ഇപിഎഫ്ഒ പുറപ്പെടുവിച്ച അറസ്റ്റ് വാറൻ്റ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി ; ഇന്ത്യൻ മുൻ ക്രിക്കറ്റർ റോബിൻ ഉത്തപ്പയ്ക്ക് ആശ്വാസം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്ക് ആശ്വാസം.ഇപിഎഫ്ഒ പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.23.34 ലക്ഷം രൂപ പിഎഫ് അരിയേഴ്‌സ് നൽകുന്നതിൽ വീഴ്ച വരുത്തിയതിന് ആണ് ഉത്തപ്പ അടക്കമുള്ളവർക്ക് എതിരെ ഇപിഎഫ്ഒ അധികൃതർ അറസ്റ്റ് വാറന്റ് നൽകിയത്.ഉത്തപ്പ നിക്ഷേപകനായ സെന്റാറസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരുടെ പിഎഫ് വിഹിതം നൽകുന്നതിൽ വീഴ്ച വരുത്തിയിരുന്നു എന്നാൽ താൻ നിക്ഷേപം നടത്തിയ ഒരു കമ്പനി മാത്രം ആണിത് എന്നാണ് ഉത്തപ്പയുടെ വാദം. കെടുകാര്യസ്ഥത…

Read More

‘ചർച്ച ആരംഭിക്കേണ്ട സമയമായി; മൗനം വെടിയണം’: കേന്ദ്രത്തോട് കർഷക നേതാക്കൾ

കർഷകരുമായി കേന്ദ്ര സർക്കാർ ചർച്ച ആരംഭിക്കണമെന്നു സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതരം) കിസാൻ മസ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു. എപ്പോഴും ചർച്ചയ്ക്കു തയാറായിരുന്നുവെന്നും കേന്ദ്രസർക്കാരുമായി സംസാരിക്കാൻ വിസമ്മതിച്ചിട്ടില്ലെന്നും കർഷക നേതാക്കൾ പറഞ്ഞു. സമരത്തിൽ സർക്കാർ മൗനം വെടിഞ്ഞു ചർച്ച ആരംഭിക്കേണ്ട സമയമായെന്നു മുതിർന്ന കർഷക നേതാവ് കാക സിങ് കോത്ര അഭിപ്രായപ്പെട്ടു. “നിലവിലുള്ള പ്രതിഷേധത്തിന്റെ സ്തംഭനാവസ്ഥ മറികടക്കാൻ കേന്ദ്രസർക്കാരിനു താൽപര്യമില്ലെങ്കിൽ, ദല്ലേവാളിന് എങ്ങനെ വൈദ്യസഹായം ലഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകും? ഞങ്ങൾ ചർച്ചകൾക്കു തയാറാണ്. പക്ഷേ സർക്കാർ തയാറല്ല. അവർക്കു താൽപര്യമില്ലെന്നു…

Read More

ആശുപത്രി മുറിയിൽ ചക്ക് ദേ ഗാനത്തിന് ഡാൻസ് കളിച്ച് വിനോദ് കാംബ്ലി; സോഷ്യൽ മീഡിയ കീഴടക്കിയ വീഡിയോ

ആശുപത്രി മുറിയിൽ ചക്‌ദേ ഇന്ത്യ പാട്ട് പാടി ഡാൻസ് കളിക്കുന്ന മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. താനെയിലെ ആശുപത്രിയിൽ നിന്നുള്ള ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വിനോദ് കാംബ്ലിയുടെ വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആരോഗ്യനില മോശമായതിനെ തുടർന്നാണ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ കാംബ്ലിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് അറിയിച്ചിരിക്കുന്നത്. അതിന് പിന്നാലെയാണ് ആരാധകർക്ക് ആശ്വാസമേകുന്ന വീഡിയോയും പുറത്ത് വന്നത്. പാട്ടിന്റെ താളത്തിനൊത്ത് പതുക്കെ കാലുകളും കൈകളും ചലിപ്പിക്കുന്ന കാംബ്ലി…

Read More

അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് ; എഫ് ഐ ആർ ചോർന്നത് സാങ്കേതിക തകരാർ കാരണമെന്ന് എൻഐസി

ചെന്നൈ അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ ചെന്നൈ പൊലീസിന്റെ വാദം പിന്തുണച്ച് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക്സ് സെൻ്റർ (എൻഐസി). അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ അടങ്ങിയ എഫ്ഐആ‍‍ർ ചോർന്നതിന് കാരണം സാങ്കേതിക തകരാർ ആകാമെന്ന് എൻഐസി അറിയിച്ചു. ബലാത്സംഗം അടക്കമുള്ള കേസുകളിലെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാകാത്ത നിലയിലാണ് സാധാരണ ക്രൈം ക്രിമിനല്‍ ട്രാക്കിം​ഗ് നെറ്റ് വര്‍ക്ക് സിസ്റ്റത്തിൽ (സിസിടിഎൻഎസ്) അപ്‌ലോഡ് ചെയ്യാറുള്ളത്. എന്നാൽ നിയമസംഹിതയായ ഐപിസിയിൽ നിന്ന് ബിഎൻഎസ്സിലേയ്ക്കുള്ള മാറ്റം പ്രതിഫലിക്കാതെ പോയതാകാം ഇവിടെ എഫ്ഐആ‍ർ…

Read More

മണിപ്പൂർ ജനതയോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബിരേൻ സിംഗ് ; സംസ്ഥാനത്ത് ഈ വർഷം നടന്നത് നിർഭാഗ്യകരമായ സംഭവങ്ങളെന്നും മുഖ്യമന്ത്രി

