സെയ്‌ഫിന് കുത്തേറ്റ സംഭവം; ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11,000 രൂപ പാരിതോഷികം

മോഷ്‌ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് നിന്ന നടൻ സെയ്‌ഫ് അലി ഖാനെ ആശുപുത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു സ്ഥാപനമാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്. കുത്തുകളേറ്റ് ചോരവാർന്നുകൊണ്ടിരിക്കുന്ന നിലയിലാണ് മകൻ ഇബ്രാഹിം അലി ഖാൻ, സെയ്ഫ് അലി ഖാനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്ന സമയത്ത് വീട്ടിൽ ഡ്രൈവർമാർ ആരും ഇല്ലാതിരുന്നതിനാലും ഒട്ടും സമയം കളയാനില്ലാത്തതിനാലുമാണ് ആ വഴി വന്ന ഒരു ഓട്ടോയിൽ കയറ്റി സെയ്ഫിനെ രണ്ട് കിലോമീറ്റർ അകലെയുള്ള ലീലാവതി ആശുപത്രിയിലെത്തിച്ചത്. ഭജൻ സിം​ഗ് റാണ…

Read More

‘പ്രിയപ്പെട്ട സുഹൃത്തേ ആശംസകൾ’; അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

47-ാമത് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡോണൾഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമ മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരണമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ‘തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ. രണ്ട് രാജ്യങ്ങളുടെയും ഒരുമിച്ച് ഒന്നായുള്ള പ്രവര്‍ത്തനങ്ങൾ ഭാവിയിലും തുടരാൻ ഒരിക്കൽ കൂടി ഞാൻ ആഗ്രിക്കുന്നു. രണ്ട് രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനും, പുതിയതും മികച്ചതുമായ ലോകത്തിന് രൂപം നൽകാനും പ്രവര്‍ത്തിക്കാൻ ഞാൻ ആഗ്രിക്കുന്നു. വിജയകരമായ മറ്റൊരു ഭരണകാലം…

Read More

അമിത് ഷായേക്കുറിച്ച് നടത്തിയ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ട കേസിന് സ്റ്റേ

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസ് നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. 2018-ല്‍ അമിത് ഷായേക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാവ് നവീന്‍ ഝാ കൊടുത്ത മാനനഷ്ടക്കേസിന്റെ തുടര്‍നടപടികളാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് രാഹുല്‍ വിളിച്ചതിനെതിരെയായിരുന്നു കേസ്. കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ പരാമര്‍ശം രാഷ്ട്രീയ സ്വഭാവമുള്ളതായിരുന്നെന്നായിരുന്നു രാഹുലിന്റെ വാദം. രാഹുലിന്റെ വാദങ്ങള്‍ കേട്ട…

Read More

കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സം​ഗ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്‍റെ പ്രതികരണം. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്‍റെ…

Read More

കൊൽക്കത്ത ആർജി കർ ആശുപത്രിയിലെ ബലാത്സം​ഗ കേസ്; ഇരയായ പെൺകുട്ടിയ്ക്ക് നീതി ലഭ്യമാക്കണം, സ‍‍ർക്കാർ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട് ; മമത

കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ബലാത്സം​ഗത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി. സ‍‍ർക്കാർ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കേസിൽ വിധി പറയാൻ മണിക്കൂറുകള്‍ ബാക്കി നിൽക്കെയാണ് പ്രതികരണം. 

Read More

ഇതൊരു അപൂർവ്വമായ കാഴ്ച!; മക്കൾക്കൊപ്പം തടാകം മുറിച്ചു കടക്കുന്ന ‘രൺതംബോറിലെ രാജ്ഞി’

രൺതംബോർ വന്യജീവി സങ്കേതത്തിൽ നിന്നുള്ള ഒരു അപൂര്‍വ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ‘രൺതംബോറിലെ രാജ്ഞി’ എന്ന പേരിൽ അറിയപ്പെടുന്ന റിദ്ധി T -124 കടുവ തൻ്റെ മക്കളോടൊപ്പം ഒരു തടാകം മുറിച്ചുകിടക്കുന്ന ദൃശ്യങ്ങളാണ് ഇത്. ഈ അവിസ്മരണീയമായ കാഴ്ച തന്റെ ക്യാമറയിൽ പകർത്തിയത് ഫോട്ടോഗ്രാഫറായ സന്ദീപാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം രണ്ട് ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. കടുവകളുടെ ലോകത്ത്, ഇതിഹാസമായ കടുവ മച്ചാലിയുടെ അഞ്ചാം തലമുറയാണ് റിദ്ധി. റിദ്ധിയും അവളുടെ കുഞ്ഞുങ്ങളും…

