ആശാ പരേഖിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്

മുതിർന്ന ബോളിവുഡ് നടിയും സംവിധായികയും നിർമാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആണ് അവാർഡ് പ്രഖ്യാപിച്ചത്. ആശാഖ് പരേഖ് ഇന്ത്യൻ ഫിലിം സെൻസർ ബോർഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ്. ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന ആശാ പരേഖ്, 1959 മുതൽ 1973 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്ര നായികയാണ്. 1952ൽ ബാല താരമായിട്ടാണ് ആശ അഭിനയജീവിതം തുടങ്ങിയത്….

Read More

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് ശശി തരൂർ

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുമെന്നും പിന്തുണയുണ്ടെന്നും ശശി തരൂർ എംപി പറഞ്ഞു. വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും തരൂർ അറിയിച്ചു. ‘രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുണ്ട്. കേരളത്തിൽനിന്നും പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ’ തരൂർ മാധ്യമങ്ങളോടു പറഞ്ഞു. 2 പതിറ്റാണ്ടിനു ശേഷമാണു കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 30 വരെ പത്രിക സമർപ്പിക്കാം. ഇതിനിടെ, മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുത്തതോടെ രാജസ്ഥാനിൽ പ്രതിസന്ധി രൂക്ഷമായി. ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ അനുവദിക്കണമെന്നും…

Read More

ഇന്നത്തെ വാർത്തകൾ ഒറ്റ നോട്ടത്തിൽ

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തും. അശോഗ ഗഹ്ലോട്ട് വിഭാഗം സച്ചിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അംഗീകരിക്കില്ലെന്ന കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തിലാണ് കൂടികാഴ്ച്ച. അശോക് ഗഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാൽ , മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരാകും എന്നത് സംബന്ധിച്ചാണ് തർക്കം തുടരുന്നത്. അധ്യക്ഷ  തെരഞ്ഞെടുപ്പിന് ശേഷം മതി മുഖ്യമന്ത്രി ചർച്ചയെന്ന ഗലോട്ട് പക്ഷത്തിൻറെ ആവശ്യം ഹൈക്കമാൻറ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് രാജി നീക്കവുമായി എംഎൽഎമാർ രംഗത്തുവന്നത്….

Read More

കരുത്ത് തെളിയിച്ച നിയമസഭാ സാമാജികൻ, പാർട്ടിക്കും എനിക്കും തീരാനഷ്ടം; ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ രാഹുൽ ഗാന്ധി

മുൻമന്ത്രിയും മുതിർന്ന നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗം തനിക്കും പാർട്ടിക്കും തീരാനഷ്ടമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാ സാമാജികനായിരുന്നു അദ്ദേഹമെന്നും രാഹുൽ അനുസ്മരിച്ചു. ആര്യാടന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി രാഹുൽ നിലമ്പൂരിലെത്തും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന ആര്യാടൻ മുഹമ്മദ് ഞായറാഴ്ച രാവിലെ 7.40നാണ് അന്തരിച്ചത്.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയമസഭ പാസാക്കിയ 11 ബില്ലുകളിൽ അഞ്ച് ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഒപ്പിട്ടത്. സർവ്വകലാശാല, ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. ഇന്ന് ദില്ലിക്ക് പോകുന്ന ഗവർണർ അടുത്തമാസം ആദ്യമെ തിരിച്ചെത്തു. ഇതിന് ശേഷം മാത്രമെ ഒപ്പുവയ്ക്കാത്ത ബില്ലുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാകു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂർ തയ്യാറെടുക്കുമ്പോൾ കേരളത്തിലൽ നിന്നുള്ള പിൻതുണ കുറയുന്നു. തുടക്കത്തിൽ…

