വിശദീകരണത്തിന് അവസരം നൽകി, സർക്കാർ പ്രതികരിച്ചില്ല; ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ബിബിസി

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ വിശദീകരണവുമായി ബിബിസി. വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യൻ സർക്കാരിനു അവസരം നൽകിയിരുന്നുവെന്നും എന്നാൽ സർക്കാർ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. വിശദമായ ഗവേഷണം നടത്തിയാണു ഡോക്യുമെന്ററി തയാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി അറിയിച്ചു. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നും വെളിപ്പെടുത്തൽ നടത്തുന്ന ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബിബിസിയുടെ വിശദീകരണം. ബിബിസിയുടെ ഒരു ചാനൽ സംപ്രേഷണം…

Read More

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്രയുടെ യാത്രാവിലക്ക് നീട്ടി എയർ ഇന്ത്യ

ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയായ സ്ത്രീയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയുടെ യാത്രാവിലക്ക് എയർ ഇന്ത്യ നാല് മാസത്തേക്ക് കൂടി നീട്ടി. നേരത്തെ ഒരുമാസത്തേക്കായിരുന്നു ഇയാളെ വിമാനത്തിൽ കയറുന്നതിൽ നിന്നും വിലക്കിയിരുന്നത്. ഇതാണ് നീട്ടിയത്. നവംബർ 26 ന് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി…

Read More

ഡൽഹിയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

ഡൽഹിയിൽ മതിലിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ. പശ്ചിം വിഹാർ മേഖലയിൽ ആണ് മതിലിൽ മുദ്രാവാക്യങ്ങൾ എഴുതിയതായി ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് എത്തി ചുമരിലെ എഴുത്തുകൾ മായ്ച്ചു. സംഭവത്തിൽ നിയമ നടപടി എടുക്കുമെന്നും സുരക്ഷാ വീഴ്ച അല്ലെന്നും ഡൽഹി പൊലീസ് അറിയിച്ചു.  ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സിഖ് ഫോർ ജസ്റ്റിസ് എന്ന നിരോധിത സംഘടനയുടെ പേരിലാണ് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. വാർത്തകളിൽ നിറയാനുള്ള സംഘടനയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പൊലീസ് പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഡൽഹിയിൽ…

Read More

21 വയസ്സായിട്ട് മദ്യപിച്ചാല്‍ മതി; കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല

കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല. മദ്യം വാങ്ങാനുള്ള മിനിമം പ്രായം 21-ൽ നിന്ന് 18 ആക്കി കുറയ്ക്കാനാണ് സംസ്ഥാനസർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ പൊതുജനസംഘടനകളിൽ നിന്നടക്കം പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് സർക്കാർ നീക്കം പിൻവലിച്ചത്. മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കുന്നതടക്കം നിർദേശങ്ങളടങ്ങിയ കർണാടക എക്സൈസ് റൂൾഡ് 2023-ന്‍റെ കരട് കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനസർക്കാർ പുറത്തിറക്കിയത്. കഴിഞ്ഞ വർഷം മദ്യവിൽപ്പനയിലൂടെ 26,377 കോടി രൂപയായിരുന്നു സർക്കാർ വരുമാനമുണ്ടാക്കിയത്. ഗോവ, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോൾ 18…

Read More

‘കരിയറും ജീവിതവും നശിപ്പിച്ചു’: സുകാഷിനെതിരെ മൊഴിയുമായി ജാക്വലിൻ, നോറ ഫത്തേഹി

 സാമ്പത്തിക തട്ടിപ്പു കേസിൽ ജയിലിലുള്ള സുകാഷ് ചന്ദ്രശേഖറിനെതിരെ കടുത്ത ആരോപണങ്ങളുമായി ബോളിവുഡ് നടിമാരായ ജാക്വിലിൻ ഫെർണാണ്ടസും നോറ ഫത്തേഹിയും രംഗത്ത്. സുകാഷ് ചന്ദ്രശേഖറിന്റെ സാമ്പത്തിക തട്ടിപ്പുമായുള്ള ബന്ധത്തിൽ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ നൽകിയ മൊഴിയിലാണ് ഇരുവരും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. വ്യാജവാഗ്ദാനങ്ങൾ നൽകി സുകാഷ് തങ്ങളെ കബളിപ്പിച്ചതായാണ് ഇരുവരുടെയും ആരോപണം. സുകാഷ് തുടർച്ചയായി കള്ളം പറഞ്ഞ് വഞ്ചിച്ചതായും ഇരുവരും മൊഴി നൽകി. ”പല നടിമാരും സുകേഷിന്റെ ആളാകാൻ മത്സരിക്കുന്നു. സുകാഷ് ആരാണെന്ന് ആദ്യം എനിക്ക് അറിയില്ലായിരുന്നു….

