മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു; ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.  സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വൈവിധ്യമേറിയ നിയമ മേഖലകളിൽ തന്റെ പേര് എഴുതിച്ചേർത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതിയിലേക്ക് എത്തുന്നത്. ജസ്റ്റിസ് സി ടി രവികുമാർ വിരമിച്ചതിന് പിന്നാലെയാണ് ഉന്നത നീതീപീഠത്തിലേക്ക് മലയാളിയായ ജഡ്ജി വിനോദ് ചന്ദ്രൻ എത്തുന്നത്. മുപ്പത്തിയഞ്ച് വർഷത്തോളം നീണ്ട നിയമജീവിതത്തിലേക്ക് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ എത്തിയത് സ്റ്റേറ്റ് ബാങ്കിലെ ജോലിക്കിടെയാണ്. തിരുവനന്തപുരം ലോ അക്കാദമിയിലായിരുന്നു…

Read More

എട്ടാം ശമ്പള പരിഷ്കരണ കമ്മീഷന് അനുമതി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി ; നിലവിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കും

എട്ടാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രധാനമന്ത്രി അനുമതി നൽകി. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനാണ് കമ്മീഷൻ. ഏഴാം ശമ്പള കമ്മീഷന് 2026 വരെ കാലാവധി ബാക്കിനിൽക്കെയാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകിയത്. ചെയർമാനും രണ്ടു അംഗങ്ങളും സമിതിയിൽ ഉണ്ടാകും. ഇവർ ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല. ഈ സമിതി എല്ലാ സംസ്ഥാന സർക്കാരുകളുമായും തത്പര കക്ഷികളുമായും ചർച്ച നടത്തിയ ശേഷം ശമ്പളം പരിഷ്കരിക്കും. 50 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിലൂടെ വരുമാനം…

Read More

സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് മലയാളിയായ വിനോദ് ചന്ദ്രൻ ; സത്യവാചകം ചൊല്ലിക്കൊടുത്ത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വൈവിധ്യമേറിയ നിയമ മേഖലകളിൽ തന്റെ പേര് എഴുതിച്ചേർത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതിയിലേക്ക് എത്തുന്നത്. ജസ്റ്റിസ് സി ടി രവികുമാർ വിരമിച്ചതിന് പിന്നാലെയാണ് ഉന്നത നീതീപീഠത്തിലേക്ക് മലയാളിയായ ജഡ്ജി വിനോദ് ചന്ദ്രൻ എത്തുന്നത്. മുപ്പത്തിയഞ്ച് വർഷത്തോളം നീണ്ട നിയമജീവിതത്തിലേക്ക് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ എത്തിയത് സ്റ്റേറ്റ് ബാങ്കിലെ ജോലിക്കിടെയാണ്. തിരുവനന്തപുരം ലോ അക്കാദമിയിലായിരുന്നു നിയമപഠനം….

Read More

നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റു; ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നു ആശുപത്രി വൃത്തങ്ങൾ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു മോഷ്ടാവിന്റെ കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവാണു പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Read More

മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഭാഗവത് രാജ്യദ്രോഹത്തിന് ജയിലിലാകുമായിരുന്നു; വിവാദ പ്രസ്താവനയിൽ രൂക്ഷവിമർശനവുമായി മോഹൻ ഭാഗവതിനെതിരെ രാഹുൽ ഗാന്ധി

ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെയാണെന്ന വിവാദ പ്രസ്താവനയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഭാഗവത് രാജ്യദ്രോഹത്തിന് ജയിലിലാകുമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. ഡൽഹിയിൽ പുതിയ കോൺഗ്രസ് ഓഫീസിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ”വളരെ സവിശേഷമായ സമയത്താണ് ഞങ്ങൾക്ക് പുതിയ ഓഫീസ് ലഭിക്കുന്നത്. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നാണ് ആർഎസ്എസ് തലവൻ പറയുന്നത്. രാമക്ഷേത്രം നിർമിച്ചപ്പോഴാണ് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന നമ്മുടെ സ്വാതന്ത്ര്യത്തിന്റെ…

Read More

സ്റ്റീവ് ജോബ്സിൻ്റെ ഭാര്യ മഹാകുംഭമേളയ്ക്കിടെ കുഴഞ്ഞ് വീണു ; ജനത്തിരക്കിനെ തുടർന്നുണ്ടായ അസ്വസ്ഥതയെന്ന് റിപ്പോർട്ട്

അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു. ജനത്തിരക്കുമൂലമുള്ള അസ്വസ്ഥതയാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് സ്വാമി കൈലാഷാനന്ദ് ​ഗിരി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലാണ് ലോറീൻ ഇപ്പോഴുള്ളത്. ഇതിനുമുൻപൊരിക്കലും അനുഭവിക്കാത്ത തിരക്ക് അനുഭവിച്ചതുകൊണ്ടുള്ള അസ്വസ്ഥതകളാണ് ലോറീൻ പവൽ കുഴഞ്ഞുവീഴാനിടയാക്കിയതെന്ന് കൈലാഷാനന്ദ് ​ഗിരി പറഞ്ഞു. വളരെ ലാളിത്യമുള്ള വ്യക്തിത്വത്തിനുടമയാണവർ. നമ്മുടെ ആചാരങ്ങളെക്കുറിച്ച് അറിയാനാണിവർ കുംഭമേളയ്ക്കെത്തിയത്. ഇപ്പോഴവർ തന്റെ ക്യാമ്പിൽ വിശ്രമിക്കുകയാണ്. ആരോ​ഗ്യവതിയാവുമ്പോൾ ത്രിവേണി സം​ഗമത്തിൽ മുങ്ങിനിവരുന്ന…

Read More

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ജാമ്യ ഉപാധികൾ തീരുമാനിക്കാം. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാൽ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും…

Read More

ജമ്മു കാശ്മീരിൽ കുഴിബോംബ് സ്‌ഫോടനം; ആറ് സൈനികർക്ക് പരിക്ക്

ജമ്മു കാശ്മീരിലെ കുഴിബോംബ് സ്‌ഫോടനത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റു. രാജൗരി ജില്ലയിലാണ് സംഭവം. രാവിലെ 10:45 ഓടെ സൈനികരിലൊരാൾ അബദ്ധത്തിൽ കുഴിബോംബിന് മുകളിൽ ചവിട്ടിയതാണ് സ്‌ഫോടനത്തിന് കാരണമായെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ശനിയാഴ്ച മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ ഇ ഡി പൊട്ടിത്തെറിച്ച് ഛത്തീസ്ഗഢിലെ സി ആർ പി എഫ് ജവാന് പരിക്കേറ്റിരുന്നു. ബിജാപൂർ ജില്ലയിലാണ് സംഭവം. സി…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ബിജെപി നേതാവ് അറസ്റ്റിൽ

ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. ഷാ പോക്സോ കേസിൽ അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണു നടപടി. 15 വയസ്സുള്ള മകളുടെ മൊബൈൽ ഫോണിൽ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ…

Read More

പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ചികിത്സ തുടരുന്നു. ശൈത്യകാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നത്. ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയിൽ ഉൾപ്പെടെ ആഗോളതലത്തിൽ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം.

Read More