സംസ്ഥാനത്തെ വർഗീയ സംഘർഷങ്ങളിൽ മണിപ്പൂർ ജനതയോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി എൻ. ബീരേൺ സിങ്. ‘നിർഭാഗ്യകരമായ സംഭവങ്ങളാണ് ഈ വർഷം നടന്നത്. കഴിഞ്ഞ മെയ് മൂന്നു മുതൽ ഇന്നുവരെ സംസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ മാപ്പു ചോദിക്കുന്നു. നിരവധി പേർക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. നിരവധി പേർക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഖേദം പ്രകടിപ്പിക്കുന്നു. ക്ഷമ ചോദിക്കുന്നു’ -ബീരേൻ സിങ് പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് മാസമായി സംസ്ഥാനം സമാധാനത്തിലൂടെ കടന്നുപോകുന്നത് പ്രതീക്ഷ നൽകുന്നു. 2025ഓടെ സംസ്ഥാനത്ത് സാധാരണ…

Read More

രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ഏറ്റവും കുറവ് ആസ്‌തിയുള്ളവരിൽ പിണറായി വിജയൻ മൂന്നാം സ്ഥാനത്ത്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് റിപ്പോർട്ട്. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. രാജ്യത്തെ ഏറ്റവും കുറവ് ആസ്‌തിയുള്ള മുഖ്യമന്ത്രി മമതാ ബാന‌ർജിയാണ്. 15 ലക്ഷം രൂപയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആകെ ആസ്‌തി. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി ഒരു കോടി 18 ലക്ഷം രൂപയാണ്. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും ആകെ ആസ്തി 1,630…

Read More

മലയാഴി നഴ്‌സ് നിമിഷപ്രിയയ്ക്ക് മോചനമില്ല; വധശിക്ഷയ്ക്ക് അനുമതി നൽകി യമൻ പ്രസിഡന്റ്

യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാഴി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി. യമൻ പ്രസിഡന്റ് റഷാദ് അൽ-അലീമിയാണ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയത്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കുമെന്നാണു സൂചന. നയതന്ത്രതലത്തിലുള്ള ഇടപെടലുകൾക്കു തിരിച്ചടിയായാണു യമൻ പ്രസിഡന്റിന്റെ തീരുമാനം വരുന്നത്. കൊല്ലപ്പെട്ട യമൻ യുവാവ് തലാൽ അബ്ദുൽ മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ തലസ്ഥാനമായ സൻആയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കഴിഞ്ഞ…

Read More

സ്‌പെഡക്സ് വിക്ഷേപണം വിജയം; നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയുടെ ചരിത്രദൗത്യമായ സ്പെഡക്സ് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് തിങ്കളാഴ്ച രാത്രി 9.58നാണ് പി.എസ്.എൽ.വി.സി 60 റോക്കറ്റിൽ എസ്.ഡി.എക്സ് 01(ചേസർ ഉപഗ്രഹം), എസ്.ഡി.എക്സ് 02 (ടാർജറ്റ് ഉപഗ്രഹം) എന്നിവ വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്ന റോക്കറ്റ് 20 മിനിറ്റിനകം രണ്ട് ഉപഗ്രഹങ്ങളെയും ഭൂമിയിൽ നിന്ന് 476 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചു. 220കിലോഗ്രാം വീതമാണ് ഉപഗ്രഹങ്ങളുടെ ഭാരം. സ്‌പെയ്സ് ഡോക്കിംഗ് എക്സ്‌പെരിമെന്റ് എന്നതിന്റെ…

Read More

‘കേരളം ഇന്ത്യയുടെ ഭാഗം തന്നെ’; വിവാദമായതിന് പിന്നാലെ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ബിജെപി നേതാവ് 

കേരളം മിനി പാക്കിസ്ഥാനാണെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ. കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നും റാണെ ന്യായീകരിച്ചു. പ്രസ്താവനക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം തുടരുകയാണ്. കേരളം മിനി പാക്കിസ്ഥാൻ ആണ്. അതുകൊണ്ടാണ്  പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമർശം. മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാരിലെ തുറമുഖ വികസന വകുപ്പ് മന്ത്രിയും, ബിജെപി നേതാവുമായ നിതേഷ് റാണെ…

Read More

കർഷക ബന്ദിൽ സ്തംഭിച്ച് പഞ്ചാബ്; വന്ദേഭാരത് അടക്കം 163 ട്രെയിനുകൾ റദ്ദാക്കി: റോഡ് ഗതാഗതവും തടസ്സപ്പെട്ടു

കർഷക സംഘടനകൾ പ്രഖ്യാപിച്ച പഞ്ചാബ് ബന്ദ് പുരോ​ഗമിക്കുന്നു. റോഡ്, റെയിൽ ​ഗതാ​ഗതം വ്യാപകമായി തടസപ്പെട്ടു. പഞ്ചാബിലൂടെ ഓടുന്ന 163 ട്രെയിനുകൾ റദ്ദാക്കി. കർഷകരുമായി പഞ്ചാബ് സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാ​ഗവും കിസാൻ മസ്ദൂർ മോർച്ചയും പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ 7 മണി മുതൽ വൈകീട്ട് 4 മണി വരെ റെയിൽ, റോ‍‍‍ഡ് ​ഗതാ​ഗതം തടയാനും കടകൾ അടച്ചിടാനുമാണ് ആഹ്വാനം….

Read More