
‘പഠനത്തിൽ മാത്രം ശ്രദ്ധ വേണം; അണ്ണനാണ്, എന്നും എപ്പോഴും കൂടെയുണ്ടാകും’: പെണ്‍കുട്ടികൾക്ക് കത്തുമായി വിജയ്
അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൻ്റെ പശ്ചാത്തലത്തിൽ സ്വന്തം കൈപ്പട കൊണ്ട് കത്തെഴുതി തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷൻ കൂടിയായ തമിഴ് നടൻ വിജയ്. ‘തമിഴ്‌നാടിൻ്റെ സഹോദരിമാർക്ക്’ എന്നെഴുതി ആരംഭിച്ച കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം അവരുടെ “സഹോദരനെ” പോലെ കൂടെയുണ്ടാകുമെന്നും “സുരക്ഷിത തമിഴ്നാട് സൃഷ്ടിക്കാൻ” ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി. ദയവുചെയ്ത് ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ വിദ്യാർത്ഥിനിയോട് പറഞ്ഞു. കത്തിൽ തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതു…