തിരുപ്പതി ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായി താഴെ തിരുപ്പതിയിലെ കൂപ്പണ്‍ വിതരണ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറു പേരിൽ പാലക്കാട് സ്വദേശിനിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേടിലെ നിര്‍മല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. നിർമലയും ബന്ധുക്കളും ഉൾപ്പെടെയുള്ള ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദർശനത്തിനായി പോയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു. തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിക്കായി ടോക്കൺ എടുക്കുന്നതിനായി ക്യൂ നിൽക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്.  തിരക്കിലും…

Read More

ഗൂഗിൾ മാപ്പ് ചതിച്ചു; വഴിതെറ്റിയ പൊലീസുകാരെ നാട്ടുകാർ തല്ലിച്ചതച്ചു

ഗൂഗിൾ മാപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ജീപ്പോടിച്ച് ഒറ്റപ്പെട്ട സ്ഥലത്തെത്തിയ പൊലീസുകാരെ നാട്ടുകാർ അടിച്ചവശരാക്കി. നാഗാലാൻഡിലെ മൊകോക് ചുംഗ് ജില്ലയിലായിരുന്നു സംഭവം. അസം പൊലീസിലെ പതിനാറുപേർക്കാണ് തല്ലുകിട്ടിയത്. അസമിലെ ഒരു തേയിലത്തോട്ടത്തിൽ പരിശോധനയ്ക്കാണ് പൊലീസ് സംഘം എത്തിയത്. വഴി അറിയാത്തതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് ഡ്രൈവർ ജീപ്പ് ഓടിച്ചത്. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇവർ ഒറ്റപ്പെട്ട സ്ഥലത്തെത്തുകയും ഗ്രാമീണർ അവരെ വളയുകയുമായിരുന്നു. പതിനാറുപേരിൽ മൂന്നുപേർ മാത്രമാണ് യൂണിഫോം ധരിച്ചിരുന്നത്. മറ്റുള്ളവർ സിവിൽ വേഷത്തിലായിരുന്നു. ഇതാണ് കൂടുതൽ സംശയത്തിന് ഇടയാക്കിയത്. പൊലീസ്…

Read More

പ്രിയങ്കാ ഗാന്ധിക്ക് എതിരായ ബിജെപി നേതാവ് രമേശ് ബിധുരിയുടെ പരാമർശം ; രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി

ഡൽഹിയിലെ റോഡുകൾ പ്രിയങ്ക ​ഗാന്ധിയുടെ കവിൾ പോലെ മനോഹരമാക്കുമെന്ന ബിജെപി സ്ഥാനാർത്ഥി രമേഷ് ബിധുരിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. പരാമർശം ആക്ഷേപകരമാണെന്നും, അവസരത്തിന് യോജിക്കാത്തതാണെന്നും പ്രിയങ്ക പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ഗൗരവമുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി. അതേസമയം, പ്രിയങ്കയ്ക്കെതിരായ അസഭ്യ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ എംപിയും ഡൽഹി കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രമേഷ് ബിധുരി രംഗത്തെത്തിയിരുന്നു. വിജയിച്ചാല്‍ മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്നായിരുന്നു പ്രചാരണത്തിലെ…

Read More

പ്രവാസികൾ ഇന്ത്യയുടെ സന്ദേശ വാഹകർ ; ലോകത്ത് പലയിടത്തും തല ഉയർത്തി നടക്കാൻ സാധ്യമാക്കിയതിന് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രവാസികൾ ഇന്ത്യയുടെ സന്ദേശ വാഹകാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലോകത്ത് പലയിടത്തും തലയുയർത്തി നടക്കാൻ സാധ്യമാക്കിയതിന് പ്രവാസികളോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യ മൂല്യങ്ങൾ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ്.21 ആം നൂറ്റാണ്ടിലെ ഇന്ത്യ വളരെ വേഗം മുന്നോട് സഞ്ചരിക്കുകയാണ്.25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മുക്താരാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു ഇന്ത്യയുടെ ശബ്ദം കേൾക്കാൻ ലോകം ഇന്ന് തയാറാണ്. ഇന്ത്യൻ സമൂഹത്തിന്‍റെ ജീവിതവും സുരക്ഷയും രാജ്യത്തിന്‍റെ പ്രധാന പരിഗണനയാണ്.തിരുവള്ളുവറിന്‍റെ വാക്കുകൾ ലോകം…