Read More

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

രാജ്ഭവനെ രാഷ്ട്രീയ നാടകത്തിനുള്ള വേദിയാക്കിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരായി വിവിധ കോണുകളിൽ നിന്നും വിമർശനം ശക്തമാകുന്നു. ഗവർണറുടെ ആർഎസ്എസ് ബന്ധം എടുത്തുകാട്ടി വിമർശനം കടുപ്പിക്കുവാനാണ് ഇടതുമുന്നണിയുടെ തീരുമാനം.അതിനിടെ ഗവർണർക്കെതിരെ സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം രാഷ്ട്രപതിക്ക് പരാതി നൽകി. രാജ്ഭവൻ രാഷ്ട്രീയ ആരോപണങ്ങൾക്കുള്ള വേദിയാക്കിയതെന്നടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. സർക്കാരുമായുള്ള തുറന്ന പോര് ഭരണഘടനാ വിരുദ്ധമാണ്. വിഷയത്തിൽ അടിയന്തിരമായി രാഷ്ട്രപതി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിലയും വിലയും കാത്തുസൂക്ഷിക്കാത്ത ഗവർണർ സ്വയം സേവകനായി അധപതിച്ചുവെന്ന്…

Read More

പ്രധാന വാർത്തകൾ ചുരുക്കത്തിൽ

പ്രധാന വാർത്തകൾ ചുരുക്കത്തിൽതെരുവ് നായകളെ നേരിടുന്നതിൻറെ പേരിൽ പൊതുജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്ന് കേരള പോലീസ്. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയാണ് സർക്കുലർ ഇറക്കിയത്. കോടതിയുടെ ഉത്തരവിൻറെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പല ജില്ലകളിലും വിഷം കൊടുത്ത് നായകളെ കൊല്ലുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പോലീസ് ഇടപെടുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. ‘ജോഡോ’ എന്നതിന്റെ അർത്ഥം ഒന്നിപ്പിക്കുകയെന്നാണെന്നും…

Read More

പ്രധാന വാർത്തകൾ ചുരുക്കത്തിൽ

തിരുവനന്തപുരം നഗരസഭയിൽ ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാൻ ധാരണ. ഇവർക്കെതിരെയുള്ള നടപടി പിൻവലിക്കും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സിപിഎം, സിഐടിയു ജില്ലാ നേതൃത്വവും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിൽ ഉപേക്ഷിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ സന്ദർശിച്ചു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സന്ദർശന ശേഷം അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

 തലസ്ഥാന നഗരവീഥികളെ ആവേശത്തിലാഴ്ത്തി ഘോഷയാത്ര പുരോഗമിക്കുന്നു. കാഴ്ച്ചക്കാരായി മുഖ്യമന്ത്രിയും മന്ത്രിമാരും പതിനായിരക്കണക്കിന് ജനങ്ങളും. ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം …………. സംസ്ഥാനത്ത് തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഈ മാസം 20 മുതൽ വാക്‌സിനേഷൻ ഡ്രൈവ്. ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ………….. എന്‍ എന്‍ ഷംസീര്‍ ഇനി കേരള നിയമസഭയെ നയിക്കും. പ്രായത്തെ കടന്ന പക്വത ഷംസീറിനുണ്ടെന്ന് മുഖ്യമന്ത്രി. ഷംസീർ നടന്നു കയറിയത് ചരിത്രത്തിൻറെ പടവുകളിലേക്കെന്ന് പ്രതിപക്ഷ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിശ്ചല ദൃശ്യങ്ങളുടെയും ഘോഷയാത്രയുടെയും വിസ്മയകാഴ്ച്ചകളോടെ ഓണം വാരാഘോഷത്തിന് ഇന്ന് തലസ്ഥാനത്ത് സമാപനം. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന ഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്യുകയെന്ന് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ആറ് ദിവസം പിന്നിട്ടിട്ടും അവ്യക്തത തുടരുന്നു. നാവികസേനയിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണസംഘം തേടിയിട്ടുണ്ട്. അപകടം നടന്ന ദിവസം പരിശീലനം നടത്തിയ തോക്കുകളുടെ ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്. എന്നാൽ പ്രോട്ടോകോൾ പ്രകാരം ഈ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നാണ് നാവികസേനയുടെ വിശദീകരണം….

Read More