സർക്കാർ ചിലവിൽ പാർട്ടി പരസ്യം നൽകി; കെജ്രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് .സര്ക്കാർ ചിലവിൽ പാർട്ടി പരസ്യം പത്രങ്ങളിൽ നൽകിയ സംഭവത്തിൽ ഗവർണറുടെ നിർദേശം അനുസരിച്ചാണ് നടപടി. ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ആണ് നോട്ടീസ് നൽകിയത് .10 ദിവസത്തിനകം തുക അടയ്ക്കണം. ഭരണഘടനാ വിരുദ്ധമായി ഉദ്യോഗസ്ഥരെ കൊണ്ട് നടപടി എടുപ്പിക്കുകയാണ് എന്ന് ആം ആദ്മി കുറ്റപ്പെടുത്തി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പരസ്യങ്ങൾ ഡൽഹിയിൽ അടക്കം നൽകുന്നു. ഈ പണം തിരിച്ചു പിടിച്ചോ എന്നും ഉപമുഖ്യമന്ത്രി…

Read More

ഭാരത് ജോഡ‍ോ യാത്രയുടെ സമാപനത്തിൽ ആംആദ്മി അടക്കം 3 പാർട്ടികൾക്ക് ക്ഷണമില്ല; 21 പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കി മാറ്റാൻ കോൺഗ്രസ് പരിശ്രമിക്കുമ്പോൾ പ്രതിപക്ഷത്തെ മൂന്ന് പാർട്ടികൾക്ക് പരിപാടിയിലേക്ക് ക്ഷണമില്ല.  ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ആം ആദ്മി പാർട്ടി അടക്കമുള്ള മൂന്ന് പാർട്ടികൾക്കാണ് ക്ഷണമില്ലാത്തത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നയിക്കുന്ന  ഭാരത് രാഷ്ട്ര സമിതിയേയും , ഗുലാം നബി ആസാദിന്‍റെ ഡമോക്രറ്റിക് പാർട്ടിയേയും ഒഴിവാക്കിയിട്ടുണ്ട്. ഇടത് പാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, ശിവസേന, എൻ സി പി യടക്കം…

Read More

ബോംബ് ഭീഷണിയുള്ള റഷ്യൻ വിമാനം കാത്തുരക്ഷിച്ച് വ്യോമസേന

മോസ്കോയിൽനിന്നു ഗോവയിലേക്കുള്ള റഷ്യൻ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ സുരക്ഷയൊരുക്കിയത് ഇന്ത്യൻ വ്യോമസേന. തിങ്കളാഴ്ച രാത്രിയിലായിരുന്നു ബോംബ് ഭീഷണി. 236 യാത്രക്കാരും 8 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. ബോംബ് ഭീഷണിയുണ്ടെന്ന വിവരം കിട്ടിയതിനു പിന്നാലെ തയാറെടുപ്പുകൾക്ക് 50 മിനിറ്റ് സമയം മാത്രമാണു വ്യോമസേനയ്ക്കു ലഭിച്ചതെന്നു വാർത്താഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ”റഷ്യയിലെ അസൂർ എയർ വിമാനത്തിനായിരുന്നു ബോംബ് ഭീഷണി. സുരക്ഷ കണക്കിലെടുത്ത്, സൈനിക വ്യോമതാവളത്തിലെ ഒറ്റപ്പെട്ട സ്ഥലത്തേക്കു വിമാനം മാറ്റുകയായിരുന്നു…

Read More

ഭാരത് ജോഡോ യാത്ര തടയാനാവില്ലെന്ന് രാഹുൽ; ബഹിഷ്‌കരണാഹ്വാനവുമായി ബിജെപി

ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാവില്ലെന്ന് രാഹുൽ ഗാന്ധി. യാത്ര ബഹിഷ്‌ക്കരണമെന്ന് ബിജെപി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. യാത്ര പരാജയപ്പെടുമെന്ന് ബിജെപിയും ആർ എസ് എസും പരിഹസിച്ചിരുന്നു. ഇതിനിടെ പഞ്ചാബിലും വലിയ പിന്തുണയാണ് കാണുന്നതെന്നും രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പര്യടനം തുടരുകയാണ്. ജോഡോ യാത്രയിൽ പങ്കെടുക്കരുതെന്നാണ് ബിജെപി പൊതുജനങ്ങളോടാവശ്യപ്പെട്ടിരിക്കുന്നത്. സിഖ് സമുദായത്തെ കോൺഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് ബിജെപി ബഹിഷ്‌ക്കരണാഹ്വാനം നടത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ സുവർണ്ണ ക്ഷേത്ര സന്ദർശനത്തിനെതിരെ…