Read More

ത്രസ്റ്ററുകളിലെ പിഴവ് ; സ്പേസ് ഡോക്കിംഗ് വീണ്ടും നീട്ടി ഐ എസ് ആർ ഒ

ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം (സ്പേഡെക്സ്) ഇനിയും വൈകും. ഇന്ന് നടത്താനിരുന്ന സ്പേഡെക്സ് പരീക്ഷണം സാങ്കേതിക പ്രശ്നം കാരണം മാറ്റിവെക്കുകയായിരുന്നു. രണ്ടാം തവണയാണ് ഇസ്രൊ സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം നീട്ടിവയ്ക്കുന്നത്. പേടകത്തിന്‍റെ വേഗവും ചലനവും നിയന്ത്രിക്കുന്ന ത്രസ്റ്ററുകൾ പ്രവർത്തനം നിർത്തിയത് എന്തുകൊണ്ടാണെന്ന് ഐഎസ്ആര്‍ഒ പരിശോധിക്കുന്നു. ഐഎസ്ആർഒയുടെ കന്നി സ്പേസ് ഡോക്കിംഗ് പരീക്ഷണം ഇനിയും വൈകും. ഇന്ന് (09-01-2025) നടത്താനിരുന്ന സ്പേഡെക്സ് കൂട്ടിച്ചേർക്കൽ ശ്രമം മാറ്റിവയ്ക്കുകയാണെന്ന് ഇന്നലെ രാത്രി തന്നെ ഇസ്രൊ…

Read More

വിവാദ പ്രസംഗത്തിൽ മാപ്പ് പറഞ്ഞില്ല ; അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ തുടർനടപടിക്ക് സുപ്രീംകോടതി

വിഎച്ച്പി പരിപാടിയിലെ വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ തുടർ നടപടിയുമായി സുപ്രീംകോടതി. ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ അന്വേഷണത്തിന് സാധ്യത. ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്ന് റിപ്പോർട്ട് തേടി. മാപ്പു പറയാൻ ജഡ്ജി തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.ഇന്ത്യയിൽ ഭൂരിപക്ഷ സമുദായത്തിന്‍റെ താൽപര്യമാണ് നടപ്പാകേണ്ടതെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പ്രസംഗത്തിലെ വിവാദ ഭാഗം. വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ സുപ്രീംകോടതി കൊളീജീയം താക്കീത് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ്…

Read More

തൊട്ടാല്‍ മുടി കൊഴിയും; അസാധാരണമായ മുടി കൊഴിച്ചില്‍ ഭയന്ന് മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങള്‍

മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങള്‍ ഭീതിയുടെ നിഴലിലാണ്. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ കൊച്ചു കുട്ടികളുടെ പോലും മുടി കൊഴിയുന്ന അവസ്ഥയാണ് ഇവിടെ. മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലുള്ള ബൊര്‍ഗാവ്, കല്‍വാദ്, ഹിന്‍ഗ്‌ന എന്നീ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഈ അപൂര്‍വ്വ അവസ്ഥ. നിരവധി സ്ത്രീകളും പുരുഷന്മാരും കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ അവസ്ഥയിലൂടെ പോകുകയാണ്. 30 മുതല്‍ 40 പേര്‍ വരെ മൊട്ടകളും കഷണ്ടിയുള്ളവരുമായി. ആളുകളുടെ ആശങ്ക വര്‍ധിച്ചതോടെ പരിശോധന തുടങ്ങിയിരിക്കുകയാണ് ബുല്‍ധാന ജില്ലയിലുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍. മൂന്ന് ഗ്രാമങ്ങളില്‍…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികളെന്തൊക്കെ?; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കാനാണ് കേന്ദ്രസർക്കാരിന് നൽകിയ നോട്ടീസിൽ സുപ്രീം കോടതി ആവശ്യപ്പെട്ടത്. മലയാളിയായ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയുടെ ഹര്‍ജിയിലാണ് നോട്ടീസ്. 

Read More

അസമിലെ കൽക്കരി ഖനിയിൽ വെള്ളം കയറി ; ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി, 9 പേർ കുടുങ്ങി

അസമിലെ കൽക്കരി ഖനിക്കുള്ളിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിയ സംഭവത്തിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്സോയിലെ കൽക്കരി ഖനിയിലാണ് തിങ്കളാഴ്ച തൊഴിലാളികൾ അകപ്പെട്ടത്. ഖനിയിൽ ഒൻപത് പേരാണ് കുടുങ്ങിയത് എന്നാണ് നിഗമനം. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈന്യത്തിന്റെയും, എൻഡിആർഎഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 300 അടിയോളം താഴ്ചയിലാണ് ഖനി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു എന്ന…

Read More

കോൺ​ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്; മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോൺ​ഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്ന് ഷഹ്സാദ് പൂനെവാല

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മൃതി കുടീരത്തിനായി സ്ഥലം അനുവദിച്ച കേന്ദ്രസർക്കാർ നടപടി കോൺ​ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. തങ്ങളുടെ മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോൺ​ഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്നും, കോൺ​ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല പറഞ്ഞു. അംബേ​ദ്കറും സർദാർ വല്ലഭായ് പട്ടേലും കോൺ​ഗ്രസിന്റെ ഈ മനോഭാവത്തിന് ഉദാഹരണമാണെന്നും പൂനെവാല വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് പ്രണബ് മുഖർജിക്ക് രാജ്ഘട്ടിന് സമീപം രാഷ്ട്രീയ സ്മൃതിസ്ഥലിൽ സ്മാരകത്തിനായി കേന്ദ്രസർക്കാർ സ്ഥലം അനുവദിച്ചത്….

Read More