
വാർത്തകൾ ഒറ്റനോട്ടത്തിൽ
നിശ്ചല ദൃശ്യങ്ങളുടെയും ഘോഷയാത്രയുടെയും വിസ്മയകാഴ്ച്ചകളോടെ ഓണം വാരാഘോഷത്തിന് ഇന്ന് തലസ്ഥാനത്ത് സമാപനം. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന ഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്യുകയെന്ന് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ആറ് ദിവസം പിന്നിട്ടിട്ടും അവ്യക്തത തുടരുന്നു. നാവികസേനയിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണസംഘം തേടിയിട്ടുണ്ട്. അപകടം നടന്ന ദിവസം പരിശീലനം നടത്തിയ തോക്കുകളുടെ ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്. എന്നാൽ പ്രോട്ടോകോൾ പ്രകാരം ഈ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നാണ് നാവികസേനയുടെ വിശദീകരണം….