‘എന്‍റെ ഭാര്യയ്ക്ക് ഞായറാഴ്ചകളിൽ എന്നെ നോക്കിയിരിക്കാൻ ഇഷ്ടമാണ്’: എസ് എൻ സുബ്രഹ്മണ്യത്തിന്‍റെ നിർദേശത്തെ കളിയാക്കി പൂനെവാല

ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യത്തിന്‍റെ നിർദേശത്തിന് രൂക്ഷമായാണ് പ്രമുഖ വ്യവസായികൾ ഉൾപ്പെടെയുള്ളവർ പ്രതികരിക്കുന്നത്. ഏറ്റവും ഒടുവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനെവാല പ്രതികരണവുമായി രംഗത്തെത്തി. തന്‍റെ ഭാര്യ വിസ്മയമാണെന്നും അവളെ എത്രനേരം വേണമെങ്കിലും നോക്കിനിൽക്കുന്നത് ഇഷ്ടമാണെന്നുമുള്ള മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ പ്രതികരണത്തിന് മറുപടി നൽകിയിരിക്കുകയാണ് പൂനെവാല. “അതെ ആനന്ദ് മഹീന്ദ്ര ഞാൻ വണ്ടർഫുൾ ആണെന്നാണ് എന്‍റെ ഭാര്യ കരുതുന്നത്….

Read More

യുവാക്കൾക്ക് തോക്കുകൾ നൽകി പരിശീലനം ; കർണാടകയിൽ ശ്രീ രാമസേനാംഗങ്ങൾക്ക് എതിരെ കേസ്

തോക്കുകൾ ഉൾപ്പെടെയുള്ള ആയുധ പരിശീലനം നടത്തിയ ശ്രീ രാമസേനാംഗങ്ങൾക്കെതിരെ കേസ്. കർണാടകയിലെ ബാഗൽഘോട്ടിലാണ് അനുമതി നേടാതെയുള്ള ആയുധ പരിശീലനം ശ്രീ രാമ സേന സംഘടിപ്പിച്ചത്. 2024 ഡിസംബർ 25 മുതൽ 29 വരെയായിരുന്നു തോഡൽബാഗി ഗ്രാമത്തിൽ വച്ച് ആയുധ പരിശീലനം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 180ലേറെ യുവാക്കളാണ് ക്യാംപിലുണ്ടായിരുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ലാത്തി അടക്കമുള്ള ആയുധ പരിശീലനങ്ങൾ നൽകിയ ക്യാപിലെ അവസാന ദിവസം എയർ റൈഫിൾ ഉപയോഗിക്കാൻ പരിശീലിക്കാൻ അവസരം…

Read More

ഇനി മുതൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ കിട്ടില്ല; തെലങ്കാനയിൽ വിതരണം നിർത്തുന്നതായി നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ്

തെലങ്കാനയിൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ വിതരണം നിർത്തുന്നുവെന്ന് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ്.  ഹൈദരാബാദിലടക്കം തെലങ്കാനയിലാകെ ബിയർ വിതരണം നിർത്തുന്നുവെന്നാണ് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചിരിക്കുന്നത്. വർധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ൽ ബിയർ വില ഉയർത്താൻ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നു. എന്നാൽ തെലങ്കാന സർക്കാർ വില കൂട്ടുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ മൊത്തം ബിയർ വിതരണം നിർത്താൻ യുണൈറ്റഡ് ബ്രൂവറീസ് തീരുമാനിച്ചത്.  രാജ്യത്തെ ഏറ്റവും വലിയ ബിയർ നിർമാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ്. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും…

Read More

കേരളത്തിലെ ഏകോപന ചുമതല മഹുവക്കും സുസ്മിത ദേവിനും; പി.വി അൻവർ മമതക്കൊപ്പം ഇന്ന് വാർത്താസമ്മേളനം നടത്തും

തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി വി അൻവർ എംഎൽഎ ഇന്ന് കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി വാർത്താസമ്മേളനം നടത്തും. ഇന്നലെയാണ് പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അംഗത്വം സ്വീകരിച്ചത്. അടുത്ത മാസം ആദ്യത്തോടെ മമതാ ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലി നടത്താനാണ് അൻവറിന്റെ നീക്കം. പൂർണ്ണമായ അംഗത്വത്തിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് അൻവർ എത്തുക. നിലവിൽ ടിഎംസിയുടെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഒപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപ്പിക്കാൻ എംപിമാരായ സുസ്മിത…

Read More

കേരളത്തിലും ചുവടുറപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് ; മമതാ ബാനർജി കേരളത്തിലേക്ക്

കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ചുവടുറപ്പിക്കാന്‍ നീക്കവുമായി തൃണമൂൽ കോൺഗ്രസ്. പാർട്ടി പ്രവർത്തനങ്ങൾക്ക് തുടക്കമിടാനായി പാർട്ടി അധ്യക്ഷ മമത ബാനർജി സംസ്ഥാനത്തെത്തും. പി.വി അൻവർ എംഎൽഎ തൃണമൂലിനൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാർട്ടി പ്രചാരണ പ്രവർത്തനങ്ങൾക്കായി ഈ മാസം അവസാനമാണ് മമത എത്തുന്നത്. കേരളത്തെ മൂന്ന് മേഖലകളായി തിരിച്ച് പ്രവർത്തനം തുടങ്ങും. മഹുവാ മൊയ്ത്ര ഉൾപ്പെടെ എംപിമാർക്ക് കേരളത്തിൻ്റെ ചുമതല നൽകുമെന്നാണ് വിവരം. അതിനിടെ, മമതയുമായി പി.വി അൻവർ നാളെ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. കൊൽക്കത്തയിലെ തൃണമൂൽ…

Read More

ഷാഹി ജമാമസ്ജിദ് പരിസരത്തെ കിണറിന്‍റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാം: കോടതി

സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശ് സംഭലില്‍ ഐക്യം സമാധാനവും നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ഇക്കാര്യം സുപ്രീം കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സ‍ഞ്ജീവ് ഖന്ന പറ​ഞ്ഞു. ഷാഹി ജമാ മസ്ജിദ് പരിസരത്തെ കിണറിന്‍റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു. കിണര്‍ ക്ഷേത്രത്തിന്‍റെതെന്ന് ഹിന്ദു വിഭാഗം അവകാശപ്പെടുന്നതായി മസ്ജിദ് കമ്മിറ്റി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതിയുടെ ഇടപെടല്‍.   കിണറിനടുത്ത് പൂജ നടത്താനാണ് നീക്കമെന്നും ഇത് പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. കിണറില്‍ പരിശോധിച്ച് നവീകരിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് നടപ്പാക്കരുതെന്ന്…

Read More

അഫ്ഗാനിൽ നിന്നുള്ള രോഗികൾക്കും വിദ്യാർത്ഥികൾക്കും വിസ നൽകണം; ഇന്ത്യയ്ക്ക് മുന്നിൽ സുപ്രധാന ആവശ്യവുമായി താലിബാൻ

അഫ്‌ഗാനിസ്ഥാൻ പൗരൻമാർക്കുള്ള വിസ സർവ്വീസ് ഇന്ത്യ പുനഃസ്ഥാപിക്കണമെന്ന് താലിബാൻ ഭരണകൂടം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് അഫ്ഗാൻ വിദേശകാര്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സയ്ക്കായി ഇന്ത്യയിൽ  എത്തുന്നവർക്കും വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കുമുള്ള വിസ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. താലിബാൻ ഭരണം വന്ന സാഹചര്യത്തിൽ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിസ നൽകുന്നത് നിർത്തിവച്ചത്. താലിബാൻ ഭരണകൂടവുമായി ഔദ്യോഗിക ബന്ധം ഇന്ത്യയ്ക്കില്ലാത്ത സാഹചര്യത്തിൽ വിസ നൽകുന്നതിൽ ഉന്നത തലത്തിലെ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളേണ്ടി വരും. പാകിസ്ഥാനും താലിബാനും ഇടയിലെ സംഘർഷം കാരണം…

Read More

നെപ്പോട്ടിസത്തിന്‍റെ ഉത്പന്നമാണ് ഇന്ദിര ഗാന്ധി: വിവാദ പ്രസ്താവനയുമായി കങ്കണ

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.

Read More

‘വരും തലമുറകളുടെ ഹൃദയങ്ങളിലും ജീവിക്കും’; ഭാവഗായകൻ പി ജയചന്ദ്രൻ്റെ മരണത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രൻ്റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. ജയചന്ദ്രൻ്റെ വിയോഗത്തിൽ ദുഖമുണ്ടെന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ പി ജയചന്ദ്രന്‍ വിവിധ ഭാഷകളിലായി 16000ത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും 5…

Read More

റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍; പാളത്തില്‍ സമാന്തരമായി കിടന്ന് സാഹസിക രക്ഷപെടൽ

ട്രെയിന് മുന്നില്‍ നിന്നും രക്ഷപ്പെടാനായി പാളത്തിൽ കിടന്ന് സാഹസം കാണിച്ച കണ്ണൂര്‍ സ്വദേശിയെ നമ്മൾ മറന്നിട്ടില്ല. സമാനമായ ഒരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശിൽ നിന്ന് വരുന്നത്. ​ഗുഡ്സ് ട്രെയിന് അടിയിൽ കിടക്കുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു തീവണ്ടി അതിവേഗത്തിൽ കടന്നു പോകുന്നതാണ് വീഡിയോയുടെ തുടക്കം. ഈ സമയം ആളുകൾ ഉച്ചത്തിൽ ‘അവിടെത്തന്നെ കിടക്കുക എഴുന്നേൽക്കരുത്’ എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നത് കേൾക്കാം. ഈ സമയം ഒരു സ്ത്രീ പാളത്തിലൂടെ കടന്ന് പോകുന്ന ട്രെയിനിന് അടിയിലായി കിടക്കുന്നതും ദൃശ്യങ്ങളിൽ…

Read More