
കൊടും ശൈത്യം; ഡൽഹി വിമാനത്താവളത്തിൽ 20 വിമാനങ്ങൾ വൈകി
ഡൽഹിയിൽ കൊടും ശൈത്യം. ഡൽഹിയിൽ ഇന്ന് ഇതുവരെ കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മൂടൽമഞ്ഞ് കാരണം ഡൽഹിയിൽ ഇന്ന് വിമാനത്താവളത്തിൽ 20 വിമാനങ്ങളുടെ സര്‍വീസ് വൈകി. ഉത്തരേന്ത്യയിൽ 42 തീവണ്ടികളാണ് വൈകി ഓടുന്നത്. മൂടൽമഞ്ഞ് കനത്തതോടെ പലയിടത്തും കാഴ്ചാ പരിധി തീരെ കുറഞ്ഞു. ഡൽഹിയിലെ ഉയര്‍ന്ന മേഖലകളിൽ ഇന്നലെ 1.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. രണ്ട് വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നഗരത്തിൽ പലയിടങ്ങളിലും രണ്ട് ഡിഗ്രി സെൽഷ്യസിനും അഞ്ച് ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്…