
പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്
പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി നാലു വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിലെ നാഗോളിൽ പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെൺകുഞ്ഞിന്റെ കഴുത്തിലാണ് പട്ടത്തിന്റെ ചരട് കുരുങ്ങിയത്. ബൈക്ക് നിയന്ത്രണം വിട്ട് പിതാവിനും പരിക്കേറ്റിട്ടുണ്ട്. വിനയ് കുമാർ മകൾ കീർത്തി എന്നിവർക്കാണ് പരിക്കേറ്റത്. വനസ്ഥലിപുരത്ത് നിന്ന് ഉപ്പലിലേക്ക് പോകുകയായിരുന്നു ഇവർ. നാഗോളിലെ എൽബി നഗറിലെ ഫ്‌ളൈ ഓവറിന് സമീപമെത്തിയപ്പോൾ വൈദ്യുതത്തൂണിൽ തൂങ്ങിക്കിടന്നിരുന്ന നൈലോൺ പട്ടത്തിന്റെ ചരട് പെൺകുട്ടിയുടെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. മറ്റ് യാത്രക്കാരെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അതേ സമയം എല്ലാ…