അധികാരത്തിലെത്തിയാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് സൗജന്യ കുടിവെള്ളവും വൈദ്യുതിയും നൽകും; തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വാഗ്ദാനവുമായി ആം ആദ്‌മി പാർട്ടി

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുതിയ വാഗ്ദാനവുമായി ആം ആദ്മ‌ി പാർട്ടി. എഎപി അധികാരത്തിലെത്തിയാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് സൗജന്യ കുടിവെള്ളവും വൈദ്യുതിയും നൽകുമെന്ന് ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌‌രിവാൾ പ്രഖ്യാപിച്ചു. 60 വയസ് മുതൽ മുകളിലുള്ളവർക്ക് സൗജന്യ ചികിത്സ, സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുന്ന മഹിളാ സമ്മാൻ യോജന, ഓട്ടോ ഡ്രൈവർമാരുടെ പെൺമക്കളുടെ വിവാഹത്തിന് ഒരുലക്ഷം രൂപയുടെ ധനസഹായം, ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം…

Read More

കൊല്‍ക്കത്ത ആർജികർ ബലാത്സം​ഗ കൊലപാതക കേസ്; പ്രതി കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്ച

ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍. പ്രതി സഞ്ജയ് റോയ്‌യെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി തിങ്കാളാഴ്ചയാണ്. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈം​ഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഫോറൻസിക് തെളിവുകൾ കുറ്റം തെളിയിക്കുന്നതാണ്. 25 വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു. അതേ സമയം കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം. കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പ്രതി സജ്ഞയ് റോയ് കോടതിയോട് ആവശ്യപ്പെട്ടു. കൊൽക്കത്തയിലെ…

Read More

ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമം നിലനിര്‍ത്തേണ്ടത് മതേതരത്വത്തിന് അനിവാര്യമെന്ന് കോൺഗ്രസ്; കോൺഗ്രസ് പുതിയ മുസ്ലിംലീഗെന്ന് ബിജെപി

ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമത്തിലുള്ള ഹർജിയിൽ കക്ഷി ചേരാനുള്ള കോൺഗ്രസ് അപേക്ഷയെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. കോൺഗ്രസ് പുതിയ മുസ്ലിം ലീഗാണെന്ന ബിജെപി നേതാവ് അമിത് മാളവ്യയുടെ പ്രസ്താവനയ്ക്കെതിരെ എഐസിസി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും. ക്ഷേമ പദ്ധതികളും സൗജന്യങ്ങളും പ്രഖ്യാപിച്ചാണ് ദില്ലി തെരഞ്ഞെടുപ്പിൽ കളം പിടിക്കാൻ ബിജെപി നോക്കുന്നത്. അയോധ്യ അടക്കമുള്ള ഹിന്ദുത്വ വിഷയങ്ങൾ ദില്ലിയിൽ കാര്യമായി ചർച്ചയിലില്ല. ഇതിനിടയിലാണ് ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ സുപ്രീംകോടതിയിൽ കോൺഗ്രസ് കക്ഷി ചേരാനുള്ള അപേക്ഷ നല്കിയത്. ആരാധനാലയങ്ങൾ…

Read More

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം ; കരീന കപൂറിൻ്റെയും സെയ്ഫ് അലിഖാൻ്റെയും മൊഴി രേഖപ്പെടുത്തി , ഇന്നലെ കസ്റ്റഡിയിൽ എടുത്ത് വിട്ടയാളെ വീണ്ടും കസ്റ്റഡിയിലെടുത്തു

മുംബൈ ബാന്ദ്രയിലെ വീട്ടിലെ കവർച്ചാ ശ്രമത്തിനിടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ കരീന കബൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴി രേഖപ്പെടുത്തി. ഇന്നലെയാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. അതിനിടെ, സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നു. കുറ്റകൃത്യത്തിനുശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറിയതായും തുടർന്ന് ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. പ്രതിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. നിലവിലെ അന്വേഷണം ഈ ചിത്രങ്ങൾ കേന്ദ്രീകരിച്ചാണ്. നീല ഷർട്ട് ഇട്ട് റെയിൽവേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന…

Read More

കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; കോടതി ഇന്ന് വിധി പറയും

കൊൽക്കത്തയിൽ യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ ഇന്ന് കോടതി വിധി പറയും. കൊൽക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയാണ് കേസിലെ ഏക പ്രതി. സിബിഐയാണ് കേസന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. സുപ്രീംകോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ സംഭവത്തിൽ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ്…

Read More

സ്‌ട്രെക്ച്ചര്‍ പോലും ഉപയോഗിച്ചിരുന്നില്ല; യഥാര്‍ത്ഥ ഹീറോയാണ്: അദ്ദേഹത്തിന് ശരിക്കും ഭാഗ്യമുണ്ടെന്ന് വെളിപ്പെടുത്തി സെയ്ഫ് അലിഖാനെ ചികിത്സിച്ച ഡോക്ടര്‍

വീട്ടില്‍ കടന്നുകയറിയ അജ്ഞാതന്റെ കുത്തേറ്റ് ആശുപത്രിയിലായ ബോളിവുഡ് താരം സെയ്ഫ് അലിഖാനെ അത്യാഹിത വിഭാഗത്തില്‍ നിന്ന് മാറ്റി. ആരോഗ്യനില ഭേദപ്പെട്ടുവരികയാണ്. കഴുത്തിനടക്കം ആറ് തവണയാണ് സെയ്ഫിന് കുത്തേറ്റത്. ആക്രമി ഉപയോഗിച്ച കത്തിയുടെ 2.5 ഇഞ്ച് നീളമുള്ള കഷ്ണം സെയ്ഫിന്റെ നട്ടെല്ലിനിടയില്‍ നിന്ന് നീക്കം ചെയ്തു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഇത് സാധ്യമായത്. സെയ്ഫിന്റെ നില ഭേദപ്പെട്ടുവരികയാണെന്നും, അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും മറ്റ് പ്രശ്‌നങ്ങളോ അമിതമായ വേദനയോ ഇല്ലെന്നും മുംബൈയിലെ ലീലാവതി ആശുത്രിയിലെ ഡോ. നിതിന്‍ നാരായണന്‍ ഡാങ്കേ ഇന്ന്…

Read More

ഗർഭിണികൾക്ക് 21000; ആദ്യ കുട്ടിക്ക് 5000: വൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകളുടെ ഉന്നമനത്തിനാണ് മുൻഗണന നൽകുന്നതെന്ന് പ്രകടന പത്രികയുടെ ആദ്യഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു. ഗർഭിണികൾക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നൽകുമെന്ന് ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുന്ന മഹിളാ സ്മൃതി യോജനയും ബിജെപി പ്രഖ്യാപിച്ചു. 2021ൽ സ്ത്രീകൾക്ക്…

Read More

സെയ്‌ഫ് അലി ഖാന് നേരെയുള്ള ആക്രമണം: പിടിയിലായയാൾ കേസിലെ പ്രതിയല്ലെന്ന് പൊലീസ്

അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനെ ഐസിയുവിൽ നിന്ന് മാറ്റി. അദ്ദേഹം വേഗം സുഖപ്പെട്ടുവരികയാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. മുംബയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്‌ഫ് ചികിത്സയിലുള്ളത്. അദ്ദേഹത്തെ നടത്തിച്ചതായും സെയ്‌ഫ് നടക്കുന്നുണ്ടെന്നും ഡോക്‌ടർമാർ വിവരം നൽകി. കഴുത്തിലും നട്ടെല്ലിലുമടക്കം ആറ് തവണയാണ് സെയ്‌ഫിന് അക്രമിയുടെ കുത്തേറ്റത്. ബാന്ദ്ര വെസ്‌റ്റിലെ തന്റെ ആഡംബര വസതിയിൽ വച്ച് വ്യാഴാഴ്‌ച പുലർച്ചെ 2.30നാണ് ആക്രമണമുണ്ടായത്. രണ്ടര ഇഞ്ചോളം വരുന്ന ബ്ളേഡാണ് സെയ്ഫിന്റെ മുതുകിൽ കുത്തിയത്. അഞ്ച് മണിക്കൂർ നീണ്ട…

Read More

ഇന്ത്യ- അമേരിക്ക ബന്ധം ദൃഢമാകും; അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വൈകാതെ ഇന്ത്യൻ എംബസി സേവനം തുടങ്ങുമെന്ന് വിദേശകാര്യമന്ത്രി

അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ഇന്ത്യൻ എംബസി വരുന്നു. ലോസ് ആഞ്ചലസിൽ വൈകാതെ ഇന്ത്യൻ എംബസി സേവനം തുടങ്ങുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ബെംഗളുരുവിൽ അമേരിക്കൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് എസ് ജയശങ്കറിന്‍റെ പ്രഖ്യാപനം. ഇന്ത്യ – അമേരിക്ക ബന്ധം സുദൃഢമാക്കുന്നതിന്‍റെ ഭാഗമാണിതെന്നും എസ് ജയശങ്കർ വ്യക്തമാക്കി. ചടങ്ങിൽ ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി പങ്കെടുത്തു. ഇന്ത്യയിലെ അഞ്ചാമത്തെ യുഎസ് കോൺസുലേറ്റാണ് ബെംഗളുരുവിലേത്. വൈറ്റ് ഫീൽഡിലാകും കോൺസുലേറ്റ് കെട്ടിടത്തിന്‍റെ നിർമാണം. അത് വരെ താൽക്കാലികമന്ദിരത്തിലാകും…

Read More

 ‘നിങ്ങൾ പ്രജ്വൽ രേവണ്ണയായത് കൊണ്ട് നിയമം മാറ്റാനൊന്നും പറ്റില്ല’; ഡിജിറ്റൽ തെളിവുകൾ പ്രതിഭാഗത്തിന് കൈമാറാനാകില്ല: പ്രജ്വൽ രേവണ്ണയുടെ ഹർജിയിൽ ഹൈക്കോടതി

പ്രജ്വൽ രേവണ്ണയുടെ ഹർജിയിൽ നടിയെ ആക്രമിച്ച കേസ് ചൂണ്ടിക്കാണിച്ച് കർണാടക ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കേസിലെ എല്ലാ ഇലക്ട്രോണിക് തെളിവുകളും നൽകണമെന്ന് കാട്ടി പ്രജ്വൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലെ വിധിയിലാണ് ഹൈക്കോടതി നടിയെ ആക്രമിച്ച കേസ് പരാമർശിക്കുന്നത്. കേസിലെ ഡിജിറ്റൽ തെളിവുകൾ പ്രതിഭാഗത്തിന് കൈമാറാനാകില്ലെന്ന് ഹൈക്കോടതി. ഒരേയൊരു കേസിലെ ഡിജിറ്റൽ തെളിവുകൾ കോടതിയുടെ സാന്നിധ്യത്തിൽ പ്രജ്വലിന്‍റെ അഭിഭാഷകർക്ക് പരിശോധിക്കാം. നടിയെ ആക്രമിച്ച കേസിലെ സുപ്രീംകോടതി വിധി പരാമർശിച്ചാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സുപ്രധാനവിധി. ‘നിങ്ങൾ പ്രജ്വൽ…

Read More