ഇരകൾക്ക് നീതി ഉറപ്പാക്കാൻ കഴിയാത്തതിൽ മാപ്പ്; പൊതുയോഗത്തിൽ ബെൽറ്റൂരി സ്വയം അടിച്ച് എഎപി നേതാവ്

പൊതുയോഗത്തിൽ വച്ച് ബെൽറ്റൂരി സ്വയം അടിച്ച് എഎപി നേതാവ് ഗോപാൽ ഇറ്റാലിയ. ഗുജറാത്തിലെ സൂറത്തിൽ പൊതുയോഗത്തിലാണ് സംഭവം. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് സ്വയം ചാട്ടയടി ഏറ്റുവാങ്ങിയതെന്ന് ഗോപാൽ ഇറ്റാലിയ വ്യക്തമാക്കി.  ബിജെപി നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് അംറേലിയിൽ അടുത്തിടെ പതീദാർ യുവതിയെ അറസ്റ്റ് ചെയ്യുകയും റോഡിലൂടെ പരസ്യമായി നടത്തിക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് എഎപി ദേശീയ ജോയിന്‍റ് സെക്രട്ടറി ബെൽറ്റ് ഊരി സ്വയം ചാട്ടയടിച്ചത്. മോർബി തൂക്കുപാലം തകർച്ച,…

Read More

ടിബറ്റിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി: ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രകമ്പനമുണ്ടായതായി റിപ്പോർട്ട്

നേപ്പാൾ അതിർത്തിക്കടുത്തുള്ള ടിബറ്റിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടെ ഒന്നിലധികം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ട്. നേപ്പാളിലെ ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കായി ഇന്നുരാവിലെ 6.35നാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഫലമായി ബീഹാർ, ആസാം, പശ്ചിമ ബംഗാൾ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ചൈനയുടെ ടിബറ്റ് മേഖലയിൽ 10 കിലോമീറ്റർ (ആറ് മൈൽ) ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ…

Read More

രാജ്യത്ത് 6 എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

എച്ച്എംപിവി വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 6 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്നലെ ഇന്ത്യയില്‍ ആറ് എച്ച്എംപിവി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബെംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ്…

Read More

നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് അഞ്ചു കോടിയുടെ നഷ്ടപരിഹാരം വേണം; ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു

നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് പുതിയ കുരുക്ക്. അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു. നയൻതാരയുടെ ഡോക്യുമെന്‍റററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നാണ് പരാതി. ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് ആണ് നോട്ടീസ് അയച്ചത്. നേരത്തെ നാനും റൗ‍ഡി താൻ ചിത്രത്തിന്‍റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനത്തിന് ധനുഷിന്‍റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. 2005ൽ റിലീസ് ചെയ്ത ചന്ദ്രമുഖി ചിത്രത്തിൽ രജനികാന്ത് ആയിരുന്നു നായകൻ….

Read More

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; 9 ജവാൻമാർക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സൈനികർക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാൻമാർക്ക് വീരമൃത്യു. ദന്തേവാഡ ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ എട്ട് ജവാൻമാരും ഒരു ഡ്രൈവറും ആണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ മാവോയിസത്തെ നേരിടാൻ രൂപീകരിച്ച പ്രത്യേക പൊലീസ് യൂണിറ്റായ ജില്ലാ ദന്തേവാഡ റിസർവ് ഗാർഡിൽ നിന്നുള്ളവരാണ് എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ആക്രമണം. സ്ഫോടനത്തിൽ ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിച്ചിതറിപ്പോയി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സൈനിക വാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നത്. 20 ജവാന്മാരാണ്…

Read More

നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം ; വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ തമിഴ്നാട് ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗവർണർ ആർ എൻ രവിയുടെ നടപടി ബാലിശമെന്നാണ് എം കെ സ്റ്റാലിൻ വിമർശിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ ഗവർണർ തുടർച്ചയായി അവഹേളിക്കുകയാണെന്നും സ്റ്റാലിൻ ആഞ്ഞടിച്ചു. ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ മനസ്സില്ലെങ്കിൽ ആർ എൻ രവി എന്തിനാണ് ഗവർണർ പദവിയിൽ തുടരുന്നതെന്ന് സ്റ്റാലിൻ ചോദിച്ചു. മുൻ വർഷങ്ങളിൽ ഗവർണർ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടതും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. സഭാ സമ്മേളനത്തിന്‍റെ തുടക്കത്തിൽ,…

