ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വകാര്യ നിമിഷങ്ങളെ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കുറ്റകരം: ഡൽഹി ഹൈക്കോടതി

ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ഡൽഹി ഹൈക്കോടതി. ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വകാര്യ നിമിഷങ്ങളെ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കുറ്റകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പീഡന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വരണ കാന്ത ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുഹൃത്തായ പ്രതി പരാതിക്കാരിയായ പെൺകുട്ടിയെ, സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും പ്രതിയും തമ്മിൽ കാലങ്ങളായുള്ള സൗഹൃദ ബന്ധമാണുള്ളത്….

Read More

‘തന്‍റെ  വാക്കുകൾ വളച്ചൊടിച്ചു: 48 മണിക്കൂറിനകം മാപ്പ് പറയണം’; കെജ്രിവാളിനെതിരെ 100 കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി സ്ഥാനാർത്ഥി

അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മ പറഞ്ഞു. തന്‍റെ  വാക്കുകൾ കെജ്രിവാൾ വളച്ചൊടിച്ചെന്ന് പർവേഷ് വർമ്മ ആരോപിച്ചു. 48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കും. കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാനും സർക്കാർ വാഹനങ്ങളും സംവിധാനങ്ങളും ദുരുപയോ​ഗിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നൽകി. ഡൽഹി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം രാഷ്ട്രീയ പാർട്ടികൾ ഊർജ്ജിതമാക്കി . ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ …

Read More

രക്ഷിച്ച ഓട്ടോ ഡ്രൈവർ സെയ്‌ഫിനെ കാണാനെത്തി സെയ്ഫ് അലി ഖാൻ; കെട്ടിപ്പിടിച്ച് നന്ദി അറിയിച്ച് നടൻ

പരിക്കേറ്റ് കിടന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ കെട്ടിപ്പിടിച്ച് നടൻ സെയ്ഫ് അലി ഖാൻ. സെയ്‌ഫ് അലി ഖാന്റെ അമ്മ ഷർമിള ടാഗോർ ഭജൻ സിംഗിനോട് നന്ദി പറയുകയും അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്‌തു. ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പാണ് ഓട്ടോ ഡ്രൈവർ സെയ്ഫിനെ കാണാനെത്തിയത്. ഇരുവരുടെയും കൂടിക്കാഴ്ച അഞ്ച് മിനിട്ടോളം നീണ്ടുനിന്നു. സെയ്ഫ് കെട്ടിപ്പിടിക്കുന്നതിനൊപ്പം തന്നെ ചെയ്തു തന്നെ സഹായത്തിന് നന്ദി അറിയിക്കുകയും ചെയ്തു. കുത്തുകളേറ്റ് ചോരവാർന്നുകൊണ്ടിരിക്കുന്ന നിലയിലാണ് മകനാണ്,…

Read More

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു; പൂർണ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ

ബാന്ദ്രയിലെ വസതിയില്‍ വെച്ചുണ്ടായ അക്രമണത്തില്‍ പരിക്കേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്. അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് സെയ്ഫ് വീട്ടിലെത്തുന്നത്. സെയ്ഫിനോട് വീട്ടിൽ പൂർണ വിശ്രമത്തിന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ജനുവരി 16ന് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമി സെയ്ഫിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അടിയന്തരമായി നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് താരം അപകടനില തരണം ചെയ്തത്. കേസിൽ ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഷരീഫുൾ ഇസ്ലാമിനെ പൊലീസ്…

Read More

സെയ്‌ഫിന് കുത്തേറ്റ സംഭവം; ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11,000 രൂപ പാരിതോഷികം

മോഷ്‌ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് നിന്ന നടൻ സെയ്‌ഫ് അലി ഖാനെ ആശുപുത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു സ്ഥാപനമാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്. കുത്തുകളേറ്റ് ചോരവാർന്നുകൊണ്ടിരിക്കുന്ന നിലയിലാണ് മകൻ ഇബ്രാഹിം അലി ഖാൻ, സെയ്ഫ് അലി ഖാനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്ന സമയത്ത് വീട്ടിൽ ഡ്രൈവർമാർ ആരും ഇല്ലാതിരുന്നതിനാലും ഒട്ടും സമയം കളയാനില്ലാത്തതിനാലുമാണ് ആ വഴി വന്ന ഒരു ഓട്ടോയിൽ കയറ്റി സെയ്ഫിനെ രണ്ട് കിലോമീറ്റർ അകലെയുള്ള ലീലാവതി ആശുപത്രിയിലെത്തിച്ചത്. ഭജൻ സിം​ഗ് റാണ…

Read More

‘പ്രിയപ്പെട്ട സുഹൃത്തേ ആശംസകൾ’; അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

47-ാമത് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡോണൾഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമ മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരണമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ‘തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ. രണ്ട് രാജ്യങ്ങളുടെയും ഒരുമിച്ച് ഒന്നായുള്ള പ്രവര്‍ത്തനങ്ങൾ ഭാവിയിലും തുടരാൻ ഒരിക്കൽ കൂടി ഞാൻ ആഗ്രിക്കുന്നു. രണ്ട് രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനും, പുതിയതും മികച്ചതുമായ ലോകത്തിന് രൂപം നൽകാനും പ്രവര്‍ത്തിക്കാൻ ഞാൻ ആഗ്രിക്കുന്നു. വിജയകരമായ മറ്റൊരു ഭരണകാലം…

Read More

അമിത് ഷായേക്കുറിച്ച് നടത്തിയ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ട കേസിന് സ്റ്റേ

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസ് നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. 2018-ല്‍ അമിത് ഷായേക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാവ് നവീന്‍ ഝാ കൊടുത്ത മാനനഷ്ടക്കേസിന്റെ തുടര്‍നടപടികളാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് രാഹുല്‍ വിളിച്ചതിനെതിരെയായിരുന്നു കേസ്. കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ പരാമര്‍ശം രാഷ്ട്രീയ സ്വഭാവമുള്ളതായിരുന്നെന്നായിരുന്നു രാഹുലിന്റെ വാദം. രാഹുലിന്റെ വാദങ്ങള്‍ കേട്ട…

Read More

കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സം​ഗ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്‍റെ പ്രതികരണം. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്‍റെ…

Read More

കൊൽക്കത്ത ആർജി കർ ആശുപത്രിയിലെ ബലാത്സം​ഗ കേസ്; ഇരയായ പെൺകുട്ടിയ്ക്ക് നീതി ലഭ്യമാക്കണം, സ‍‍ർക്കാർ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട് ; മമത

കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ബലാത്സം​ഗത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി. സ‍‍ർക്കാർ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കേസിൽ വിധി പറയാൻ മണിക്കൂറുകള്‍ ബാക്കി നിൽക്കെയാണ് പ്രതികരണം. 

Read More

ഇതൊരു അപൂർവ്വമായ കാഴ്ച!; മക്കൾക്കൊപ്പം തടാകം മുറിച്ചു കടക്കുന്ന ‘രൺതംബോറിലെ രാജ്ഞി’

രൺതംബോർ വന്യജീവി സങ്കേതത്തിൽ നിന്നുള്ള ഒരു അപൂര്‍വ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ‘രൺതംബോറിലെ രാജ്ഞി’ എന്ന പേരിൽ അറിയപ്പെടുന്ന റിദ്ധി T -124 കടുവ തൻ്റെ മക്കളോടൊപ്പം ഒരു തടാകം മുറിച്ചുകിടക്കുന്ന ദൃശ്യങ്ങളാണ് ഇത്. ഈ അവിസ്മരണീയമായ കാഴ്ച തന്റെ ക്യാമറയിൽ പകർത്തിയത് ഫോട്ടോഗ്രാഫറായ സന്ദീപാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം രണ്ട് ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. കടുവകളുടെ ലോകത്ത്, ഇതിഹാസമായ കടുവ മച്ചാലിയുടെ അഞ്ചാം തലമുറയാണ് റിദ്ധി. റിദ്ധിയും അവളുടെ കുഞ്ഞുങ്ങളും…

Read More