
ബഫർസോണ്‍ വിഷയം സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക്
ബഫർസോണ്‍ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. ഒരു കിലോമീറ്റർ വീതിയിൽ ബഫർസോൺ നിർബന്ധമാക്കിയത് മൂന്നംഗ ബെഞ്ചായിരുന്നു. നേരത്തേ വിധി പുറപ്പെടുവിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് നാഗേശ്വര റാവു വിരമിച്ചു. അതിനാൽ പുതിയ മൂന്നംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കും. മുൻ വിധിയിലെ ചില നിർദേശങ്ങൾ ഭേദഗതി ചെയ്യുമെന്ന സൂചന നൽകിയ കോടതി, മുൻ വിധിയിലെ അപാകതകൾ പരിഹരിക്കുമെന്ന് വ്യക്തമാക്കി. ഖനനം നിയന്ത്രിക്കുന്നതിനാലാണ് നിഷ്ക്കർഷയെന്നും മറ്റു ഇളവുകൾ പരിഗണിക്കാമെന്നും കോടതി…