Read More

രാജ്യത്ത് മൂന്നാമത്തെ എച്ച് എം പി വി കേസ് സ്ഥിരീകരിച്ചു; അഹമ്മദാബാദിൽ 2 മാസം പ്രായമുള്ള കുഞ്ഞിലാണ് രോഗം കണ്ടെത്തിയത്

രാജ്യത്ത് മൂന്നാമത്തെ എച്ച് എം പി വി കേസ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് രോഗം കണ്ടെത്തിയത്. കുട്ടി നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം വൈകാതെ മാർഗനിർദേശം പുറത്തിറക്കുമെന്നാണ് വിവരം. കൊറോണ വൈറസിന്റെ സമാന പ്രോട്ടോക്കോളുകളായിരിക്കും എച്ച് എം പി വിയിലും പാലിക്കുകയെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി റിഷികേഷ് പട്ടേൽ പറഞ്ഞു. ലക്ഷണങ്ങൾക്കനുസരിച്ചായിരിക്കും ചികിത്സ നൽകുക. രണ്ടുമൂന്ന് ദിവസത്തിനകം സർക്കാർ പരിശോധനാ കിറ്റുകൾ സജ്ജീകരിക്കുമെന്നും മന്ത്രി…

Read More

നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ല ; വെളിപ്പെടുത്തലുമായി ഡൽഹിയിലെ യെമൻ എംബസി

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിലാണ് അംഗീകാരം നൽകിയത്. ഹൂതി നിയന്ത്രണത്തിലുള്ള സ്ഥലത്താണ് കുറ്റകൃത്യം നടന്നതെന്നും ഡൽഹിയിലെ യെമൻ എംബസി വിശദീകരിച്ചു. അതേസമയം, നിമിഷ പ്രിയയുടെ മോചനത്തില്‍ പോസിറ്റീവ് ആയ ചില സൂചനകൾ ഉണ്ടെന്ന് യെമനിൽ കാര്യങ്ങൾ ഏകോപിക്കുന്ന സാമൂഹ്യ പ്രവർത്തകൻ നേരത്തെ പ്രതികരിച്ചിരുന്നു. മധ്യസ്ഥ ചർച്ചകൾ പോലും ഇനിയും തുടങ്ങാത്തതിനാൽ മോചനം യാഥാർഥ്യം ആവണമെങ്കിൽ…

Read More

‘എച്ച്എംപിവിയെ നേരിടാൻ രാജ്യം സുസജ്ജം’; നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്ന രാജ്യത്തുൾപ്പെടെ ആ​ഗോള വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി)യെ നേരിടാൻ രാജ്യം സുസജ്ജമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐഎംസിആർ). രോഗബാധിതരായ ശിശുക്കൾക്കോ കുടുംബാം​ഗങ്ങൾക്കോ സമീപകാലത്തായി അന്താരാഷ്ട്ര യാത്രാ ചരിത്രമില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്  അറിയിച്ചു.  കൂടാതെ ഐസിഎംആറിൽ നിന്നും ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) നിന്നും ലഭിക്കുന്ന നിലവിലെ വിവരമനുസരിച്ച് രാജ്യത്ത് ഇൻഫ്ലുവൻസ, കടുത്ത ശ്വാസകോശ സംബന്ധമായ രോ​ഗങ്ങൾ (Severe Acute Respiratory Illness (SARI))…

Read More

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് ; രണ്ടാം പ്രതി അനുശാന്തിയെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണ് ഉള്ളതെന്ന് സുപ്രീംകോടതി

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസിലെ രണ്ടാം പ്രതിയായ അനുശാന്തിയെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണുള്ളതെന്ന് സുപ്രീംകോടതി. അനുശാന്തിയുടെ അപ്പീൽ പരിഗണിക്കവേ ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ചാണ് വാദത്തിനിടെ ചോദ്യം ഉന്നയിച്ചത്. കേസിൽ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തമാണ് നൽകിയിരിക്കുന്നതെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. എന്നാൽ അനുശാന്തിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യമാണെന്ന് അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞു. ഇക്കാര്യം പരിശോധിക്കാൻ മെഡിക്കൽ ബോർഡിനോട് ആവശ്യപ്പെട്ടുവെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം കണക്കിലെടുത്ത് മറുപടി ഒരാഴ്ച്ച…

Read More