ബെംഗളൂരുവിൽ മലയാളി നേഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം ; കോളജിനെതിരെ മരിച്ച അനാമികയുടെ കുടുംബം, നേരിട്ടത് കടുത്ത മാനസിക സമ്മർദ്ദമെന്ന് ആരോപണം

ബെം​ഗ​ളൂ​രു രാമനഗരയിലെ നഴ്സിങ് കോളേജിലെ വിദ്യാർഥി അനാമികയുടെ ആത്മഹത്യയിൽ നഴ്സിങ് കോളേജിനും പൊലീസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കൾ. കോളേജിന്റെ ഭാഗത്ത് നിന്ന് അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്ന് ബന്ധു അഭിനന്ദ് പറഞ്ഞു. പ്രിൻസിപ്പൽ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോർഡിനേറ്റർ സുജിത എന്നിവർക്കെതിരെയാണ് ബന്ധു ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. അനാമികയെ കോപ്പിയടിച്ചു എന്നാരോപിച്ച് നാല് ദിവസം സസ്പെൻഡ് ചെയ്തിരുന്നുവെന്ന് അഭിനന്ദ് പറഞ്ഞു. തിരിച്ചു ക്ലാസിൽ കയറാനോ സർട്ടിഫിക്കറ്റ് കിട്ടാനോ വൻ തുക പിഴ ഇനത്തിൽ കോളേജ്…

Read More

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ; രാവിലെ 10 മണിക്ക് ശേഷം രേഖപ്പെടുത്തിയത് ഭേതപ്പെട്ട പോളിംഗ്

ഡൽഹി തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിം​ഗ് രേഖപ്പെടുത്തിയതായി കണക്ക്. ഒരു മണിവരെ ശരാശരി 25 ശതമാനത്തിനടുത്ത് പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. ശൈത്യത്തിൽ ആദ്യ മണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്ന പോളിംഗ് രാവിലെ പത്ത് മണിക്ക് ശേഷം ഭേദപ്പെട്ട് തുടങ്ങി. അതിനിടെ, വോട്ട് ചെയ്യാനുള്ള ആഹ്വാനവുമായി പോളിംഗ് ദിനത്തില്‍ നേതാക്കള്‍ കളം നിറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിലടക്കം ആംആദ്മി പാര്‍ട്ടിയുടെ 2 എംഎല്‍എമാര്‍ ഉൾപ്പെടെ നാല് നേതാക്കള്‍ക്കെതിരെ കേസെടുത്തു. പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സെക്രട്ടറിയേറ്റിലെ കേന്ദ്രീയ…

Read More

ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; മഹാ കുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞത് അനുഗ്രഹമെന്ന് പ്രതികരണം

ഡൽഹിയിൽ വോട്ടെടുപ്പ് തുടരുന്നതിനിടെ പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനൊപ്പം ​ഗം​ഗാതീരത്ത് മോദി പൂജയും നടത്തി. കുംഭമേളയിൽ പങ്കെടുക്കാനായത് അനു​ഗ്രഹമെന്ന് മോദി പറഞ്ഞു. രാജ്യതലസ്ഥാനത്ത് പോളിം​ഗ് പുരോ​ഗമിക്കവേ രാവിലെ 11 മണിക്കാണ് സം​ഗം ഘാട്ടിലെത്തി ത്രിവേണി സം​ഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്നാനം നടത്തിയത്. പിന്നീട് പ്രത്യേക പൂജയിലും മോദി പങ്കെടുത്തു. കഴിഞ്ഞ മാസം 13 ന് തുടങ്ങിയ മഹാ കുംഭമേളയിൽ ആദ്യമായാണ് മോദി പങ്കെടുക്കുന്നത്. രാവിലെ പ്രയാ​ഗ് രാജ്…

Read More

‘ത്രികോണ മത്സരത്തിന് ഡൽഹി’; രാജ്യതലസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി

രാജ്യതലസ്ഥാനത്ത് വിധിയെഴുത്ത് തുടങ്ങി. 70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിനായി ഡൽഹി പോളിങ് ബൂത്തിലേക്ക്. ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡൽഹി വേദിയാകുന്നത്. എട്ടിനാണ് ഫലപ്രഖ്യാപനം. 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വമ്പൻ ഭൂരിപക്ഷത്തിലാണ് ആംആദ്മി…

Read More

 രാജ്യ തലസ്ഥാനം ഇന്ന് വിധിയെഴുതും; പ്രതീക്ഷയോടെ എഎപിയും ബിജെപിയും കോൺഗ്രസും;

ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ജനത ഇന്ന് പോളിങ്ങ് ബൂത്തിൽ വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ഡൽഹിയിലുള്ളത്. രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിക്കും. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പ്രധാന പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ദില്ലിയിൽ സുരക്ഷ ശക്തമാക്കി. 220…

Read More

‘ചിലപ്പോള്‍ തെറ്റാണെന്ന് തോന്നാം; പശുക്കളെ മോഷ്ടിച്ചാല്‍ നടുറോഡില്‍ വെടിവെച്ചിടും’; പശുമോഷണം കൂടിയതോടെ മുന്നറിയിപ്പുമായി കര്‍ണാടക മന്ത്രി

പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചിടാന്‍ ഉത്തരവിടുമെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഉത്തരകന്നഡ ജില്ലയില്‍ പശുമോഷണം കൂടിയതോടെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കര്‍ണാടക ഫിഷറീസ്- തുറമുഖ ഉള്‍നാടന്‍ ഗതാഗത മന്ത്രിയാണ് മങ്കല സുബ്ബ വൈദ്യ. ‘നമ്മള്‍ എല്ലാദിവസവും പശുവിന്‍ പാല് കുടിക്കുന്നു. നമ്മള്‍ വാത്സല്യത്തോടയും സ്‌നേഹത്തോടെയും കാണുന്ന മൃഗമാണ് പശു. പശുക്കളെ മോഷ്ടിക്കുന്നത് ആരായാലും നടപടിയെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്’, കര്‍വാറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ചിലപ്പോള്‍ തെറ്റാണെന്ന് തോന്നാം, പക്ഷേ മോഷണം സംശയിക്കുന്നവരെ…

Read More

കുംഭമേള ദുരന്തം: ‘അതൊരു വലിയ അപകടമല്ല, പെരുപ്പിച്ചു കാണിക്കുകയാണ്’; ഹേമ മാലിനിയുടെ പരാമര്‍ശം  വിവാദത്തില്‍

കഴിഞ്ഞ ജനുവരി 29ന് പ്രയാഗ് രാജിലെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തെക്കുറിച്ചുള്ള ബിജെപി എംപി ഹേമ മാലിനിയുടെ പരാമര്‍ശം വിവാദത്തില്‍. അത് അത്ര വലിയ അപകടമൊന്നുമല്ലെന്നാണ് ഹേമ പറഞ്ഞത്. അപകടത്തില്‍ മരിച്ചവരുടെ യഥാര്‍ഥ കണക്കുകള്‍ യുപി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവര്‍. “തെറ്റായി സംസാരിക്കുക മാത്രമാണ് അഖിലേഷിൻ്റെ ജോലി … ഞങ്ങളും കുംഭമേള സന്ദർശിച്ചിരുന്നു. അപകടം നടന്നു, പക്ഷേ അത്…

Read More

ക്ഷമ സാവന്തിന്‌ വീണ്ടും വിസ നിഷേധിച്ച്‌ കേന്ദ്രം; പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധം

പൗരത്വഭേദഗതിക്കെതിരെ യുഎസിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ വംശജയും സോഷ്യലിസ്റ്റ്‌ നേതാവും സിയാറ്റിലിലെ മുൻ കൗൺസിൽ അംഗവുമായ ക്ഷമ സാവന്തിന്‌ വീണ്ടും വിസ നിഷേധിച്ച്‌ കേന്ദ്രം. മോദി സർക്കാരിന്റെ നയങ്ങളെ എതിർത്തതിനാണ് കേന്ദ്രം തനിക്കും മറ്റുള്ളവർക്കുമെതിരെ പ്രതികാരം ചെയ്യുകയാണെന്ന് ക്ഷമ സാവന്ത് പറഞ്ഞു. ഇന്ത്യയിലേക്ക് പോകാൻ നിരവധി തവണ അപേക്ഷിച്ചെങ്കിലും വിസ നിഷേധിക്കുകയായിരുന്നു. രോഗബാധിതായ 82 വയസുകാരിയായ മാതാവിനെ സന്ദർശിക്കുന്നതിനായി കഴിഞ്ഞ മെയ് മുതൽ വിസക്കായി അപേക്ഷിക്കുകയാണ് ക്ഷമ. നിരവധി തവണ അപേക്ഷിച്ചെങ്കിലും ഒരു കാരണവും…

Read More

‘കമ്മീഷന്‍ സിംഗിള്‍ ബോഡിയല്ല; മൂന്ന് അംഗങ്ങള്‍ അടങ്ങുന്നതാണ്’: ആം ആദ്മി പാര്‍ട്ടിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ  നിയന്ത്രിക്കുന്നതെന്ന കെജ്രിവാളിന്‍റെ ആരോപണത്തിനെതിരെ  തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ സിംഗിള്‍ ബോഡിയല്ലെന്നും മൂന്ന് അംഗങ്ങള്‍ അടങ്ങുന്നതാണെന്നും വ്യക്തമാക്കുന്ന പോസ്റ്റ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ എക്സ് പേജില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പൂര്‍ണമായും നിയന്ത്രിക്കുന്നത്. ബിജെപിയുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ കമ്മീഷന്‍ നടപടിയെടുക്കുന്നില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം…

Read More

‘ഭിക്ഷയുടെ മറവില്‍ കുറ്റകൃത്യങ്ങള്‍’; ഭിക്ഷാടനം നിരോധിച്ച് ഭോപ്പാല്‍

മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ ഭിക്ഷാടനം പൂര്‍ണമായി നിരോധിച്ച് ജില്ലാ കളക്ടര്‍. തിങ്കളാഴ്ചയാണ് ജില്ലാ കളക്ടര്‍ കൗശലേന്ദ്ര വിക്രം  ഇത് വ്യക്തമാക്കി ഉത്തരവിറക്കിയത് . ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഉത്തരവ് ലംഘിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രാഫിക് സിഗ്നല്‍, ജംഗ്ഷനുകള്‍ എന്നിങ്ങനെയുള്ള പൊതുവിടങ്ങളില്‍ വ്യക്തികള്‍ ഒറ്റയ്ക്കും കൂട്ടമായും കുടുംബാഗങ്ങളോടൊപ്പവും ഭിക്ഷ യാചിക്കുന്നുണ്ട്. ഭിക്ഷാടനം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണിത്.  സിഗ്നലുകളിലുള്‍പ്പെടെയുള്ള ഭിക്ഷാടനം…

Read More