ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ; എഎപി ജയിച്ചാൽ അരവിന്ദ് കെജ്രിവാൾ തന്നെ മുഖ്യമന്ത്രിയാകുമെന്ന്

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ജയിച്ചാൽ അരവിന്ദ് കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രിയാകുമെന്ന് എഎപി മുതിർന്ന നേതാവ് സഞ്ജയ് സിങ്. വോട്ടുകൾ അട്ടിമറിയ്ക്കാൻ ബിജെപി ശ്രമിക്കുകയാണ്. എന്നാൽ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്ന് സഞ്ജയ് സിങ് എംപി പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾ എഎപിക്കും കെജ്‍രിവാളിനും വോട്ട് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് എഎപി. നിരവധി ക്ഷേമ പദ്ധതികൾ ജനങ്ങൾക്കായി നടപ്പാക്കി. മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കെജ്‍രിവാൾ മുഖ്യമന്ത്രിയാകും. വോട്ടിംഗ് അട്ടിമറിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കഴിഞ്ഞെന്നും ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും…

Read More

‘വാഹനാപകടത്തിൽപ്പെടുന്നവർക്ക് 7 ദിവസത്തെ സൗജന്യ ചികിത്സ’; പദ്ധതി പ്രഖ്യാപിച്ച് നിതിൻ ​ഗഡ്കരി

 വാ​ഹനാകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അപകടത്തിൽപ്പെട്ടവർ മരിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.  അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച്  24 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കും. പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക. ഹിറ്റ് ആൻഡ് റൺ കേസുകളിൽ മരിച്ചവർക്ക് 2 ലക്ഷം രൂപയും നൽകുമെന്നും അ​ദ്ദേഹം പറഞ്ഞു. …

Read More

മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു; 6മാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്

മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. അതേസമയം, എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആൺ കു‌ഞ്ഞ് രോഗമുക്തനായി ആശുപത്രി വിട്ടു. ക‍ർണാടകത്തിൽ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രോഗമുക്തരായിരുന്നു.  ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നേരത്തേ ഡിസ്ചാർജ് ചെയ്തിരുന്നു. നിലവിൽ കർണാടകയിൽ വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളില്ലെന്നും…

Read More

‘മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കെജ്‍രിവാൾ മുഖ്യമന്ത്രിയാകും’: ജനക്ഷേമ പദ്ധതികൾ വോട്ടാകുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ്

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ജയിച്ചാൽ അരവിന്ദ് കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രിയാകുമെന്ന് എഎപി മുതിർന്ന നേതാവ് സഞ്ജയ് സിങ്. വോട്ടുകൾ അട്ടിമറിയ്ക്കാൻ ബിജെപി ശ്രമിക്കുകയാണ്. എന്നാൽ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്ന് സഞ്ജയ് സിങ് എംപി  പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾ എഎപിക്കും കെജ്‍രിവാളിനും വോട്ട് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് എഎപി. നിരവധി ക്ഷേമ പദ്ധതികൾ ജനങ്ങൾക്കായി നടപ്പാക്കി. മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കെജ്‍രിവാൾ മുഖ്യമന്ത്രിയാകും. വോട്ടിംഗ് അട്ടിമറിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കഴിഞ്ഞെന്നും ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ്…

Read More

ഡോ. വി നാരായണൻ ഐഎസ്ആര്‍ഒയുടെ പുതിയ ചെയർമാൻ; ഭാവിയിലെ പ്രധാന ദൗത്യം ചന്ദ്രയാന്‍-4

ഡോ. വി നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍. നിലവില്‍ എല്‍പിഎസ് സി മേധാവിയായ വി നാരായണന്‍ കന്യാകുമാരി സ്വദേശിയാണ്. ഇത് ഏറെ നിര്‍ണായകമായ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവിൽ ഒരു യൂണിറ്റും ഉള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (LPSC) ഡയറക്ടറാണ് ഡോ. വി നാരായണൻ. റോക്കറ്റ് & സ്പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി…