Read More

ജമ്മു കശ്മീരിൽ മഞ്ഞിൽ നിയന്ത്രണം വിട്ട സൈനിക വാഹനം കൊക്കയിൽ വീണു; 3 ജവാന്മാർ മരിച്ചു

ജമ്മു കശ്മീരിൽ അപകടത്തിൽ മൂന്ന് സൈനികർ മരിച്ചു. മഞ്ഞിൽ വാഹനം അപകടത്തിൽ പെട്ടു. കുപ്‌വാരയിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടം നടന്നത്. മഞ്ഞിൽ നിയന്ത്രണം വിട്ട് വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു. പട്രോളിങിന് പോയ സംഘമാണ് അപകടത്തിൽ പെട്ടത്. റോഡിൽ മഞ്ഞ് നിറഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സൈന്യം അറിയിച്ചു.

Read More

മായം കലർത്തിയ പാൽ പിടികൂടി; ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്. ഇന്ന് രാവിലെ മൃഗസംരക്ഷണ വകുപ്പ് പരിശോധനയിലാണ് ടാങ്കറിൽ കൊണ്ടുവരികയായിരുന്ന പാൽ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തേക്ക് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് പാൽ കൊണ്ടുവന്നത്. പിടിച്ചെടുത്ത പാൽ ഇപ്പോൾ ആരോഗ്യവകുപ്പിന് കൈമാറും. പത്തനംതിട്ടയിലെ പന്തളത്തുള്ള ഒരു കമ്പനിയിലേക്ക് കൊണ്ടുവന്ന പാലാണ്…

Read More

പൊങ്കൽ കത്തുമായി ‘തമിഴകം ഗവർണർ’; ‘ഗെറ്റ് ഔട്ട് രവി’ ബാനർ: പോര് മുറുകുന്നു

തമിഴ്‌നാട്ടിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. പൊങ്കൽ ആഘോഷത്തിന്റെ ക്ഷണക്കത്തിനെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണു ഗവർണർ ആർ.എൻ.രവി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അയച്ച ക്ഷണക്കത്തിൽ തമിഴ്‍നാട് എന്നതിനു പകരം ‘തമിഴകം’ എന്നാണു ഗവർണർ ഉപയോഗിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരിലുള്ള പോരിനു പിന്നാലെ തമിഴ്നാട് നിയമസഭയിൽനിന്നു ഗവർണർ കഴിഞ്ഞദിവസം ഇറങ്ങിപ്പോയിരുന്നു. തമിഴ്നാടിന്റെ പേര് ‘തമിഴകം’ എന്നാക്കണമെന്നു ഗവർണർ നേരത്തേ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ഡിഎംകെയുടെ സഖ്യകക്ഷികളായ കോൺഗ്രസ്, വിസികെ, ഇടതു പാർട്ടികൾ, മുസ്‌ലിം ലീഗ് എന്നിവയുടെ അംഗങ്ങൾ പ്രസംഗത്തിന്റെ തുടക്കത്തിൽതന്നെ…

ബംഗാളില് സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പ്; 30 കുട്ടികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

പശ്ചിമ ബംഗാളില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച 30-ഓളം കുട്ടികളെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിര്‍ഭൂം ജില്ലയിലെ മയൂരേശ്വറിലുള്ള പ്രൈമറി സ്‌കൂളിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ നല്‍കിയ ഭക്ഷണം കഴിച്ച കുട്ടികള്‍ ഛര്‍ദ്ദിച്ച് അവശനിലയിലാകുകയായിരുന്നു. പരിശോധനയില്‍ ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങളിലൊന്നില്‍ പാമ്പിനെ കണ്ടെത്തി. ഉടന്‍ തന്നെ കുട്ടികളെ സമീപത്തുള്ള രാംപൂര്‍ഘട്ട് മെഡിക്കല്‍ കോളേജിലെത്തിച്ചു. സ്‌കൂളിലെ ഭക്ഷണം കഴിച്ച കുട്ടികളുടെ ആരോഗ്യ സ്ഥിതി മോശമായതായി ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതി ലഭിച്ചതായി…