
മോർച്ചറിയിലെ മൃതദേഹങ്ങളിലെ കണ്ണുകൾ നഷ്ടപ്പെട്ടു; എലി കരണ്ടതെന്ന് അധികൃതർ
ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന 2 മൃതദേഹങ്ങളിലെ കണ്ണുകൾ നഷ്ടപ്പെട്ടതായി പരാതി. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് അസാധാരണ സംഭവം. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളിലെ ഓരോ കണ്ണുകളാണ് നഷ്ടപ്പെട്ടത്. ആദ്യ സംഭവം റിപ്പോർട്ട് ചെയ്ത് 15 ദിവസങ്ങൾക്കകമാണ് രണ്ടാമത്തെ കണ്ണ് നഷ്ടമായത്. എലികൾ കരണ്ടതായിരിക്കാമെന്നാണു പ്രാഥമിക നിഗമനം. 32 വയസ്സുള്ള മോത്തിലാൽ ഗൗണ്ട് എന്നയാളെ കൃഷി സ്ഥലത്ത് ബോധരഹിതനായതിനെത്തുടർന്ന് ജനുവരി 4ന് ബന്ധുക്കൾ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽവച്ച് മരണം സ്ഥിരീകരിച്ചു. മോർച്ചറിയിലെ ഫ്രീസർ പ്രവർത്തിക്കാത്തതിനെത്തുടർന്ന് വേണ്ടത്ര ശ്രദ്ധിക്കാതെ…