൽ ഇവരിൽ നിന്ന് ഈടാക്കിയ ടിക്കറ്റിന്റെ പണം തിരികെ നൽകി. വിമാന ജീവനക്കാർ പൊലീസിനോട് അതിക്രമം നടന്നിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും എയർ ഇന്ത്യ പറയുന്നു. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. അമേരിക്കയിലെ ന്യൂയോർകിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിൽ വെച്ചാണ് യാത്രക്കാരിക്ക് ദുരനുഭവം…