Read More

സെയ്‌ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടു; ആരോപണങ്ങൾ തെറ്റാണെന്നാണ് പ്രതിയുടെ അഭിഭാഷകൻ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഷെരീഫുൾ ഇസ്ലാം ഷെഹ്‌‌സാദിനെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു മുംബയ് കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടത്. ബംഗ്ലാദേശ് സ്വദേശിയായ പ്രതി ഇന്നുരാവിലെയാണ് പിടിയിലായത്. ഷെരീഫുൾ ഇസ്ലാം ഷെഹ്‌‌സാദ് അഞ്ച് മാസം മുമ്പാണ് മുംബയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. അനധികൃതമായിട്ടാണ് ഇയാൾ ഇന്ത്യയിലെത്തിയത്. ബിജോയ് ദാസ് എന്ന് പേര് മാറ്റി. ഇയാളുടെ പക്കൽ ഇന്ത്യൻ രേഖകളൊന്നും ഇല്ല. പാസ്‌പോർട്ട് ആക്ട് കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കവർച്ച…

Read More

‘ജനാധിപത്യത്തിന്റെ മാതാവ്’ ആണ് ഇന്ത്യ; ഇവിഎം വിമർശനങ്ങളെ തള്ളിയും തിരഞ്ഞെടുപ്പ് കമ്മിഷനെ അഭിനന്ദിച്ചും പ്രധാനമന്ത്രി 

നീതിപൂർവം തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം ശക്തിപ്പെടുത്ത‌ാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയതിനു തിരഞ്ഞെടുപ്പ് കമ്മിഷനെ (ഇസിഐ) അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്ഥാപക ദിനമായ ജനുവരി 25 ദേശീയ വോട്ടർ ദിനമായി ആചരിക്കുന്നതിനു മുന്നോടിയായാണു മോദിയുടെ പരാമർശം. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചെന്നും മോദി പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) പ്രവർത്തനത്തെപ്പറ്റി പ്രതിപക്ഷം നിരന്തരം ആശങ്ക ഉന്നയിക്കുന്നുണ്ട്. ഇവിഎം വിമർശനങ്ങൾക്കുള്ള…

Read More

പാരാഗ്ലൈഡിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കകം കയറുകൾ പൊട്ടി മലയിടുക്കിൽ ഇടിച്ചു; 27കാരിയും പരിശീലകനും മരിച്ചു

പാരാഗ്ലൈഡിംഗിനിടെ മലയിടുക്കിൽ ഇടിച്ച് 27കാരിയും പരിശീലകനും മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് കേരി ഗ്രാമത്തിലായിരുന്നു സംഭവം. പൂനെ സ്വദേശിനിയായ ശിവാനി ഡബിൾ, പരിശീലകനും നേപ്പാൾ സ്വദേശിയുമായ സുമാൽ നേപ്പാളി (26) എന്നിവരാണ് മരിച്ചത്. പാരാഗ്ലൈഡിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കകം കയറുകൾ പൊട്ടി മലയിടുക്കിൽ ചെന്നിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ ഗോവ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്​റ്റ്‌മോർട്ടം നടത്തും. അഡ്വഞ്ചർ സ്‌പോർട്സ് എന്ന കമ്പനിയാണ് കേരി പീഠഭൂമിയിൽ പാരാഗ്ലൈഡിംഗ്…

Read More

അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു; ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ

ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി.അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു. 15 മിനിറ്റിൽ പനി പമ്പകടന്നു.ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു.ചെന്നൈയിലെ ഗോപൂജാ ചടങ്ങിൽ ആണ്‌ പരാമർശം. അതേസമയം IIT ഡയരക്ടർക്കെതിരെ കോൺഗ്രസ്സ് എംപി കാർത്തി ചിദംബരം രംഗത്തെത്തി.അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. மூளை வலிமை அதிகம் கொண்ட கும்பல் ஆட்சியில் ஐஐடி இயக்குநர் லட்சணத்தை பாருங்கள்.. கோமியம் காய்ச்சல்…

Read More