കുറ്റാരോപിതർക്ക് വാട്സ്ആപ്പ് വഴി നോട്ടീസ് നൽകരുത് ; പൊലീസിന് നിർദേശവുമായി സുപ്രീംകോടതി
ക്രിമിനൽ നടപടിക്രമങ്ങൾക്കായി ഹാജരാകാനായി വ്യക്തികൾക്ക് വാട്സാപ്പോ മറ്റ് ഇലക്ട്രോണിക് ഡിവൈസുകളോ വഴി നോട്ടീസ് നൽകരുതെന്ന് പൊലീസിനോട് സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 41 എ പ്രകാരം കുറ്റാരോപിതർക്കും പ്രതികൾക്കും ഉള്ള നോട്ടീസ് നൽകുന്നത് സംബന്ധിച്ചാണ് സുപ്രീം കോടതി നിർദേശം. സിആർപിസി, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത പ്രകാരം അംഗീകരിക്കപ്പെട്ടതും നിർദ്ദേശിച്ചിട്ടുള്ളതുമായ സേവന രീതിക്ക് പകരമായി വാട്സാപ്പോ മറ്റ് ഇലക്ട്രോണിക് ഡിവൈസുകളോ വഴിയുള്ള അറിയിപ്പ് സേവനം അംഗീകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. CrPC/BNSS പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന സേവന…