Read More

മലയാളി മാവോയിസ്റ്റ് ജിഷ അടക്കം 8 പേർ കീഴടങ്ങുന്നു; സായുധ പോരാട്ടം അവസാനിപ്പിക്കാനുള്ള തീരുമാനം വ്യക്തമാക്കും

കേരളത്തിൽ നിന്നടക്കമുള്ള മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങുന്നതായി റിപ്പോർട്ട്. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കളാണ് കീഴടങ്ങുന്നത്. വയനാട് സ്വദേശിയായ മാവോയിസ്റ്റ് ജിഷ അടക്കം എട്ട് പേരാണ് ഇന്ന് കർണാടക ചിക്മംഗളുരുവിൽ കീഴടങ്ങുകയെന്നാണ് വിവരം, ചിക്മംഗളുരു കളക്ടർക്ക് മുൻപാകെ 12 മണിയോടെ എത്തി കീഴടങ്ങും. പിന്നീട് എന്ത് കൊണ്ട് സായുധ പോരാട്ടം ഉപേക്ഷിച്ചുവെന്ന് പ്രസ്താവന നൽകും. ഉഡുപ്പിയിൽ കൊല്ലപ്പെട്ട വിക്രം ഗൗഡയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രമുഖ നേതാവ് മുണ്ട്ഗാരു ലത അടക്കം ഇന്ന്…

Read More

വോട്ടർ പട്ടിക അട്ടിമറിയും ഇവിഎം ക്രമക്കേടും നിഷേധിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ

വോട്ടർപട്ടിക അട്ടിമറിയും ഇവിഎം ക്രമക്കേട് ആരോപണവും നിഷേധിച്ച് മുഖ്യ തെരഞ്ഞെപ്പ് കമ്മീഷണർ രാജീവ് കുമാർ. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ദിനം പ്രഖ്യാപിക്കവെയാണ് വിവാദങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മറുപടി പറഞ്ഞത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്നുവന്ന വോട്ടർ പട്ടികയിൽ കൂട്ട ഒഴിവാക്കൽ ആരോപണത്തിനാണ് ആദ്യമായി മറുപടി നൽകിയത്. വോട്ടർ പട്ടികയിൽ നിന്ന് ഒരാളെ ഒഴിവാക്കുന്നത് നോട്ടീസ് നൽകുകയും സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ശേഷമാണ്, അവസരം നൽകാതെ ആരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കില്ല, വോട്ടർ പട്ടികയുടെ…

Read More

കോഴിക്കോട് നിന്നുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത: സർവീസുകൾ കൂട്ടി എയർ ഇന്ത്യ എക്സ്‍പ്രസ്; ബുക്കിങ് തുടങ്ങി

ഒമാനിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്. സലാല-കോഴിക്കോട് റൂട്ടിലാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വീസുകള്‍ വര്‍ധിപ്പിച്ചത്. ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസുകള്‍. ഞായര്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ വെബ്സൈറ്റ് വഴിയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സ​ലാ​ല​യി​ൽ ​നി​ന്ന് രാ​വി​ലെ 10.55ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കു​ന്നേ​രം 4.15ന് ​കോ​ഴി​ക്കോ​ടെ​ത്തും. തിരികെ ഇ​വി​ടെ​ നി​ന്നും പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 7.25ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം…

Read More

എച്ച്എംപിവി വൈറസ്: അതിര്‍ത്തികളിൽ നിരീക്ഷണം ശക്തം; തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി

രാജ്യത്ത് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സമയമായതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. മഹാരാഷ്ട്രയിൽ 7, 13 വയസ് പ്രായമുളള കുട്ടികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് ചികിത്സ…

Read More

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് ഫെബ്രുവരി 5ന് , വോട്ടെണ്ണൽ 8ന്

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. മദ്യനയ അഴിമതി കേസടക്കം സജീവ ചര്‍ച്ചയാകുന്ന പ്രതികൂല സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മിൽക്കിപൂരിലും ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും….

Read More