വൈസ് ചാൻസലർ നിയമനത്തിന് ഇനി ഗവർണർമാർക്ക് പൂർണ അധികാരം ; യുജിസിയുടെ കരട് ചട്ടം പുറത്തിറക്കി

വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർമാർക്ക് പൂർണ അധികാരം നൽകുന്ന പുതിയ പരിഷ്‌കാരവുമായി യുജിസി. 2018ലെ യുജിസി നിയമഭേദഗതി അനുസരിച്ച് 10 വർഷം പ്രൊഫസറായി സേവനം ചെയ്തവരും ഗവേഷണരംഗത്ത് ഗൈഡായി പ്രവർത്തിച്ചവർക്കും മാത്രമേ വിസിമാരാവാൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ പുതിയ പരിഷ്‌കാരം അനുസരിച്ച് വ്യവസായ പ്രമുഖർക്കും പൊതുഭരണരംഗത്ത് കഴിവ് തെളിയിച്ചവർക്കും വിസിമാരാവാം. ഉന്നത വിദ്യാഭ്യാസരംഗത്ത് അധ്യാപകരും അക്കാദമിക് സ്റ്റാഫും ആവാനുള്ള മിനിമം യോഗ്യത പരിഷ്‌കരിക്കുന്ന കരട് ചട്ടം കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തിറക്കിയത്. പുതിയ ഭേദഗതി…

Read More

പുഷ്പ-2 പ്രീമിയർ ഷോയ്ക്കിടെ പരിക്കേറ്റ 9 വയസുകാരൻ ശ്രീതേജിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് നടൻ അല്ലു അർജുൻ

പുഷ്പ 2 പ്രീമിയർ തിരക്കിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ ശ്രീ തേജിനെ ആശുപത്രിയിലെത്തി കണ്ട് അല്ലു അർജുൻ. ഡിസംബർ 5 മുതൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ശ്രീ തേജ്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ദുരന്തമുണ്ടായി ഒരു മാസത്തിന് ശേഷമാണ് സന്ദർശനം. നേരത്തെ കുട്ടിയെ കാണാൻ അല്ലു അർജുൻ പൊലീസ് അനുമതി തേടിയിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാക്കാതെ മാത്രമേ കുട്ടിയെ കാണാൻ എത്താവൂ എന്നും അതല്ലെങ്കിൽ സന്ദർശനം മാറ്റണം എന്നും…

Read More

ഡാറ്റാ സംരക്ഷണ കരട് ബില്‍: വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ 250 കോടി രൂപ വരെ പിഴ

ഐടി കമ്പനികൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവയ്ക്ക് വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡാറ്റാ സംരക്ഷണ ബില്‍ വഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്‍റെ ഡ്രാഫ്റ്റിലാണ് ഐടി കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമുള്ള നിയന്ത്രണങ്ങളെ കുറിച്ച് പറയുന്നത്. എന്നാല്‍ ഡിജിറ്റല്‍ ഡാറ്റകൾക്ക് മേൽ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം മാധ്യമങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. പൗരസ്വാതന്ത്ര്യവും രാജ്യസുരക്ഷയും ഊട്ടിയുറപ്പിക്കുകയാണ് ഡിജിറ്റല്‍…

Read More

മഹാരാഷ്ട്രയിലും എച്ച് എം പി വി വൈറസ് സ്ഥിരീകരിച്ചു ; രണ്ട് കുട്ടികൾക്ക് രോഗം , ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരണം. കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും വീട്ടിൽ നിരീക്ഷണത്തിലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എച്ച്എംപിവി വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കി. നേരത്തെ ബെംഗളുരുവിൽ രണ്ടും, ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു….

Read More

ഹൈദരാബാദിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യുവതിയും യുവാവും മരിച്ചു

ഹൈദരാബാദിനടുത്ത് ഖട്‍കേസറിൽ യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു. മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ വിവരങ്ങൾ വ്യക്തമല്ല, മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘമടക്കമെത്തി പരിശോധിക്കുകയാണ്. കാറിൽ കുടുങ്ങിയ ഇരുവർക്കും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല. 

Read More

ഹൃദയാഘാതം ; മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. ചാമരാജനഗറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത്.

Read More

ഇന്ത്യയിലെ എച്ച് എം പി വി വൈറസ് വ്യാപനം ; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം

എച്ച്എംപിവി വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 6 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്നലെ ഇന്ത്യയില്‍ ആറ് എച്ച്എംപിവി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബെംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ്…

Read More

എച്ച് എം പി വി വൈറസ് ; ചെന്നൈയിൽ രോഗം ബാധിച്ച രണ്ട് കുട്ടികളുടേയും ആരോഗ്യനില തൃപ്തികരം

ചെന്നൈയിൽ കഴിഞ്ഞ ദിവസം എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നും രണ്ട് പേർക്ക് മാത്രമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്നും അറിയിച്ച തമിഴ്നാട് സർക്കാർ ശരീരത്തിലെ ജലാംശം ക്രമീകരിക്കുകയും വിശ്രമവും ഉൾപ്പെടെ രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയിലൂടെ തന്നെ ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെട്ടതായും വിശദീകരിക്കുന്നുണ്ട്. പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. തേനംപെട്ട്, ​ഗിണ്ടി എന്നിവിടങ്ങളിൽ 2 കുട്ടികൾക്ക് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ…

Read More

ഇരകൾക്ക് നീതി ഉറപ്പാക്കാൻ കഴിയാത്തതിൽ മാപ്പ്; പൊതുയോഗത്തിൽ ബെൽറ്റൂരി സ്വയം അടിച്ച് എഎപി നേതാവ്

പൊതുയോഗത്തിൽ വച്ച് ബെൽറ്റൂരി സ്വയം അടിച്ച് എഎപി നേതാവ് ഗോപാൽ ഇറ്റാലിയ. ഗുജറാത്തിലെ സൂറത്തിൽ പൊതുയോഗത്തിലാണ് സംഭവം. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് സ്വയം ചാട്ടയടി ഏറ്റുവാങ്ങിയതെന്ന് ഗോപാൽ ഇറ്റാലിയ വ്യക്തമാക്കി.  ബിജെപി നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് അംറേലിയിൽ അടുത്തിടെ പതീദാർ യുവതിയെ അറസ്റ്റ് ചെയ്യുകയും റോഡിലൂടെ പരസ്യമായി നടത്തിക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് എഎപി ദേശീയ ജോയിന്‍റ് സെക്രട്ടറി ബെൽറ്റ് ഊരി സ്വയം ചാട്ടയടിച്ചത്. മോർബി തൂക്കുപാലം തകർച്ച,…

Read More

ടിബറ്റിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി: ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രകമ്പനമുണ്ടായതായി റിപ്പോർട്ട്

നേപ്പാൾ അതിർത്തിക്കടുത്തുള്ള ടിബറ്റിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടെ ഒന്നിലധികം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ട്. നേപ്പാളിലെ ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കായി ഇന്നുരാവിലെ 6.35നാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഫലമായി ബീഹാർ, ആസാം, പശ്ചിമ ബംഗാൾ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ചൈനയുടെ ടിബറ്റ് മേഖലയിൽ 10 കിലോമീറ്റർ (ആറ് മൈൽ) ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ…

Read More