Read More

‘രാഹുൽ ​സമർഥൻ; ‘പപ്പു’വെന്നു വിളിക്കുന്നത് നിർഭാഗ്യകരമെന്ന് രഘുറാം രാജൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്നു പരിഹസിക്കുന്നത് നിർഭാഗ്യകരമെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ. രാഹുൽ ഗാന്ധി സമർഥനായ വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ദാവോസിൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട ‘പപ്പു’ പ്രതിഛായ നിർഭാഗ്യകരമെന്നാണ് ഞാൻ കരുതുന്നത്. ഒരു ദശാബ്ദത്തോളം അദ്ദേഹവുമായി പലതരത്തിൽ ഇടപെടാൻ സാധിച്ചിട്ടുണ്ട്. അപ്പോഴൊന്നും അദ്ദേഹം ‘പപ്പു’ ആണെന്നു തോന്നിയിട്ടില്ല. സമർഥനും ചെറുപ്പക്കാരനും ശ്രദ്ധാലുവുമായ വ്യക്തിയാണ് അദ്ദേഹം. രാഹുൽ നയിക്കുന്ന ഭാരത്…

Read More

വ്യാജ ആദായ നികുതി റീഫണ്ട്: മലയാളികളടക്കം 31പേർക്കെതിരെ കേസെടുത്ത് സിബിഐ

വ്യാജ ആദായ നികുതി റീഫണ്ടുമായി ബന്ധപ്പെട്ട് 31 പേർക്കെതിരെ സിബിഐ കേസ് .കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 മലയാളികൾക്കെതിരെയും കേസ് ഉണ്ട്. 18 നാവിക ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേരളത്തിലെ ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ടി എം സുഗന്തമാല നൽകിയ പരാതിയിലാണ് കേസ് 2016 മുതൽ വ്യാജരേഖകൾ നൽകി 44 ലക്ഷം റീഫണ്ട് വാങ്ങിയെന്നാണ് പരാതി . ഇതിൻ്റെ പത്തു ശതമാനം ഏജൻ്റ്മാർ വാങ്ങുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

Read More

അന്വേഷണ ഏജന്‍സികളോട് സോഴ്സ് വെളിപ്പെടുത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇളവില്ല; കോടതി

അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പാകെ വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്താതിരിക്കാനുള്ള നിയമപരമായ ഇളവ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ലെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി. ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാധ്യമ പ്രവര്‍ത്തകര്‍ സോഴ്സ് വെളിപ്പെടുത്തണമെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അഞ്ജനി മഹാജന്‍ വ്യക്തമാക്കി. വ്യാജരേഖ ചമച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. മുലായം സിങ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ചില രേഖകള്‍ 2009 ഫെബ്രുവരി ഒമ്പതിന്…

Read More

ഭാരത് ജോഡോ യാത്ര ഇന്ന് കശ്മീരിലെത്തും; കനത്ത സുരക്ഷ

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക്. വൈകീട്ട് ആറ് മണിയോടെ കശ്മീർ അതിർത്തിയായ ലഖൻപൂരിൽ കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും. 23 ന് പൊതു റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. റിപ്പബ്ളിക് ദിനത്തിൽ ബനി ഹാളിൽ രാഹുൽ പതാകയുയർത്തും. 30 ന് ശ്രീനഗർ ഷെർ ഇ കശ്മീരി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള ,എം.കെ സ്റ്റാലിൻ, ഉദ്ദവ് താക്കറെ യടക്കമുള്ള നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. ഇടത്…

Read More

മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു 

ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 നാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ്. മേഘാലയിലും നാഗാലാന്റിലും ഫെബ്രുവരി 27 നും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2 ന് മൂന്നിടത്തും വോട്ടെണ്ണലും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു.  മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുക. തിയ്യതി പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയതായി ഇലക്ഷൻ കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു….

Read More