
‘പ്രവർത്തകർക്കെതിരെയുള്ള ബിജെപി ആക്രമണം’; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ
ആം ആദ്മി പ്രവർത്തകർക്കെതിരെയുള്ള ബിജെപി അക്രമണങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി അംഗങ്ങൾക്കെതിരെ ഉണ്ടായ ആക്രമണത്തിൽ ആശങ്ക അറിയിച്ചുകൊണ്ടാണ് കെജ്‌രിവാളിന്റെ കത്ത്. എഎപി പാർട്ടി പ്രവർത്തകരെ ആക്രമിക്കാൻ വേണ്ടി ബിജെപി സ്ഥാനാർത്ഥികളുടെ ഗുണ്ടകൾ വട്ടമിട്ടു നടക്കുകയാണെന്നാണ് പാർട്ടി ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ആക്രമണങ്ങൾ ഒഴിവാക്കാൻ നിരീക്ഷകനെ നിയമിക്കണമെന്നും കത്തിൽ കെജ്‌രിവാൾ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത്…